Today: 15 Jul 2018 GMT   Tell Your Friend
Advertisements
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം
Photo #1 - India - Otta Nottathil - 11720188

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളില്‍ അനുകൂല നിരീക്ഷണവുമായി ഇന്ത്യന്‍ സുപ്രീം കോടതി. സ്വന്തം ലിംഗത്തില്‍ പെട്ടവരെയും പങ്കാളിയായി തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ പരാമര്‍ശം. കേസില്‍ വാദം പൂര്‍ത്തിയായിട്ടില്ല.

സ്വവര്‍ഗരതി കുറ്റകരമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിന്‍റെ സാധുത മാത്രമെ കോടതി ഇപ്പോള്‍ പരിശോധിക്കുകയുളളു എന്ന് ചീഫ് ജസ്ററിസ് ദീപക് മിശ്ര വ്യക്തമാക്കി. സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വേര്‍പിരിയില്‍, ദത്തെടുക്കല്‍, നഷ്ടപരിഹാരം എന്നിവയും പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതിനെ നിരാകരിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണക്കുകയും ചെയ്തു.

ഇഷ്ടമുളള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനുളള അവകാശം, ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം ഉറപ്പു നല്‍കുന്നുണ്ട്. ഹാദിയ കേസിലും ഇക്കാര്യം വ്യക്തമാക്കിയതാണ്. പങ്കാളി സ്വന്തം ലിംഗത്തില്‍ നിന്നോ, എതിര്‍ ലിംഗത്തില്‍ നിന്നോ ആകാമെന്നും ജസ്ററിസ് ഡി.വൈ. ചന്ദ്രചൂഢന്‍ പറഞ്ഞു.

എന്നാല്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുളള അവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. സ്വവര്‍ഗരതി എന്നത് വ്യക്തിയുടെ തെരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമാണെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി വാദിച്ചു.
- dated 11 Jul 2018


Comments:
Keywords: India - Otta Nottathil - 11720188 India - Otta Nottathil - 11720188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us