Today: 18 Mar 2019 GMT   Tell Your Friend
Advertisements
ബിഷപ്പിനെതിരായ പ്രതിഷേധം: സഭകള്‍ തമ്മിലും ഭിന്നത
Photo #1 - India - Otta Nottathil - 139201810
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ രാജ്യത്തെ ക്രിസ്ത്യന്‍ സഭകള്‍ തമ്മില്‍ ഭിന്നത്. കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചപ്പോള്‍, അദ്ദേഹം രാജി വയ്ക്കേണ്ടതായിരുന്നുവെന്ന് വ്യക്തമാക്കി ലത്തീന്‍ സഭ രംഗത്തെത്തി. ഇതിനു പിന്നാലെ ബിഷപ്പ് ഫ്രാങ്കോ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപയും അഭിപ്രായപ്പെട്ടു.

ബിഷപ്പിനെ അറസ്ററ് ചെയ്യണം എന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിനു ബഹുജന പിന്തുണയേറുന്ന ഘട്ടത്തിലാണ് ക്രിസ്ത്യന്‍ സഭകള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. ബിഷപ്പ് ഫ്രാങ്കോയെ പരസ്യമായി പിന്തുണച്ച് ചങ്ങനാശേരി സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലാണ് ആദ്യം രംഗത്തെത്തിയത്. കുറ്റം തെളിയുന്നതുവരെ ഒരാളെ നിരപരാധിയെന്ന് കരുതണമെന്ന് മാര്‍ തോമസ് തറയില്‍ ആവശ്യപ്പെട്ടു. ആരോപിതന്‍ മെത്രാനോ വൈദികനോ ആയാല്‍ ഇവിടെ സ്ഥിതി മറിച്ചാണ്. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് കേരള മോഡല്‍ ആണെന്നും മാര്‍ തോമസ് തറയില്‍ വിമര്‍ശിച്ചു.

ഇതിനു മറുപടിയെന്നോണം ബിഷപ്പ് ഫ്രാങ്കോ നേരത്തെതന്നെ രാജിവയ്ക്കേണ്ടതായിരുന്നു എന്ന് വ്യക്തമാക്കി ലത്തീന്‍ സഭ പത്രക്കുറിപ്പിറക്കി. വ്യക്തിപരമായി തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ആരോപണങ്ങളും സഭയ്ക്കെതിരായ നിലപാടാണ് എന്ന ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ല. ഇക്കാര്യത്തില്‍ താനാണ് സഭ എന്ന ബിഷപ്പിന്‍റെ നിലപാടും ശരിയല്ല. സഭാ വിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പിന്‍റെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ലത്തീന്‍ സഭാ വാക്താവ് ഷാജി ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതെന്നും അംഗീകരിക്കാനാവില്ലെന്നും കെസിബിസി വ്യക്തമാക്കി. സഭയേയും പുരോഹിതന്മാരേയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുന്നു. സമ്മര്‍ദത്തിനു വഴങ്ങാതെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണം. നിഷ്പക്ഷ അന്വേഷണത്തിലൂടെ യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തി നിയമപ്രകാരം ശിക്ഷിക്കണം. നിയമവാഴ്ച നടപ്പിലാക്കണം. മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയും അല്ല വേണ്ടത്. സഭ ആരെയും വിധിക്കുന്നുമില്ല, ആരെയും നിതീകരിക്കുന്നുമില്ലെന്നും കെസിബിസി വ്യക്തമാക്കി.

വിവാദം സഭയുടെ യശസ്സിന് കളങ്കമുണ്ടാക്കി. നിഷ്പക്ഷ അന്വേഷണത്തിനായി പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നാണ് മുംബൈ രൂപത പ്രതികരിച്ചത്. ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ലൈംഗികാരോപണം സഭയുടെ പ്രതിച്ഛായ തകര്‍ത്തെന്നു മുംബൈ ആര്‍ച്ച് ബിഷപ് ഫാ. നിഗല്‍ ബാരെറ്റ് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമാനങ്ങള്‍ പരിത്യജിച്ച് അന്വേഷണത്തിന് തയാറാവണമെന്നതാണു സഭയുടെ താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങള്‍ ഗൂഢാലോചനയെന്ന നിലപാടിലാണ് ജലന്ധര്‍ രൂപത. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും രൂപതയേയും ബിഷപ്പിനേയും ഇല്ലായ്മ ചെയ്യാനാണ് ശ്രമമെന്നും രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. കുറ്റം തെളിയും വരെ മാധ്യമ വിചാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ബിഷപ്പിന്‍റെ അറസ്ററ് ആവശ്യപ്പെട്ട് കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മകള്‍ ശക്തമാവുകയാണ്.
- dated 12 Sep 2018


Comments:
Keywords: India - Otta Nottathil - 139201810 India - Otta Nottathil - 139201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
pj_joseph_clean_out
അധികാരക്കൊതിയന്റെ ആമപ്പൂട്ടില്‍ വീണു ജോസഫിന്റെ മോഹങ്ങള്‍ എരിഞ്ഞടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
election_ekm_candidate_hibi_eden
എറണാകുളത്ത് ഹൈബി ഈഡന്‍ ; സിറ്റിംഗ് എംപി പ്രഫ.കെ.വി.തോമസ് ക്ളീന്‍ ഔട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
8320196ramanujan
യുസ് സര്‍വകലാശാലയില്‍ രാമാനുജന്‍ ചെയര്‍
സംഭാവന നല്‍കുന്നത് ഇന്ത്യന്‍ ദമ്പതികള്‍ തുടര്‍ന്നു വായിക്കുക
63201910nri
ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കി
തുടര്‍ന്നു വായിക്കുക
jobin_s_kottaram_jci_award_tottakkad
ജെസിഐ ജനസേവാ അവാര്‍ഡ് ജോബിന്‍ എസ് കൊട്ടാരത്തിന്
തുടര്‍ന്നു വായിക്കുക
1320198un
മസൂദ് അസറിന് വിലക്കേര്‍പ്പെടുത്താന്‍ പ്രമേയം
തുടര്‍ന്നു വായിക്കുക
28220197border
ഇന്ത്യന്‍ അതിര്‍ത്തിയില്‍ യുദ്ധസന്നാഹം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us