Today: 24 Jul 2019 GMT   Tell Your Friend
Advertisements
കേരളത്തില്‍ റെക്കോഡ് പോളിങ്
Photo #1 - India - Otta Nottathil - 24420191election
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ ഇരുപതു മണ്ഡലങ്ങളില്‍ നടന്നത് റെക്കോഡ് പോളിങ്. എല്ലായിടത്തും പോളിങ് ശതമാനം 2014ലെ തെരഞ്ഞെടുപ്പിലേതിനെ മറികടന്നു. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ മൂന്നു തെരഞ്ഞെടുപ്പുകളിലൊന്നാണിത്.

പ്രാഥമിക കണക്കുകള്‍ പ്രകാരം 77.68 ശതമാനം പോളിങ്ങാണ് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നാലു മണ്ഡലങ്ങളില്‍ ഇത് എണ്‍പതു ശതമാനത്തിനു മുകളില്‍ പോയി. പോളിങ് ശതമാനത്തിലെ വന്‍ വര്‍ധന ആര്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ മൂന്നു മുന്നണികളും.

പരമ്പരാഗതമായി പോളിങ് വര്‍ധന യുഡിഎഫിനെയാണ് സഹായിച്ചിരുന്നതെങ്കിലും 2009 മുതല്‍ ഈ പ്രവണതയ്ക്ക് മാറ്റം ദൃശ്യമായിരുന്നു. ഇക്കുറി വര്‍ഗീയ വിഷയം ബിജെപി ഊതിക്കത്തിച്ചിട്ടുള്ള സാഹചര്യത്തില്‍ അടിയൊഴുക്കുകള്‍ ആര്‍ക്കും കൃത്യമായി അളക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് തിരുവനന്തപുരത്തുമാണ്.
- dated 24 Apr 2019


Comments:
Keywords: India - Otta Nottathil - 24420191election India - Otta Nottathil - 24420191election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us