Today: 12 Dec 2018 GMT   Tell Your Friend
Advertisements
ഭര്‍ത്താവിന്റെ ചെവി അറുത്ത ഭാര്യ
Photo #1 - India - Otta Nottathil - 19720182

കൊല്‍ക്കത്ത: കാമുകി കളിയായി ചോദിച്ചപ്പോള്‍ സ്വന്തം ചെവി അറുത്തു കൊടുത്തയാളാണ് വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗ്. എന്നാല്‍, ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭാര്യ ചെവി അറുത്തു മാറ്റിയത് സ്നേഹം കൂടിയിട്ടല്ല.

കൊല്‍ക്കത്തയിലെ നര്‍കേല്‍ദംഗയിലാണ് പുതിയ സംഭവം. ഇരുപത് വയസുള്ള മുഹമ്മദ് തന്‍വീറിന്‍റെ ഇരുചെവികളുമാണ് ഭാര്യ മുംതാസ് അറുത്തുമാറ്റിയത്. ഇവരെ ഇതുവരെയും അറസ്ററ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. തന്‍വീറിന്‍റെ പരാതിയില്‍ എഫ്ഐആറും രജിസ്ററര്‍ ചെയ്തിട്ടില്ല.

തന്‍വീറിനേക്കാളും 20 വയസ് കൂടുതല്‍ പ്രായമുണ്ട് ഭാര്യ മുംതാസിന്. രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. മുംതാസ് തന്‍വീറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തകയും തുടര്‍ന്ന് ചെവി അറുത്തുകളയുകയുമായിരുന്നു.

സഹോദരിമാരുടെ സഹായത്തോടെയാണ് മുംതാസ് ചെവി മുറിച്ചതെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ പല തവണ വീട് വിട്ട് തന്‍വീര്‍ ഓടിപ്പോകുവാന്‍ ശ്രമിച്ചുവെങ്കിലും മുംതാസ് ഗുണ്ടകളെ ഉപയോഗിച്ച് തിരികെ കൊണ്ടുവരികയായിരുന്നുവെന്ന് തന്‍വീറിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

തന്‍വീറിന്‍റെ വീട് വലിയ തുകയ്ക്ക് മുംതാസ് വിറ്റുവെന്നും ഇവര്‍ ആരോപിക്കുന്നു. അമ്മയെ കാണുവാന്‍ പോയതിന് മുംതാസ് ഇയാളെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്നിറങ്ങിപോയപ്പോഴാണ് ഇയാളെ വീണ്ടും മുംതാസ് ആക്രമിച്ചത്. പൊലീസ് കേസെടുക്കാന്‍ തയാറാവാത്തതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
- dated 19 Jul 2018


Comments:
Keywords: India - Otta Nottathil - 19720182 India - Otta Nottathil - 19720182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
101220181
ഈ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്കയച്ചത് അഞ്ച് ലക്ഷം കോടി രൂപ Recent or Hot News
തുടര്‍ന്നു വായിക്കുക
91220187kannur
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
best_motivational_trainer_awarded_jobin_s_kottaram
കേരളത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ പുരസ്കാരം ജോബിന്‍ എസ്. കൊട്ടാരം ഏറ്റുവാങ്ങി
തുടര്‍ന്നു വായിക്കുക
forbes_india_magazine_list_mammotty_nayan_thara
ഫോബ്സ് പട്ടികയില്‍ ഇടം നേടി മമ്മൂട്ടി ; മലയാളത്തില്‍ നിന്ന് ഒരാള്‍ ഇതാദ്യം;നയന്‍താര, എം.എ.യൂസഫലി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us