Today: 25 Sep 2017 GMT   Tell Your Friend
Advertisements
മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം
Photo #1 - India - Otta Nottathil - 7920177
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ വീടിനു മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റു ഗൗരി കൊല്ലപ്പെട്ട സംഭവം ലോകത്താകെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യയിലെ യുഎസ് എംബസി സംഭവത്തെ ശക്തമായി അപലപിച്ചു. ഇന്ത്യയിലും ലോകമെമ്പാടും മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കണമെന്നാണ് അമെരിക്ക ആഗ്രഹിക്കുന്നതെന്നു ഡല്‍ഹിയിലെ യുഎസ് എംബസി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തു വിവിധ സ്ഥലങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ചു ജോലിക്കെത്തി. മാധ്യമപ്രവര്‍ത്തക കൂട്ടായ്മകള്‍ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങി. തീവ്രഹിന്ദുത്വ വലതുപക്ഷ ശക്തികളാണു ഗൗരിയുടെ കൊലപാതകത്തിനു പിന്നിലെന്ന ആരോപണവുമായി ഇടതുപക്ഷ സംഘടനകളുടെയും കോണ്‍ഗ്രസിന്‍റെയും മറ്റു മതേതര സംഘടനകളുടെയും നേതൃത്വത്തിലും പ്രതിഷേധം അരങ്ങേറുകയാണ്.

കൊലയാളികളെ ഇതേവരെ തിരിച്ചറിയാനായിട്ടില്ല. വീടിനു സമീപത്തെ സിസിടിവിയില്‍ നിന്നുള്ള അവ്യക്തമായ ദൃശ്യങ്ങള്‍ക്കു പിന്നാലെയാണു പൊലീസ്. വെടിയേറ്റതിനു ശേഷം വീടിനുള്ളിലേക്ക് ഓടിക്കയറാന്‍ ഗൗരി ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ സാന്നിധ്യത്തില്‍ പൊലീസ് പ്രാഥമിക പരിശോധന നടത്തിയെന്നാണു സൂചന. കര്‍ണാടകം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനാണു കൊലപാതകത്തിന്‍റെ ഉത്തരവാദിത്തമെന്ന വാദവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയും സംഘപരിവാറും ഒരുവശത്തും മറ്റുള്ളവര്‍ മറുവശത്തുമായി വാദപ്രതിവാദങ്ങളും അരങ്ങേറുന്നു.

കന്നഡ ടാബ്ളോയിഡ് പത്രമായ ലങ്കേഷ് പത്രികയുടെ എഡിറ്ററായ ഗൗരി ലങ്കേഷ് (55) ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ കടുത്ത വിമര്‍ശകയായിരുന്നു. പിതാവ് പി. ലങ്കേഷാണ് ഇതിന്‍റെ സ്ഥാപകന്‍.

ജോലി കഴിഞ്ഞു രാജേശ്വരി നഗറിലെ ഐഡിയല്‍ ലേ ഔട്ടിലുള്ള വീട്ടിലേക്ക് തന്‍റെ ടൊയോട്ട എത്തിയോസ് കാറിലെത്തിയ ഗൗരിയെ പിന്നാലെ ബൈക്കിലെത്തിയ അക്രമികള്‍ ഏഴുവട്ടമാണു വെടിവച്ചത്. രണ്ടെണ്ണം നെഞ്ചിലും ഒരെണ്ണം നെറ്റിയിലും തുളഞ്ഞുകയറി. തല്‍ക്ഷണം മരിച്ചു. യുക്തിവാദിയായിരുന്ന എം.എം. കല്‍ബുര്‍ഗി കര്‍ണാടകയില്‍ കൊല ചെയ്യപ്പെട്ടതിനു സമാനമായ രീതിയിലാണ് ഗൗരിയും കൊല്ലപ്പെടുന്നത്.

സ്വന്തം പ്രസിദ്ധീകരണത്തിലും കര്‍ണാടകയിലെ വിവിധ മാധ്യമങ്ങളിലും ഇവര്‍ സംഘപരിവാറിനെ വിമര്‍ശിച്ചു കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ഗൗരിക്ക് കോടതി ആറ് മാസം തടവും 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്നു നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ജാമ്യം ലഭിച്ചിരുന്നു.
- dated 06 Sep 2017


Comments:
Keywords: India - Otta Nottathil - 7920177 India - Otta Nottathil - 7920177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us