Today: 18 Nov 2018 GMT   Tell Your Friend
Advertisements
കലൈഞ്ജര്‍ കണ്ണുനീരായി
Photo #1 - India - Otta Nottathil - 8820185
ചെനൈ്ന: തമിഴ്മക്കളുടെ കണ്ണുനീരായി കലൈഞ്ജര്‍ എം. കരുണാനിധി വിട പറഞ്ഞു. തൊണ്ണൂറ്റിനാലാം വയസിലാണ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ മുത്തുവേല്‍ കരുണാനിധി എന്ന എം. കരുണാനിധിയുടെ അന്ത്യയാത്ര.

ചെനൈ്നയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കരുണാനിധി അത്യാസന്ന നിലയിലായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും പ്രധാന അവയവങ്ങള്‍ തകരാറിലാണെന്നും വൈകുന്നേരം 4.30ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ട് 6.10ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു.

അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിട്ടുണ്ട്. ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) എന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയെ ദേശീയതലത്തില്‍ നിര്‍ണായക ശക്തിയാക്കിയതിന്‍റെ ബുദ്ധികേന്ദ്രം അദ്ദേഹമായിരുന്നു.

കരുണാധിയുടെ മരണത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെനൈ്ന നഗരമടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും മോശമാകുകയായിരുന്നു.

തമിഴക രാഷ്ട്രീയത്തിലെ കരുത്തിന്‍റെ പ്രതീകമായിരുന്നു മുത്തുവേല്‍ കരുണാനിധി. ജീവിതത്തിലെ പ്രതിസന്ധികളെ അതിസമര്‍ഥമായി അതിജീവിച്ചാണ് അദ്ദേഹം തമിഴ് മക്കളുടെ സ്വന്തം കലൈഞ്ജറായത്. ഹിന്ദി വിരുദ്ധ സമരങ്ങളിലെ നിത്യസാന്നിധ്യം. സിനിമകളെ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ആശയ പ്രചാരണത്തിനുള്ള മാധ്യമമാക്കി. അഞ്ച് തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. പതിനൊന്ന് തവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
- dated 08 Aug 2018


Comments:
Keywords: India - Otta Nottathil - 8820185 India - Otta Nottathil - 8820185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1411201810
വാട്സാപ്പ് വഴി വ്യാജ വാര്‍ത്തകള്‍: ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 25 പേര്‍ Recent or Hot News
വ്യാജ വാര്‍ത്ത തിരിച്ചറിയാന്‍ കണ്ണൂരില്‍ പരിശീലനം
തുടര്‍ന്നു വായിക്കുക
141120189
എയര്‍ പൈലറ്റ് മദ്യപിച്ചു; വിമാനം നിലത്തിറക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
101120187
ശക്തിമാന്‍ തിരിച്ചുവരുന്നു
തുടര്‍ന്നു വായിക്കുക
91120188
മുംബൈയിലെ ബീച്ചില്‍ മാലിന്യത്തിനെതിരേ ജനമുന്നേറ്റം
തുടര്‍ന്നു വായിക്കുക
511201810
ഇന്ത്യ ഇറാനില്‍നിന്ന് ക്രൂഡോയില്‍ വാങ്ങും
യുഎസ് ഉപരോധം തിങ്കളാഴ്ച മുതല്‍ തുടര്‍ന്നു വായിക്കുക
51120188
ശബരിമല നട വീണ്ടും തുറക്കുന്നു
തുടര്‍ന്നു വായിക്കുക
jerish_accident_ranni
ജെറീഷ് ഈട്ടിക്കല്‍ കാറപകടത്തില്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us