Today: 22 Sep 2020 GMT   Tell Your Friend
Advertisements
സിന്ധു നദീതട സംസ്കാരത്തെ തകര്‍ത്തത് കാലവര്‍ഷത്തിലെ മാറ്റം
Photo #1 - India - Otta Nottathil - 6920203indus

ന്യൂയോര്‍ക്ക്: കാലവര്‍ഷത്തിന്റെ രീതികളില്‍ വന്ന മാറ്റമാണ് സിന്ധു നദീതട സംസ്കാരത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായതെന്നും, കാലാവസ്ഥാവ്യതിയാനമാണ് അതിന്റെ അടിസ്ഥാന കാരണമെന്നും യു.എസിലെ റോചസ്ററര്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനും ഇന്ത്യന്‍ വംശജനുമായ നിശാന്ത് മാലികിന്റെ പഠനം. വടക്കെയിന്ത്യയില്‍നിന്ന് ശേഖരിച്ച 5700 വര്‍ഷങ്ങളിലെ വിവരങ്ങള്‍ വിശകലനംചെയ്താണ് ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയത്.

ഗണിതശാസ്ത്രവും കാലാവസ്ഥയുമായി ബന്ധപ്പെടുത്തി പുതിയ രീതി രൂപപ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നതെന്ന് നിശാന്ത് വ്യക്തമാക്കി. ""സിന്ധുനദീതട സംസ്കാരത്തിന്റെ ആരംഭത്തിനു തൊട്ടുമുന്നെയായി കാലവര്‍ഷക്രമത്തില്‍ വലിയ മാറ്റമുണ്ടായിരുന്നു. സംസ്കാരത്തിന്റെ അന്ത്യകാലത്ത് ഇതിനുവിരുദ്ധമായിരുന്നു കാലവര്‍ഷ ക്രമം. ഇതില്‍നിന്നാണ് കാലാവസ്ഥാവ്യതിയാനംകൊണ്ട് കാലവര്‍ഷത്തില്‍വന്ന മാറ്റമാണ് സംസ്കാരത്തിന്റെ നാശത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലെത്താന്‍ കാരണമായത്'' ~നിശാന്ത് വിശദമാക്കി.

ദക്ഷിണേഷ്യയിലെ ഗുഹകളിലെ സ്ററാൈെലഗ്മെറ്റ് ധാതുവില്‍ അടങ്ങിയ രാസമാറ്റങ്ങള്‍ പഠിച്ചാണ് 5700 വര്‍ഷത്തെ കാലവര്‍ഷക്രമം മനസ്സിലാക്കിയത്. നിലവിലുള്ള പഠനരീതി ശിലായുഗത്തിലെ കാലാസ്ഥയെക്കുറിച്ച് പഠിക്കാന്‍ അപര്യാപ്തമാണ്. ഇന്തോ ആര്യന്‍ കടന്നുകയറ്റം, ഭൂചലനം എന്നിങ്ങനെ സിന്ധുനദീതടസംസ്കാരത്തിന്റെ തകര്‍ച്ചയുടെ സാധ്യതകളെക്കുറിച്ച് ഒട്ടേറെകാരണങ്ങള്‍ പറയപ്പെടുന്നുണ്ടെങ്കിലും കാലാവസ്ഥാവ്യതിയാനമാണ് അതില്‍ ഏറ്റവും വിശ്വസനീയമായി നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
- dated 06 Sep 2020


Comments:
Keywords: India - Otta Nottathil - 6920203indus India - Otta Nottathil - 6920203indus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us