Today: 27 Jun 2019 GMT   Tell Your Friend
Advertisements
സാമ്പത്തിക സംവരണവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട്
Photo #1 - India - Otta Nottathil - 91201910reservation

ഡല്‍ഹി: മുന്നാക്ക ജാതിക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യ കടമ്പ കടന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്സഭ പാസാക്കി.

നിലവിലുളള സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കാത്ത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ 10 ശതമാനം സംവരണം അനുവദിക്കുന്നതിനാണ് ബില്‍. 124~ാമത് ഭരണഘടന ഭേദഗതി ബില്‍~2019 എന്നു പേരിട്ടിരിക്കുന്ന ബില്‍ സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ടാണ് അവതരിപ്പിച്ചത്. 323 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. മൂന്ന് പേര്‍ ബില്ലിനെ എതിര്‍ത്തു വോട്ടുചെയ്തു. ബില്‍ ബുധനാഴ്ച രാജ്യസഭയുടെ പരിഗണനയ്ക്കു വരും.

നേരത്തെ, സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. ബില്ലിനെ മുസ്ളീം ലീഗ് എതിര്‍ത്തു. അതേസമയം, ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത സമയത്തെ ചര്‍ച്ചാ വേളയില്‍ കോണ്‍ഗ്രസും സിപിഎമ്മും വിമര്‍ശിച്ചെങ്കിലും വോട്ടെടുപ്പില്‍ ബില്ലിനു അനുകൂലമായി വോട്ട് ചെയ്തു.

ഇനി രാജ്യസഭ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ കുറയാതെ ബില്‍ പാസാക്കിയാല്‍, പ്രസിഡന്‍റ് കൂടി ഒപ്പുവച്ചാല്‍ ബില്‍ നിയമമാകും. ഭരണാഘടന ഭേദഗതി ബില്ലാണെങ്കിലും മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍, സംസ്ഥാനങ്ങളുടെ പരിഗണിനയക്കു വിടേണ്ട ആവശ്യകതയില്ല.
- dated 09 Jan 2019


Comments:
Keywords: India - Otta Nottathil - 91201910reservation India - Otta Nottathil - 91201910reservation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us