Today: 16 Jul 2018 GMT   Tell Your Friend
Advertisements
പ്രതീക്ഷ പകര്‍ന്ന് മോദിയുടെ ചൈനീസ് സന്ദര്‍ശനം
Photo #1 - India - Otta Nottathil - 28420186
ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷ പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും മോദിയുമായുള്ള കൂടിക്കാഴ്ച ആശാവഹമായെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഹുബേയ് പ്രവിശ്യാ മ്യൂസിയത്തില്‍ ഇരു നേതാക്കളും ഒരുമിച്ച് പര്യടനവും നടത്തി. മധ്യ വുഹാനിലെ തടാക കരയിലുള്ള ഗസ്ററ്ഹൗസില്‍ ഷി ജിന്‍ പിങ്ങിനോടൊപ്പമുള്ള ഡിന്നറായിരുന്നു സന്ദര്‍ശനത്തിലെ മറ്റൊരു പ്രത്യേകത.

ശനിയാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്നങ്ങളിലടക്കം തന്ത്രപ്രധാനാമയ കാര്യങ്ങളില്‍ രണ്ട് നേതാക്കളും ദീര്‍ഘ നേരം ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും തടാക കരയിലൂടെ നടന്ന ബോട്ട് സവാരിയും നടത്തും. അതേ സമയം നിശ്ചിത അജണ്ടകളില്ലാത്ത പൂര്‍ണമായും അനൗപചാരികമാണ് രണ്ടു ദിവസത്തെ ഉച്ചകോടിയെന്നാണ് ഇരു രാജ്യത്തെയും ഉദ്യോഗസ്ഥര്‍ പറയുന്നത്.

1988ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ചൈനീസ് സന്ദര്‍ശനവുമായാണ് രാഷ്ട്രീയനിരീക്ഷകര്‍ മോദിയുടെ സന്ദര്‍ശനത്തെ കാണുന്നത്. 1962ലെ യുദ്ധത്തോടെ ഇന്ത്യചൈന ബന്ധത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

അതിനു സമാനമായി ഇന്ത്യ, ചൈന, ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ഡോക്ളാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ പോരാട്ടസജ്ജമായി 73 ദിവസം തുടര്‍ച്ചയായി നിന്നതിനുശേഷം ഇപ്പോഴാണ് മോദിഷി കൂടിക്കാഴ്ച.
- dated 28 Apr 2018


Comments:
Keywords: India - Otta Nottathil - 28420186 India - Otta Nottathil - 28420186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
ummen_chandy_aicc_general_secretary
ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി
തുടര്‍ന്നു വായിക്കുക
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us