Today: 09 Dec 2018 GMT   Tell Your Friend
Advertisements
നിപ്പ വൈറസ് ഭീതിയില്‍ കേരളം
Photo #1 - India - Otta Nottathil - 21520189
കോഴിക്കോട്: കോഴിക്കോട്ട് വൈറസ്ബാധ മൂലമുള്ള പനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതിജാഗ്രതാ നിര്‍ദേശം നല്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് അതത് ദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗം നേരിടാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ എന്‍സിഡിസി ഡയറക്ടര്‍ക്ക് കോഴിക്കോട് സന്ദര്‍ശിക്കാന്‍ കേന്ദ്ര മന്ത്രി ജെ പി നഡ്ഡ നിര്‍ദ്ദേശം നല്‍കി.

നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ മരിച്ചവര്‍ മൂന്നെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. മൂന്ന് പേരും ചങ്ങരോത്ത് ഗ്രാമത്തിലെ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഈ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സ്ത്രീക്ക് പനി ലക്ഷണങ്ങള്‍ കണ്ടെങ്കിലും നിപ്പ വൈറസ് ബാധയല്ലെന്ന് സ്ഥിരീകരിച്ചു.

അതേസമയം കോഴിക്കോട് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗികളെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു കൊടുക്കാതെ ആരോഗ്യ വകുപ്പ് നേരിട്ട് വൈദ്യുത ശ്മശാനത്തില്‍ സംസ്കരിച്ചു. ചെറിയ രണ്ട് കുട്ടികളാണ് ഇവരുടെ വീട്ടിലുള്ളത്. ഭര്‍ത്താവ് വിദേശത്താണ്. രോഗം പടരാനുള്ള സാധ്യത തടയാനാണ് ആരോഗ്യ വകുപ്പ് മൃതദേഹം നേരിട്ട് വൈദ്യുത ശ്മശാനത്തില്‍ എത്തിച്ച് സംസ്കരിച്ചത്.

ഇതോടെ കോഴിക്കോട്ടു മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇതില്‍ എട്ട് പേര്‍ മരിച്ചത് നിപ്പ വൈറസ് ലക്ഷണങ്ങളോടെയാണെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. മലപ്പുറത്ത് മരിച്ച നാലുപേരുടെ സ്രവങ്ങള്‍ കൂടി വിദഗ്ധ പരിശോധനയ്ക്കയച്ചു.

പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.
- dated 21 May 2018


Comments:
Keywords: India - Otta Nottathil - 21520189 India - Otta Nottathil - 21520189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
91220187kannur
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
best_motivational_trainer_awarded_jobin_s_kottaram
കേരളത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ പുരസ്കാരം ജോബിന്‍ എസ്. കൊട്ടാരം ഏറ്റുവാങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
forbes_india_magazine_list_mammotty_nayan_thara
ഫോബ്സ് പട്ടികയില്‍ ഇടം നേടി മമ്മൂട്ടി ; മലയാളത്തില്‍ നിന്ന് ഒരാള്‍ ഇതാദ്യം;നയന്‍താര, എം.എ.യൂസഫലി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നോര്‍ക്ക സഹായം Recent or Hot News
തുടര്‍ന്നു വായിക്കുക
212201805modi
ജി20: മോദിക്ക് അര്‍ജനൈ്റന്‍ ചാനലിന്റെ പരിഹാസം
തുടര്‍ന്നു വായിക്കുക
21220187flood
ഈ വര്‍ഷം ലോകത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലെ പ്രളയം
തുടര്‍ന്നു വായിക്കുക
alekutty_irumpinikkal_funeral
ഇരുമ്പിനിക്കല്‍ ഏലിക്കുട്ടി ചാണ്ടിയുടെ സംസ്കാരം നവം.29 ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us