Today: 17 Nov 2018 GMT   Tell Your Friend
Advertisements
ശബരിമല നട വീണ്ടും തുറക്കുന്നു
Photo #1 - India - Otta Nottathil - 51120188
പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിന് തിങ്കളാഴ്ച വീണ്ടും നട തുറക്കുന്നു. സ്ഥിതിഗതികള്‍ പ്രവചനാതീതമാം വിധം സംഘര്‍ഷാത്മകമായി തുടരുന്നു.

ആക്റ്റിവിസ്ററുകളെ പ്രോത്സാഹിപ്പിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ടെങ്കിലും യുവതികള്‍ എത്തിയാല്‍ സര്‍ക്കാര്‍ വെട്ടിലാകും. യുവതികളെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചാണ് ആര്‍എസ്എസും മറ്റു ഹിന്ദു സംഘടനകളും നിലയുറപ്പിച്ചിട്ടുള്ളത്.

വൈകിട്ട് അഞ്ചിനാണു നട തുറക്കുക. നട തുറന്നു വിളക്കു തെളിക്കുന്നതല്ലാതെ ചടങ്ങുകളൊന്നും ഇന്നില്ല. ചൊവ്വാഴ്ചയാണ് നെയ്യഭിഷേകവും പൂജകളും. തുടര്‍ന്നു രാത്രി പത്തിനു നടയടയ്ക്കും. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു കടുത്ത നിയന്ത്രണങ്ങളാണു മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നട തുറക്കുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് വിടില്ലെന്നാണു പൊലീസിന്‍റെ നിലപാട്.

നിലയ്ക്കല്‍ മുതല്‍ ശബരിമല വരെ പ്രത്യേക മേഖലയായി പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വടശേരിക്കര മുതല്‍ സന്നിധാനം വരെ നാലുമേഖലകളായി തിരിച്ചു. ദക്ഷിണ മേഖല എഡിജിപി അനില്‍ കാന്തിനാണ് മേല്‍നോട്ടച്ചുമതല. അതേസമയം, സന്നിധാനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഐജി പി. വിജയന്‍ അവധിയെടുത്തത് പൊലീസിനെ കുഴയ്ക്കുന്നു.

വിധി നടപ്പാക്കാന്‍ വേണ്ടത് എല്ലാം ചെയ്യുമെന്ന് പത്തനംതിട്ട എസ്.പി. ടി. നാരായണന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുവതികളെ തടയാന്‍ ഭക്തജന കൂട്ടായ്മ സന്നിധാനത്തും പരിസരത്തും സുസജ്ജം. ഒരു ആര്‍എസ്എസ് ശാഖയില്‍ നിന്ന് അഞ്ചു പേരെ വീതമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
- dated 04 Nov 2018


Comments:
Keywords: India - Otta Nottathil - 51120188 India - Otta Nottathil - 51120188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us