Today: 15 Dec 2018 GMT   Tell Your Friend
Advertisements
ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ മേഖലയ്ക്കു കൈമാറുന്നു
Photo #1 - India - Otta Nottathil - 29420184

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണ ചുമതല സ്വകാര്യ മേഖലയ്ക്കു കൈമാറുന്നു. ഇതിന്റെ ആദ്യ പടിയായി, സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തു ചെങ്കോട്ട് അഞ്ച് വര്‍ഷത്തേക്ക് ഡാല്‍മിയ ഗ്രൂപ്പിനു കൈമാറി.

കേന്ദ്ര ടൂറിസംവകുപ്പിന്റെ 'അഡോപ്റ്റ് എ ഹെറിറ്റേജ്' (പൈതൃകസ്മാരകം ദത്തെടുക്കല്‍) പദ്ധതിയുടെ ഭാഗമായാണിത്. 25 കോടി രൂപയ്ക്കാണ് കരാര്‍. ഇന്‍ഡിഗോ, ജി.എം.ആര്‍. എന്നീ സ്വകാര്യകമ്പനികളെ മറികടന്നാണ് ഡാല്‍മിയ ഗ്രൂപ്പ് ചെങ്കോട്ടയുടെ പരിപാലനാവകാശം നേടിയത്. ആന്ധ്രാപ്രദേശിലെ കടപ്പയിലുള്ള ഗണ്ഡികോട്ടയുടെ പരിപാലനാവകാശവും ഈ കമ്പനിക്കാണ് ലഭിച്ചിരിക്കുന്നത്.

അഞ്ചുവര്‍ഷത്തേക്കാണ് അധികാരം ലഭിച്ചിരിക്കുന്നതെങ്കിലും പ്രവര്‍ത്തനമേന്മ മുന്‍നിര്‍ത്തി കാലാവധി നീട്ടാന്‍ കഴിയുമെന്ന് ഡാല്‍മിയ ഗ്രൂപ്പ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ചെങ്കോട്ട വികസിപ്പിച്ച് വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കും. വികസനപദ്ധതികളുടെ നിര്‍മാണം അടുത്തമാസം 23ന് ആരംഭിക്കും. ആറുമാസത്തിനുള്ളില്‍ കുടിവെള്ളത്തിനുള്ള സംവിധാനങ്ങള്‍, ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കും. ബാറ്ററി കാര്‍, കഫറ്റീരിയ, ആധുനിക നടപ്പാതകള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ ഒരുവര്‍ഷത്തെ സാവകാശമുണ്ട്. പ്രദര്‍ശനഹാളുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാന്‍ രണ്ടുവര്‍ഷം വേണം.

ഓഗസ്ററിനുശേഷം വിപുലമായ വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഭിന്നശേഷിക്കാര്‍ക്കും പ്രായാധിക്യമുള്ളവര്‍ക്കും സഞ്ചാരം സുഗമമാക്കാനുള്ള മാര്‍ഗങ്ങള്‍, ചെങ്കോട്ടയുടെ ചരിത്രം വിളിച്ചോതുന്ന പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും സ്ഥാപിക്കും. അങ്കണത്തില്‍ സാംസ്കാരികപരിപാടികള്‍ക്കും ആലോചനയുണ്ട്. ചെങ്കോട്ടയ്ക്കുമുന്നില്‍ 'ഡാല്‍മിയ ഗ്രൂപ്പ് ദത്തെടുത്തത്' എന്ന് രേഖപ്പെടുത്താന്‍ കരാര്‍പ്രകാരം കമ്പനിക്ക് അധികാരമുണ്ടാകും.

അഞ്ചാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ നിര്‍മിച്ച ചെങ്കോട്ട 1856 വരെ മുഗള്‍ രാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്നു. സ്വാതന്ത്ര്യസമരകാലംമുതല്‍ ഇന്ത്യയുടെ ജനാധിപത്യചരിത്രത്തിലും ചെങ്കോട്ട നിര്‍ണായകപ്രതീകമാണ്.

പൈതൃകസ്മാരകങ്ങള്‍ സ്വകാര്യമേഖലയ്ക്ക് ദത്തെടുക്കാന്‍ കഴിയുന്ന 'അഡോപ്റ്റ് എ ഹെറിറ്റേജ്' പദ്ധതി കഴിഞ്ഞ സെപ്തംബറിലാണ് കേന്ദ്ര ടൂറിസംമന്ത്രാലയം ആരംഭിച്ചത്. താജ്മഹല്‍ അടക്കം 90 പൈതൃകസംരക്ഷിത സ്മാരകങ്ങളാണ് പരിപാലനത്തിനായി ലേലത്തിലൂടെ വിട്ടുകൊടുക്കുക. ിമാചല്‍ പ്രദേശിലെ കാംഗ്ര കോട്ട, മുംബൈയിലെ ബുദ്ധഗുഹകള്‍, ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയിലെ ചിത്കൂല്‍ ഗ്രാമം, അരുണാചല്‍പ്രദേശിലെ തെംബാംഗ്, ഹരിദ്വാറിലെ സായ്ഘട്ട്, ഒഡിഷയിലെ കൊണാര്‍ക് സൂര്യക്ഷേത്രം തുടങ്ങിയവ ഈ പട്ടികയിലുണ്ട്.
- dated 29 Apr 2018


Comments:
Keywords: India - Otta Nottathil - 29420184 India - Otta Nottathil - 29420184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേനഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1512201807currency
ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201804indian
സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് യുഎസില്‍ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
141220187upi
പണം തട്ടിപ്പ്: രണ്ട് മൊബൈല്‍ ആപ്ളിക്കേഷനുകള്‍ പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_fr_G_T_Oonnukallil_thadiyoor
വിടപറഞ്ഞ റവ.ഫാ.ജി.ടി. ഊന്നുകല്ലിലിന്റെ സംസ്കാരം ഡിസം. 17 ന് തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us