Today: 20 Oct 2017 GMT   Tell Your Friend
Advertisements
എവറസ്ററിലെ ഹിലരി സ്റെറപ്പ് തകര്‍ന്നു
Photo #1 - India - Otta Nottathil - 235201710

ലണ്ടന്‍: വര്‍ഷങ്ങളുടെ ചരിത്രം പേറിയിരുന്ന എവറസ്റ്റിലെ ഹിലാരി സ്റ്റെപ് ഇനി ഓര്‍മ. ആദ്യമായി എവറസ്റ്റിന്‍െറ ഉച്ചിയില്‍ കാല്‍പതിച്ച സര്‍ ഡെസ്മണ്ട് ഹിലാരിയുടെ പേരിലുള്ള പടവുകള്‍ ആണ് പൊടുന്നനെ തകര്‍ന്നടിഞ്ഞത്. എവറസ്റ്റിന്‍െറ തെക്കുകിഴക്കന്‍ ശിഖരത്തില്‍ സ്ഥിതിചെയ്തിരുന്ന 12 മീറ്റര്‍ കുത്തനെയുള്ള പാറക്കൂട്ടങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ആര്‍ക്കുമറിയില്ല.

കഴിഞ്ഞ വര്‍ഷം വരെ അത് അവിടെ ഉണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് പര്‍വതാരോഹകന്‍ ആയ ടിം മൊസേദല്‍ പറയുന്നു. എവറസ്റ്റ് കീഴടക്കുന്നതില്‍ ഏറ്റവും സമയം എടുക്കുന്നതും അതിവെല്ലുവിളി നിറഞ്ഞതുമായ പാറക്കെട്ടാണ് ഹിലാരി സ്റ്റെപ്. 1953ല്‍ ആദ്യമായി കൊടുമുടി കീഴടക്കിയ ഹിലാരിയോടുള്ള ആദരസൂചകമായാണ് ഇതിന് ആ പേരിട്ടത്. ഒരു കാലഘട്ടത്തിന്‍െറ അന്ത്യം എന്നാണ് ഇതിന്‍െറ തകര്‍ച്ചയെ ടിം മൊസേദല്‍ വിശേഷിപ്പിച്ചത്. ഹിലാരി സ്റ്റെപ്പിന്‍െറ തകര്‍ച്ചയുടെ വാര്‍ത്ത അദ്ദേഹം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചു. എവറസ്റ്റിന്‍െറ ചരിത്രവുമായി ബന്ധപ്പെട്ടതായിരുന്നു ഈ സ്റ്റെപ്പ്. അതുകൊണ്ടുതന്നെ അതിന്‍െറ നഷ്ടം ഒരു വലിയ അപമാനമാണെന്നും മൊസേദല്‍ പറയുന്നു.

താന്‍ കഴിഞ്ഞ വര്‍ഷം അതില്‍ കയറിയിരുന്നുവെന്നും ടിം പറഞ്ഞു. ആ മേഖലയില്‍ ഉണ്ടായ ഹിമപാതത്തിലോ അതല്ലെങ്കില്‍ നേപ്പാളില്‍ 2015ല്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നോ തകര്‍ന്നതായിരിക്കാമെന്നും അദ്ദേഹം അനുമാനിക്കുന്നു. പര്‍വതാരോഹണത്തിലെ കുപ്പിക്കഴുത്തെന്ന് തോന്നിപ്പിക്കുന്ന ഈ സ്റ്റെപിനു താഴെ മണിക്കൂറുകള്‍ ആണ് ഊഴംകാത്ത് ഓരോരുത്തരും നിലയുറപ്പിക്കാറ്. വളരെ കുറഞ്ഞ അളവിലുള്ള ഓക്സിജനും കൊടുംശൈത്യത്താലുള്ള പ്രശ്നങ്ങളും കാരണം പര്‍വതാരോഹകരുടെ ജീവാപായ സാധ്യതതന്നെ ഏറ്റിയിരുന്നു ഈ പാറക്കെട്ട്.
- dated 23 May 2017


Comments:
Keywords: India - Otta Nottathil - 235201710 India - Otta Nottathil - 235201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us