Today: 13 Dec 2018 GMT   Tell Your Friend
Advertisements
നരകക്കടല്‍ കടന്ന് അഭിലാഷ് ടോമി
Photo #1 - India - Otta Nottathil - 51020181
കടല്‍ കളിത്തട്ടാണ് കൊച്ചിക്കാരന്, പ്രത്യേകിച്ച് ലോക സമുദ്രങ്ങള്‍ സ്വന്തം വീട്ടു മുറ്റം പോലെ പരിചിതമായ അഭിലാഷ് ടോമിക്ക്. എന്നിട്ടും ഒരു സാഹസ യാത്രയ്ക്കിടയില്‍ അവനു വേണ്ടി മലയാളികളുടെ, ഇന്ത്യക്കാരുടെ, അവനെ അറിയുന്ന മറ്റേതു രാ്യക്കാരുടെയും പ്രാര്‍ഥനകള്‍ കുറച്ചു ദിവസം ആകാശങ്ങളെ തേടിപ്പോയി.

ലോക സഞ്ചാരത്തിനിടെ മരണം മുഖാമുഖം കണ്ട് തിരിച്ചു വന്ന അഭിലാഷ് സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരുന്നതേയുള്ളൂ. പായ്ക്കപ്പലില്‍ ഒറ്റയ്ക്കുള്ള യാത്രയ്ക്കിടെ പായ്മരം ഒടിഞ്ഞ് മുതുകില്‍ വീണാണ് അവശ നിലയിലായത്. കരയുമായി ആശയവിനിമയം പോലും സാധ്യമാകാത്ത മണിക്കൂറുകളെ അതിജീവിച്ചും അവന്‍ പിടിച്ചു നിന്നു.

രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത തീരത്തെത്തിച്ചപ്പോള്‍ നരകക്കടല്‍ കടന്ന അനുഭവങ്ങള്‍ ബാക്കി. നടുക്കടലില്‍, തകര്‍ന്ന പായ് വഞ്ചിയില്‍ എഴുപതു മണിക്കൂര്‍. മുകളില്‍ ചുഴലിക്കാറ്റ്, അടിയില്‍ പതിനാല് മീറ്റര്‍ കടലാഴം.

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ളോബ് റേസില്‍ കരയില്‍ നിന്ന് 1900 മൈലുകള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു അതിനകം. ജീവിതത്തിലൊരിക്കലും ഇതുപോലൊരു കൊടുങ്കാറ്റ് താന്‍ കണ്ടിട്ടില്ലെന്നു പറയുന്നു അഭിലാഷ്.

ഫ്രഞ്ച് അധീനതയിലുള്ള ആംസ്ററര്‍ഡാം ദ്വീപിലാണ് അഭിലാഷ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സംസാരം പഴയതു പോലെ സാധാരണമായിട്ടില്ല ഇനിയും. ശാരീരിക ക്ഷമതയും ഇച്ഛാശക്തിയും മാത്രം കൈമുതലാക്കിയാണ് കടലില്‍ ജീവന്‍ നിലനിര്‍ത്തിയത്. പലപ്പോഴും കൊടിമരത്തില്‍ ഒറ്റകൈ്കയാല്‍ തൂങ്ങിക്കിടക്കുകയായിരുന്നു.

എന്നാല്‍, ഇതൊന്നും സമുദ്ര ദൗത്യങ്ങളില്‍ നിന്ന് അവനെ പിന്തിരിപ്പിക്കുന്നില്ല. റേയ്സ് ഇടയ്ക്കു വച്ച് അവസാനിപ്പിക്കേണ്ടി വന്നതു മാത്രമാണ് ഇപ്പോഴും ഒരേയൊരു നിരാശ.
- dated 05 Oct 2018


Comments:
Keywords: India - Otta Nottathil - 51020181 India - Otta Nottathil - 51020181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേനഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_fr_G_T_Oonnukallil_thadiyoor
വിടപറഞ്ഞ റവ.ഫാ.ജി.ടി. ഊന്നുകല്ലിലിന്റെ സംസ്കാരം ഡിസം. 17 ന് തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
101220181
ഈ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്കയച്ചത് അഞ്ച് ലക്ഷം കോടി രൂപ Recent or Hot News
തുടര്‍ന്നു വായിക്കുക
91220187kannur
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി
തുടര്‍ന്നു വായിക്കുക
best_motivational_trainer_awarded_jobin_s_kottaram
കേരളത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ പുരസ്കാരം ജോബിന്‍ എസ്. കൊട്ടാരം ഏറ്റുവാങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us