Today: 18 Dec 2017 GMT   Tell Your Friend
Advertisements
അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപം ഏറ്റവും കൂടുതല്‍ തിരുവല്ലയില്‍
Photo #1 - India - Finance - 148201710
മുംബൈ: ബാങ്കുകളില്‍ അവകാശികളില്ലാതെ പണം കുന്ന് കൂടിക്കിടക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്ഥാനം പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്ക്. റിസര്‍വ്വ് ബാങ്ക് പുറത്ത് വിട്ട പട്ടികയില്‍ 461കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ കെട്ടികിടക്കുന്നത്.

കോടികള്‍ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിന്‍വലിക്കാന്‍ വരാത്തവരുടെയും പണം ഇക്കൂട്ടത്തില്‍ പെടും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴ് വര്‍ഷം വരെ ബാങ്ക് സൂക്ഷിക്കും. പിന്നീട് ഈ പണം സര്‍ക്കാരിലേക്ക് കണ്ട് കെട്ടുക ആണ് ചെയ്യുക. ഇത്തരത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന രൂപയുടെ മൂല്യം ആര്‍.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്.

150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമാണ്. കോട്ടയത്ത് 111 കോടിയും ചിറ്റൂരില്‍ 98 കോടി രൂപക്കും അവകാശികളില്ല. ആദ്യം പത്ത് സ്ഥാനങ്ങളില്‍ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയില്‍ നിന്ന് അവകാശികളില്ലാതെ സര്‍ക്കാരിലേക്ക് വരുന്നത്.

കേരളത്തിന്റെ യൂറോപ്പ് എന്ന് അറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും അധികം പ്രവാസികള്‍ താമസിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപത്തില്‍ 95 ശതമാനവും എന്‍.ആര്‍.ഐ നിക്ഷേപമാണ്. ഇന്‍ഡ്യയില്‍ ഏറ്റവുമധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്. ഇന്റര്‍നാഷണല്‍ ബാങ്ക് മുതല്‍ ചെറുതും വലുതുമായ അന്‍പതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും ആണ് തിരുവല്ല താലൂക്കില്‍ മാത്രമുള്ളത്.

ഇന്‍ഡ്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകള്‍ ഇല്ല. രണ്ട് മെഡിക്കല്‍ കോളേജും എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെ കടകളും ഇവിടെയുണ്ട്. അവകാശികളില്ലാത്ത നിരവധി സ്ഥലങ്ങള്‍ തിരുവല്ലയില്‍ ഉണ്ട്. അവകാശികളില്ലാത്ത അക്കൗണ്ട് ഉടമകളുടെ ബാങ്ക് ലോക്കറുകള്‍ കൂടി പരിശോധിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും മറ്റ് നിക്ഷേപവും കാണും എന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ കരുതുന്നത്.
- dated 14 Aug 2017


Comments:
Keywords: India - Finance - 148201710 India - Finance - 148201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us