Today: 17 Dec 2017 GMT   Tell Your Friend
Advertisements
ശിശുമരണ നിരക്ക് കുത്തനെ ഉയരുന്നു
Photo #1 - India - Otta Nottathil - 261120176
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നവജാതശിശുക്കളുടെ മരണനിരക്കു ക്രമാതീതമായി വര്‍ധിക്കുകയാണെന്നു പുതിയ പഠനങ്ങള്‍ പറയുന്നു. രാജ്യത്തെ ഗ്രാമീണമേഖലകളില്‍ ശിശുമരണനിരക്കു ക്രമാതീതമായി വര്‍ധിക്കുമ്പോഴും, ശ്രദ്ധേയമായ കാര്യം കേരളത്തില്‍ ശിശുമരണ നിരക്ക് കുറയുന്നുവെന്നതാണ്.

ഗ്രാമീണ ഇന്ത്യയില്‍ ശിശുമരണ നിരക്ക് ഭീതിജനകമാണ്. 201115 കാലയളവില്‍ 16 ശതമാനം വര്‍ധന. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ മൊത്തത്തിലുള്ള മരണനിരക്ക് ഏഴു ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഗ്രാമീണമേഖലയില്‍ നിന്നുള്ള എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നഗരങ്ങളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ശിശുമരണനിരക്ക് കുറഞ്ഞു. 2011നും 2015നും ഇടയില്‍ ഒരു വയസിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 27 ശതമാനമായി കുറഞ്ഞു. ആരോഗ്യമേഖലയിലെ സേവനങ്ങള്‍ ഉള്‍ഗ്രാമങ്ങളിലേക്ക് എത്തുന്നില്ലെന്നതിന്‍റെ തെളിവാണു അവിടങ്ങളിലെ ശിശുമരണനിരക്ക് വര്‍ധനവ് വ്യക്തമാക്കുന്നത്.

ഗ്രാമങ്ങളില്‍ ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കാണ് വര്‍ധിച്ചിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇത്രയും വലിയ വര്‍ധനവെന്നതും ആശങ്കാജനകമാണ്. ഒരു വയസില്‍ താഴെയുള്ള ആയിരം കുഞ്ഞുങ്ങളില്‍ ഒരാള്‍ വീതം മരണപ്പെടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ആരോഗ്യരംഗത്തുണ്ടായിട്ടുള്ള സൗകര്യങ്ങളാണു നഗരമേഖലകളിലെ ശിശുമരണ നിരക്കു ഗണ്യമായി കുറയാനുള്ള മുഖ്യ കാരണം. സെന്‍സസ് എടുക്കുന്നതിന്‍റെ ഭാഗമായുള്ള സാംപിള്‍ രജിസ്ട്രേഷന്‍ സിസ്ററം സ്ററാസ്ററിക്കല്‍ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെണ്ടണ്ടണ്ടത്തലുകള്‍.

ശിശുമരണ നിരക്കില്‍ മധ്യപ്രദേശും ഉത്തര്‍പ്രദേശും രാജസ്ഥാനുമാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. മധ്യപ്രദേശില്‍ 70.4 ശതമാനം, ഉത്തര്‍പ്രദേശില്‍ 69.3 ശതമാനം. ആരോഗ്യകാര്യങ്ങളില്‍ എന്നും ഒരുപടി മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളമെന്നു പല തവണ തെളിയിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ മരണനിരക്കിന്‍റെ കാര്യത്തിലും കേരളം മെച്ചപ്പെട്ട നിലയിലാണ്. ശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കിയിരിക്കുകയാണ് കേരളം. മരണനിരക്ക് കേവലം 12.4 ശതമാനം. കേരളത്തോട് തൊട്ടടുത്തു നില്‍ക്കുന്നതു തമിഴ്നാട് 20.8. ഡല്‍ഹി അതിനു പിന്നില്‍ 25.9.

എന്നാല്‍ പെണ്‍ശിശു മരണനിരക്കില്‍ കേരളം മുന്നിലാണെന്നു പഠനം വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നഗരങ്ങളില്‍ ശിശുമരണങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയിലാണു ശിശുമരണനിരക്ക് കൂടുതല്‍. ഹിമാചല്‍ പ്രദേശില്‍ ആണ്‍കുഞ്ഞുങ്ങളുടെ മരണനിരക്കില്‍ വന്‍ വര്‍ധനവാണ്. 2011ല്‍ 37.07 ശതമാനമായിരുന്നുവെങ്കില്‍ 2015ല്‍ 55 ശതമാനമായി വര്‍ധിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഹിമാചല്‍ പ്രദേശില്‍ മാത്രമേ ഇത്രയേറെ വര്‍ധനവുണ്ടായിട്ടുള്ളൂ. ഒഡീഷയിലും ആസാമിലും ജമ്മു കശ്മീരിലും രാജസ്ഥാനിയും ആന്ധ്രപ്രദേശിലും ആണ്‍കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്.

കേരളത്തില്‍ 2011ല്‍ 13.02 ശതമാനമായിരുന്ന പെണ്‍ശിശുമരണം 2015ലെത്തുമ്പോള്‍ 14.02 ശതമാനമായി വര്‍ധിച്ചു. പെണ്‍കുഞ്ഞുങ്ങളുടെ മരണനിരക്കില്‍ ഉത്തര്‍പ്രദേശാണു മുന്നില്‍. 2011 എഴുപത് ശതമാനമായിരുന്നു. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ 72.09 ശതമാനത്തിലെത്തി നില്‍ക്കുകയാണ് ആ സംസ്ഥാനം. ബീഹാറില്‍ 39 ശതമാനമായിരുന്നതു 49 ശതമാനത്തിലെത്തി. മധ്യപ്രദേശിലും ജമ്മു കശ്മീരിലും ആസാമിലും പെണ്‍മരണനിരക്കില്‍ കുറവുണ്ട്. അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളിലെ കണക്കുകള്‍ പഠനസംഘത്തിന് ലഭിച്ചില്ല.
- dated 25 Nov 2017


Comments:
Keywords: India - Otta Nottathil - 261120176 India - Otta Nottathil - 261120176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us