Today: 17 Oct 2018 GMT   Tell Your Friend
Advertisements
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും
Photo #1 - India - Otta Nottathil - 177201810

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ അതിരൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിന് നാലംഗ അന്വേഷണസംഘം ജലന്ധറിലേക്ക് പോകും. അതിനു മുന്‍പേ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നു മൊഴിയെടുക്കും. കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ബിഷപ്പിന്‍റെയും മറ്റു ബന്ധപ്പെട്ട ആളുകളുടെയും മൊഴിയെടുക്കാനും ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് കടക്കാനും തീരുമാനമായത്.

വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്‍റെ നേതൃത്വത്തില്‍ വനിത സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ അടക്കമുള്ള സംഘമാണ് പോകുന്നത്. അതേസമയം ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് എത്തി കണ്ട് അന്വേഷണം സംബന്ധിച്ചു ചര്‍ച്ച നടത്തി.

2015ല്‍ തന്നെ കന്യാസ്ത്രീ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ബിഷപ്പ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നതായി കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. പക്ഷെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇത് നിഷേധിച്ചിരുന്നു.

പിന്നീട് കത്ത് നല്‍കിയത് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതോടെ സഭ പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നത് കേസില്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ആലഞ്ചേരി തമിഴ്നാട്ടിലായതിനാലാണ് മാറ്റിവെച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു. ജലന്ധര്‍ ബിഷപ്പിനെ സ്ഥാനത്ത് നിന്നു മാറ്റണമെന്നും അന്വേഷണത്തെ സ്വതന്ത്രമായി നേരിടണമെന്നും ആവശ്യപ്പെട്ട് നിരവധി വിശ്വാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.
- dated 17 Jul 2018


Comments:
Keywords: India - Otta Nottathil - 177201810 India - Otta Nottathil - 177201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us