Today: 25 Sep 2018 GMT   Tell Your Friend
Advertisements
കുതിരക്കച്ചവടത്തിനു വഴി തുറന്ന് കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു
Photo #1 - India - Otta Nottathil - 17520188

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. കൃത്യം ഒമ്പത് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ലളിതവും ഹ്രസ്വവുമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.

15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ രാത്രി വൈകി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റേറ ചെയ്യാന്‍ കോടതി വിസമ്മതിച്ചത് കോണ്‍ഗ്രസിനു തിരിച്ചടിയായി. 104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു വേണ്ടത്.

യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഹ്രസ്വവും ലളിതമായ ചടങ്ങാണ് സത്യപ്രതിജ്ഞയ്ക്ക് ഒരുക്കിയിരുന്നത്. രാജ്ഭവന് മന്നില്‍ വാദ്യമേളങ്ങളുമായി ബിജെപിപ്രവര്‍ത്തകര്‍ സജീവമാണ്. ക്ഷേത്രദര്‍ശനം നടത്തിയ ശേഷമാണ് യെദ്യൂരപ്പ ചടങ്ങിനെത്തിയത്. ക്ഷേത്രദര്‍ശനം നടത്തുന്നതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധപ്രകടനവും നടത്തിയിരുന്നു.

എന്നാല്‍ സര്‍ക്കാരിന്‍റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രീംകോടതിയല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണനയില്‍ വരുമെന്നുള്ളത് കൊണ്ടും തത്ക്കാലം യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്നാണ് കേന്ദ്രനേതൃത്വം നല്‍കിയ നിര്‍ദേശം.
- dated 17 May 2018


Comments:
Keywords: India - Otta Nottathil - 17520188 India - Otta Nottathil - 17520188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us