Today: 18 Oct 2018 GMT   Tell Your Friend
Advertisements
കേരളത്തിന്റെ മുലയൂട്ടല്‍ വിദേശത്തും വൈറല്‍
Photo #1 - India - Otta Nottathil - 2320181
ബര്‍ലിന്‍: മാതൃഭൂമിയുടെ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രം കേരളവും ഇന്ത്യയും കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലും ചര്‍ച്ചയാകുന്നു. മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രമാണ് കവറില്‍. മുലയൂട്ടുമ്പോള്‍ തുറിച്ചു നോക്കുന്നതിനെതിരായ ക്യാംപെയ്ന്‍ എന്ന രീതിയിലാണ് ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതിനെതിരായും അനുകൂലമായും സമൂഹ മാധ്യമങ്ങളിലും മറ്റു മുഖ്യധാരാ മാധ്യമങ്ങളിലും വാദ പ്രതിവാദങ്ങളും സജീവമാണ്. എയര്‍ ഹോസ്റ്റസായിരുന്ന ജിലു ജോസഫ് എന്ന മോഡലാണ് കവര്‍ ഗേള്‍. ഇവര്‍ വിവാഹിതയോ അമ്മയോ അല്ല, മറ്റാരുടെയോ കുട്ടിയെ വെറുതേ മടിയിലിരുത്തി മുലയൂട്ടുന്നതായി അഭിനയിക്കുന്നത് ആശയത്തിന്റെ മൂല്യം ചോര്‍ത്തിക്കളഞ്ഞെന്നാണ് ഒരു ആരോപണം.

എന്നാല്‍, ഇങ്ങനെയൊരു ആശയത്തിനു തന്നെ പ്രസക്തിയില്ലെന്നും, കേരളത്തിലെ ആണുങ്ങളെല്ലാം അത്തരക്കാരാണെന്ന തെറ്റായ സന്ദേശമാണ് മാഗസിന്‍ നല്‍കുന്നതെന്നും മറ്റൊരു വാദവും ഉയരുന്നു. മാസികയുടെ അണിയറയിലുള്ളവര്‍ നല്ല ഉദ്ദേശ്യത്തോടെയുള്ളത് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോഴും, മാഗസിന്‍ വില്‍ക്കാനുള്ള വില കുറഞ്ഞ തന്ത്രം മാത്രമാണിതെന്ന ആരോപണം ശക്തിയായി വരുന്നു. അമ്മയല്ലാത്ത ഒരു മോഡലിന്റെ നഗ്നതാ പ്രദര്‍ശനം വിറ്റു കാശാക്കുക മാത്രമാണ് മാഗസിന്റെ ലക്ഷ്യമെന്നാണ് ആരോപണം.

അതേസമയം, വലിയ ചര്‍ച്ചയായെങ്കിലും വീടുകളില്‍ സ്ഥിരമായി ഗൃഹലക്ഷ്മി വാങ്ങിയിരുന്നവര്‍ ഇക്കുറി ഇതു വാങ്ങി വീട്ടില്‍ കൊണ്ടു പോകാന്‍ മടിക്കുന്ന സാഹചര്യവുമാണുള്ളത്. അതേസമയം, ഇതു വാങ്ങുന്ന പതിവില്ലാത്ത പുരുഷന്‍മാര്‍ കൂടുതലായി വാങ്ങുന്നു എന്ന് ന്യൂസ് സ്ററാളുകളും സാക്ഷ്യപ്പെടുത്തുന്നു.
- dated 02 Mar 2018


Comments:
Keywords: India - Otta Nottathil - 2320181 India - Otta Nottathil - 2320181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us