Today: 16 Dec 2018 GMT   Tell Your Friend
Advertisements
രാമസേതു മനുഷ്യനിര്‍മിതമെന്ന് സയന്‍സ് ചാനല്‍
Photo #1 - India - Otta Nottathil - 151220178
ന്യൂഡല്‍ഹി: സീതയെ രാവണനില്‍നിന്നു രക്ഷിക്കാന്‍ ലങ്കയിലേക്കു പോകുന്നത് ശ്രീരാമന്‍ നിര്‍മിച്ചതെന്നു കരുതുന്ന രാമസേതു യഥാര്‍ഥത്തില്‍ മനുഷ്യനിര്‍മിതം തന്നെയെന്ന് അമേരിക്കന്‍ സയന്‍സ് ചാനല്‍. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് കടലിടുക്കിനു കുറുകെയാണ് രാമസേതു നിലനില്‍ക്കുന്നത്. ഇത് സ്വാഭാവികമായി കടലില്‍ ഉണ്ടായി വന്നതാണെന്നും, അതല്ല മനുഷ്യ നിര്‍മിതമാണെന്നുമുള്ള തര്‍ക്കം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്.

ഈ ഭാഗം കുഴിച്ച് കപ്പല്‍ച്ചാല്‍ നിര്‍മിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ശ്രമം വലിയ വിവാദത്തിനും ഇടവരുത്തിയിരുന്നു. പാലം നിര്‍മിക്കാന്‍ രാമന്‍ ഏത് എന്‍ജിനീയറിങ് കോളെജിലാണു പഠിച്ചതെന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി ചോദിച്ചതും വിവാദമായിരുന്നു.

എന്നാല്‍, സയന്‍സ് ചാനല്‍ റിലീസ് ചെയ്ത പ്രമോഷണല്‍ വീഡിയോയില്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതിയാണെന്നും വിശദീകരിക്കുന്നുണ്ട്. ഹിന്ദു വിശ്വാസപ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്. രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതമാകാമെന്നും വീഡിയോയില്‍ പറയുന്നു.

5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ടതാകാമെന്നും ഇക്കാലത്ത് ഇത്തരത്തില്‍ പാലം പണിയല്‍ ഒരു അതിമാനുഷ കൃത്യമായി തോന്നാമെന്നും വീഡിയോയില്‍ പറയുന്നു.

രാമസേതുവില്‍ കാണപ്പെടുന്ന പാറക്കഷണങ്ങള്‍ അതില്‍ കാണുന്ന മണലിനേക്കാള്‍ പഴയതാണെന്നും സേതുവിലെ പാറകള്‍ക്കിടയില്‍ പിന്നീട് മണല്‍ അടിഞ്ഞുകൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രാമസേതുവിലെ പാറകള്‍ക്ക് 7000 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ അതിനുമുകളില്‍ കാണപ്പെടുന്ന മണലിന് 4,000 വര്‍ഷത്തെ പഴക്കമേയുള്ളുവെന്നും വീഡിയോയില്‍ പറയുന്നു.
- dated 14 Dec 2017


Comments:
Keywords: India - Otta Nottathil - 151220178 India - Otta Nottathil - 151220178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേനഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1512201807currency
ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201804indian
സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് യുഎസില്‍ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
141220187upi
പണം തട്ടിപ്പ്: രണ്ട് മൊബൈല്‍ ആപ്ളിക്കേഷനുകള്‍ പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_fr_G_T_Oonnukallil_thadiyoor
വിടപറഞ്ഞ റവ.ഫാ.ജി.ടി. ഊന്നുകല്ലിലിന്റെ സംസ്കാരം ഡിസം. 17 ന് തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us