Today: 25 Mar 2019 GMT   Tell Your Friend
Advertisements
വന്‍മതിലായി വനിതാ മതില്‍
Photo #1 - India - Otta Nottathil - 2120192wall
തിരുവനന്തപുരം: സര്‍ക്കാരിന്‍റെയും സമുദായസംഘടനകളുടെയും വനിതാസംഘടനകളുടെയും നേതൃത്വത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി അണിനിരത്തിയ വനിതാമതിലില്‍ തോളോട് തോള്‍ ചേര്‍ന്നത് ലക്ഷങ്ങള്‍. 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതില്‍ തീര്‍ത്തത്. ഇത് പുതിയ ലോക റെക്കോഡുമായി

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് എന്ന രീതിയില്‍ ദേശീയപാതയുടെ ഇടതുവശത്താണ് മതില്‍ തീര്‍ത്തത്. കാസര്‍ഗോഡ് മന്ത്രി കെ.കെ ശൈലജ മതിലിലെ ആദ്യ കണ്ണിയായി. തിരുവനന്തപുരത്ത് മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനും വിഎസ് അച്യുതാനന്ദനും അടക്കമുള്ള സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളും എത്തി.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതില്‍ വിസ്മയിപ്പിക്കുന്ന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നല്‍കിയ സാമൂഹിക~രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. സത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക~വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതില്‍. കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്ക്കൊപ്പമാണെന്നതിന്‍റെ മഹാവിളംബരമായി വനിതാ മതില്‍ മാറിയെന്നും മുഖ്യമന്ത്രി. ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങളും വനിതാ മതിലിനെക്കുറിച്ച് പ്രാധാന്യത്തോടെ റിപ്പോര്‍ട്ടുകള്‍ നല്‍കി.
- dated 01 Jan 2019


Comments:
Keywords: India - Otta Nottathil - 2120192wall India - Otta Nottathil - 2120192wall,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rahul_candidate_wayanadu
കേരളത്തില്‍ യുഡിഎഫ് തരംഗമാവാന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
23320196misha
മദ്യപിച്ച യുവതിയെ മാതാപിതാക്കള്‍ ഇന്ത്യയിലേക്കയയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22320192oci
ഒസിഐ ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
jacob_thomas_candidate_chalakkudi
ശ്രാവുകള്‍ക്കൊപ്പം നീന്താന്‍ നത്തോലിയും ; ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
janapaksham_p_c_george_no_candidate_pathanamthitta
ജനപക്ഷം പാര്‍ട്ടിയ്ക്ക് ഒരു സീറ്റിലും സ്ഥാനാര്‍ഥിയില്ല ; പി.സി. ജോര്‍ജ് പത്തനംതിട്ടയില്‍ നിന്നും പിന്മാറി Recent or Hot News
തുടര്‍ന്നു വായിക്കുക
nda_candidate_kerala
എന്‍.ഡി.എ സഖ്യം കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു ; കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മല്‍സരിയ്ക്കും
തുടര്‍ന്നു വായിക്കുക
vadakara_candidate_k_muralidharan
വടകരയില്‍ അങ്കമൊരുങ്ങി : പി. ജയരാജന് വെല്ലുവിളി ഉയര്‍ത്തി കെ മുരളീധരന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us