Today: 17 Dec 2017 GMT   Tell Your Friend
Advertisements
കേരളത്തില്‍ ദിവസേന ശരാശരി മൂന്നു കുട്ടികളെ കാണാതാകുന്നു
Photo #1 - India - Otta Nottathil - 261120178
തിരുവനന്തപുരം: ഈ വര്‍ഷം കേരളത്തില്‍ 719 കുട്ടികളെ കാണാതായി. ഇവരില്‍ കണ്ടെത്താനായത് 592 പേരെ മാത്രം. ഓരോ ദിവസവും ശരാശരി മൂന്നുകുട്ടികളെ വീതം സംസ്ഥാനത്തു കാണാവുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 2008 മുതല്‍ 2017 ജൂലായ് വരെ 1260 കേസുകളാണ് കേരള പൊലീസ് രജിസ്ററര്‍ ചെയ്തത്. കുട്ടികളെ കാണാതാകുന്നതു പലരും പൊലീസില്‍ അറിയിക്കാറില്ല. അവകൂടി ചേര്‍ത്താല്‍ എണ്ണം ഇനിയും വര്‍ധിക്കും.

അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് കാണാതായത് 5,818 കുട്ടികളെയാണ്. 2010 മുതല്‍ 2015 മേയ് വരെ കാണാതായ കുട്ടികളില്‍ 3281 പേര്‍ പെണ്‍കുട്ടികളും 2537 പേര്‍ ആണ്‍കുട്ടികളുമാണ്. ഇതില്‍ 361 പേരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ൈ്രകം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പറയുന്നു.

2010 മുതലുള്ള കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും കാണാതാകുന്നവരുടെ എണ്ണം കൂടിവരുകയാണ്. 2010ല്‍ കാണാതായത് 829 കുട്ടികളാണ്. ഇവരില്‍ 456 പെണ്‍കുട്ടികള്‍. 2011ല്‍ 942 കുട്ടികള്‍ കാണാതായി. ഇതില്‍ 546 പെണ്‍കുട്ടികള്‍. 2012ല്‍ കാണാതായ 1081 പേരില്‍ 605 പെണ്‍കുട്ടികളുണ്ട്. 2013ല്‍ 686, 2014ല്‍ 698 എന്നിങ്ങനെയാണ് കാണാതായ പെണ്‍കുട്ടികളുടെ കണക്ക്.

വീടുവിട്ടിറങ്ങുന്ന ആണ്‍ കുട്ടികളില്‍ നല്ലൊരു ശതമാനവും ഇതരസംസ്ഥാനങ്ങളില്‍ ബാലവേല ചെയ്തു ജീവിക്കുകയാണെന്നാണു സൂചന. ഭിക്ഷാടന മാഫിയയുടെ പിടിയിലകപ്പെട്ടവരും നിരവധിയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ വാത്സല്യ, സ്മൈല്‍ തുടങ്ങിയ പദ്ധതികളുടെ ഭാഗമായി കണ്ടെത്തിയവരും സ്വമേധയാ മടങ്ങിയെത്തിയവരും നിരവധി പേരാണ്.

മലപ്പുറം ജില്ലയില്‍ നിന്നുമാണ് കൂടുതല്‍ കുട്ടികളെ കാണാതാവുന്നത്. ഇവരില്‍ ഭൂരിഭാഗവും 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളാണ്. ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികളെ കാണാതായതും മലപ്പുറത്തു നിന്നാണ്.
303 കുട്ടികളാണ് അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്തു നിന്നും അപ്രത്യക്ഷരായത്. അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും 2715 ആണ്‍കുട്ടികളെ കാണാതായി.

തിരുവനന്തപുരത്തു നിന്നുമാത്രം 1151 ആണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം കുട്ടികളെക്കുറിച്ചും യാതൊരു വിവരവുമില്ല. ഏറ്റവും കുറവ് കുട്ടികളെ കാണാതായ ജില്ല കാസര്‍കോട്. കുട്ടികള്‍ക്കെതിരായ ആക്രമങ്ങളുടെ എണ്ണത്തിലും അവസാനം നില്‍ക്കുന്നതും കാസര്‍കോടാണ്. പൊലീസില്‍ രജിസ്ററര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍. രജിസ്ററര്‍ ചെയ്യാത്ത അനേകം കേസുകള്‍ വേറെയുമുണ്ട്. വീടുകളില്‍ നിന്ന് പിണങ്ങിയിറങ്ങുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഭിക്ഷാടന മാഫിയയുടേയും മറ്റും കൈകളില്‍ അകപ്പെടുന്നുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

നാഷ്ണല്‍ ൈ്രകം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഒരുലക്ഷം കുട്ടികളെയാണ് കാണാതാവുന്നത്. ഓരോ എട്ട് മിനിറ്റിലും ഓരോ കുട്ടിയെ കാണാതാവുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ കാണാതാകുന്നവരെ പെട്ടെന്ന് കണ്ടെത്താറുണ്ടായിരുന്നു. എന്നാല്‍ കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ഇപ്പോള്‍ ക്രമാതീതമായി കുറവ് സംഭവിച്ചിരിക്കുകയാണ്.
- dated 25 Nov 2017


Comments:
Keywords: India - Otta Nottathil - 261120178 India - Otta Nottathil - 261120178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us