Today: 20 Oct 2017 GMT   Tell Your Friend
Advertisements
ഇലക്ട്രിക് കാര്‍ നിര്‍മാണം ഇന്ത്യയിലും വേരുറപ്പിക്കുന്നു
കൊച്ചി: മാന്ദ്യത്തിലായ ഇന്ത്യന്‍ വാഹനവ്യവസായ മേഖലയില്‍ പുതിയ ഓളം സൃഷ്ടിച്ച് ഇലക്ട്രിക് കാര്‍ വ്യവസായ മേഖലയിലേക്ക് കോടികള്‍ ഒഴുക്കാന്‍ കമ്പനികള്‍ ഒരുങ്ങുന്നു. ഇന്ത്യ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച നയത്തിനൊപ്പിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ ഓഫറുകളുമായി രംഗത്ത് വന്നതാണ് കമ്പനികള്‍ക്ക് താത്പര്യം കൂടിയിരിക്കുന്നത്.

2023ഓടെ ലോകത്തില്‍ മൊത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാഹനങ്ങളില്‍ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാകുമെന്നാണ് കണക്കുകൂട്ടുല്‍. 2028ഓടെ ഇത് 80 ശതമാനമായി ഉയരും. ഇതേ നിലയിലേക്ക് ഇന്ത്യന്‍ വിപണിയെ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതാണ് കമ്പനികളെ ആകര്‍ഷിക്കുന്നത്.

ഇരുചക്രവാഹന വിപണിയില്‍ ഇപ്പോള്‍ തന്നെ ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കിയിരിക്കുന്ന ഹോണ്ട പുതിയ മോഡലുകളുമായി അടുത്ത വര്‍ഷം അവസാനത്തോടെ രംഗത്ത് എത്തും. ടാറ്റാ നാനോയുടെ ഇലക്ട്രിക് വേര്‍ഷന്‍ 2020ല്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

രാജ്യത്തെ പ്രമുഖ വാഹനനിര്‍മാതാക്കളെല്ലാം വൈദ്യുത വാഹന നിര്‍മാണ മേഖലയിലേക്കു ചുവടുവയ്ക്കാന്‍ തയാറായിക്കഴിഞ്ഞു. രാജ്യത്തെ ആദ്യ ഇലക്ട്രിക് കാര്‍ റിവയുടെ നിര്‍മാണം നടന്നത് കര്‍ണാടകയിലായിരുന്നു. റിവയെ പിന്നീട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തു. കാറുകളില്‍ മഹീന്ദ്രയുടെ ഇ2ഒ പ്ളസ്, ഇ വെരിറ്റോ എന്നീ മോഡലുകളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. കൂടാതെ ഇരുചക്ര, മുചക്ര വാഹനങ്ങളുമുണ്ട്.

ടാറ്റ, റെനോ, ഹ്യുണ്ടായ്, നിസാന്‍, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് കാര്‍ നിര്‍മാണത്തിനു താത്പര്യം കാട്ടിക്കഴിഞ്ഞു. ടാറ്റാ നാനോയുടെ ഇലക്ട്രിക് വേര്‍ഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. മാരുതി സുസുക്കിയുടെ ഇലക്ട്രിക് വേര്‍ഷന്‍ സ്വിഫ്റ്റ് റീവ് 2010ല്‍ പ്രഖ്യാപിക്കപ്പെട്ടതാണ്. ഇതും ഉടന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ടൊയോട്ട ഇലക്ട്രിക് കാര്‍നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ നവംബറില്‍ ടൊയോട്ട ഇലക്ട്രിക് കാര്‍നിര്‍മാണത്തിനായി പുതിയൊരു ഡിവിഷന്‍ ആരംഭിക്കുകയും അതിനൊരു പ്രസിഡന്‍റിനെ നിയമിക്കുകയും ചെയ്തു.

ഇലക്ട്രിക് കാര്‍ വിപണിയിലെ ഇന്ത്യന്‍ മോഡലുകള്‍

മഹീന്ദ്ര ഇ2ഒ പ്ളസ്

മഹീന്ദ്ര ഇന്ത്യയിലെത്തിച്ച ഏറ്റവും മികച്ച ഇലക്ട്രിക് മോഡലാണിത്. പി 4, പി 6, പി 8 എന്നീ മൂന്നു വേരിയന്‍റുകളിലിറങ്ങുന്ന ഇ2ഒ പ്ളസിന്‍റെ വില 12.5 ലക്ഷം രൂപയോളമാണ്.
ടോപ് എന്‍ഡ് വേരിയന്‍റായ ഇ2ഒ പ്ളസ് പി 8ന്‍റെ 72 വോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍ 41 ബിഎച്ച്പി ശക്തിയില്‍ 91 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു. ചാര്‍ജിങ് ടൈം ഒമ്പത് മണിക്കൂര്‍. പി4, പി6 വേരിയന്‍റുകള്‍ക്ക് 48 വോള്‍ട്ട് ഇലക്ട്രിക് മോട്ടോറാണ് ശക്തി പകരുന്നത്. ഈ വേരിയന്‍റുകള്‍ ആറു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം. കോറല്‍ ബ്ളൂ, വൈന്‍ റെഡ്, ആര്‍ക്ടിക് സില്‍വര്‍, സോളിഡ് വൈറ്റ് എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്.

മഹീന്ദ്ര ഇ വെരിറ്റോ

മഹീന്ദ്രയുടെ ഇലക്ട്രിക് സെഡാന്‍ മോഡലാണിത്. ഡി 2, ഡി 4, ഡി 6 എന്നീ വേരിയന്‍റുകളില്‍ പുറത്തിറങ്ങുന്ന ഈ മോഡലിന് 10.67 മുതല്‍ 11.23 ലക്ഷം രൂപയോളമാണ് വില. വാഹനത്തിന്‍റെ 72 വോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍ 41 പിഎസ് പവറില്‍ 91 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. പരമാവധി വേഗം മണിക്കൂറില്‍ 86 കിലോമീറ്റര്‍. ചാര്‍ജിങ് ടൈം ഏഴു മണിക്കൂര്‍.

- dated 22 Sep 2017


Comments:
Keywords: India - Finance - 2292017010 India - Finance - 2292017010,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us