Today: 20 Nov 2018 GMT   Tell Your Friend
Advertisements
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
Photo #1 - India - Otta Nottathil - 315201813
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ജയം. ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന്‍ റെക്കോഡ് ഭൂരിപക്ഷമാണ് നേടിയത്, 20956 വോട്ട്. സജി ചെറിയാന്‍ 670303 വോട്ടും രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ 46347 വോട്ടുകളും സ്വന്തമാക്കി. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ളയ്ക്ക് ലഭിച്ചത് 35270 വോട്ടു മാത്രം.

യുഡിഎഫിന് ശക്തമായ വേരോട്ടമുള്ള പഞ്ചായത്തുകളില്‍ അടക്കം മൃഗീയഭൂരിപക്ഷം നേടിയ സജി ചെറിയാന്‍ തുടക്കം മുതലേ ലീഡ് ഉയര്‍ത്തുകയായിരുന്നു. യുഡിഎഫിന് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്ത് എണ്ണിത്തീര്‍ന്നപ്പോള്‍ തന്നെ ഇടതുതരംഗമാണെന്ന സൂചനയുണ്ടായിരുന്നു.


1991 മുതല്‍ തുടര്‍ച്ചയായി യുഡിഎഫ് ജയിച്ചിരുന്ന മണ്ഡലം 2016ല്‍ സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായര്‍ പിടിച്ചെടുക്കുകയായിരുന്നു. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കുറഞ്ഞത് 10,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷമുണ്ടാകും എന്നാണ് സജി ചെറിയാന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രഖ്യാപിച്ചത്. എന്നാല്‍ തന്‍റെ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്കാണ് ഈ വിജയമെന്നാണ് സജി ചെറിയാന്‍റെ പ്രതികരണം.

തന്നെ ഇത്രയും ജനങ്ങള്‍ക്ക് ഇഷ്ടമാണെന്ന് അറിയില്ലായിരുന്നു.എസ്എന്‍ഡിപിയുടെയും , എന്‍എസ്എസ്ന്‍റെയും ക്രിസ്ത്യന്‍ സഭകളുടെയും വോട്ടുകള്‍ തനിക്ക് ലഭിച്ചു.പിണറായി വിജയന്‍ സര്‍ക്കാരിനുള്ള അംഗീകാരമാണിതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.വിജയാഘോഷത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു അദേഹം.
- dated 31 May 2018


Comments:
Keywords: India - Otta Nottathil - 315201813 India - Otta Nottathil - 315201813,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1411201810
വാട്സാപ്പ് വഴി വ്യാജ വാര്‍ത്തകള്‍: ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 25 പേര്‍ Recent or Hot News
വ്യാജ വാര്‍ത്ത തിരിച്ചറിയാന്‍ കണ്ണൂരില്‍ പരിശീലനം
തുടര്‍ന്നു വായിക്കുക
141120189
എയര്‍ പൈലറ്റ് മദ്യപിച്ചു; വിമാനം നിലത്തിറക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
101120187
ശക്തിമാന്‍ തിരിച്ചുവരുന്നു
തുടര്‍ന്നു വായിക്കുക
91120188
മുംബൈയിലെ ബീച്ചില്‍ മാലിന്യത്തിനെതിരേ ജനമുന്നേറ്റം
തുടര്‍ന്നു വായിക്കുക
511201810
ഇന്ത്യ ഇറാനില്‍നിന്ന് ക്രൂഡോയില്‍ വാങ്ങും
യുഎസ് ഉപരോധം തിങ്കളാഴ്ച മുതല്‍ തുടര്‍ന്നു വായിക്കുക
51120188
ശബരിമല നട വീണ്ടും തുറക്കുന്നു
തുടര്‍ന്നു വായിക്കുക
jerish_accident_ranni
ജെറീഷ് ഈട്ടിക്കല്‍ കാറപകടത്തില്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us