Today: 23 Oct 2017 GMT   Tell Your Friend
Advertisements
39 ഇന്ത്യക്കാര്‍ ഐഎസിന്റെ ബാദുഷ ജയിലില്‍
Photo #1 - India - Otta Nottathil - 18720179
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റേററ്റ് (ഐഎസ്) ഭീകരര്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ബാദുഷ എന്ന സ്ഥലത്തുണ്ടെണ്ടന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബാദുഷയിലെ ജയിലിലാണ് ഇവര്‍ ഉള്ളതെന്നു വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ്ങിനു സൂചന ലഭിച്ചതായും സുഷമ അറിയിച്ചു.

2014 ആണ് ഇവരെ ഇറാഖില്‍ കാണാതായത്. ഇവരെ ഒരു ആശുപത്രിയുടെ നിര്‍മാണത്തിനായാണ് ഐഎസ് ഭീകരര്‍ ആദ്യം നിയോഗിച്ചത്. പിന്നീട് അവരെ ഒരു ഫാമിലേക്കു മാറ്റി പാര്‍പ്പിച്ചു. ഒടുവില്‍ ബാദുഷയിലെ ജയിലിലാക്കുകയായിരുന്നു സുഷമ വിശദീകരിച്ചു.

ഇറാഖിലെ മൊസൂളിനെ ഭീകരരില്‍ നിന്നു സേന മോചിപ്പിച്ചെങ്കിലും ഉത്തര ഇറാഖിലെ ബാദുഷ് ഗ്രാമം ഇപ്പോഴും ഐഎസ് നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തില്‍ ഇവിടെ നടക്കുന്ന പോരാട്ടം അവസാനിച്ചാലേ ബന്ദികളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്നും സുഷമ കൂട്ടിച്ചേര്‍ത്തു. 2014ല്‍ ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലായ മലയാളി നഴ്സുമാര്‍ അടക്കമുള്ളവരെ തന്ത്രപരമായ നീക്കത്തിലൂടെ ഇന്ത്യ രക്ഷപെടുത്തിയിരുന്നു.
- dated 18 Jul 2017


Comments:
Keywords: India - Otta Nottathil - 18720179 India - Otta Nottathil - 18720179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us