Today: 18 Jun 2021 GMT   Tell Your Friend
Advertisements
നയതന്ത്ര മറവില്‍ സ്വര്‍ണക്കടത്ത്: കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം
Photo #1 - India - Otta Nottathil - 9720209gold
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ വിലാസം ഉപയോഗിച്ച് നയതന്ത്ര ചാനലിലൂടെ നടത്തിയ സ്വര്‍ണക്കടത്ത് പിടിച്ചത് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. നടി ഷംന കാസിമിനെ ബ്ളാക്ക്മെയ്ല്‍ ചെയ്തതുമായി ബന്ധപ്പെട്ട് കൊച്ചി പോലീസ് നടത്തിയ അന്വേഷണമാണ് തിരുവനന്തപുരം വഴിയുള്ള സ്വര്‍ണക്കടത്ത് വെളിച്ചത്ത് കൊണ്ടുവന്നത്.

സ്വര്‍ണക്കടത്തില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷ് എന്ന സ്ത്രീക്ക് സംസ്ഥാന ഐടി സെക്രട്ടറിയുമായി ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന അടുപ്പമാണ് കേസിന് രാഷ്ട്രീയ മാനങ്ങള്‍ നല്‍കുന്നത്.

യുഎഇ കോണ്‍സുലേറ്റില്‍ മുന്‍പ് ജോലി ചെയ്തിട്ടുള്ള സ്വപ്ന പിന്നീട് സംസ്ഥാന ഐടി വകുപ്പിനു കീഴിലുള്ള ഒരു പ്രോജക്റ്റ് ഏറ്റെടുത്ത കമ്പനിയുടെ ഉപകരാര്‍ എടുത്ത സ്ഥാപനത്തിലും താത്കാലിക ജീവനക്കാരിയായിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലാണ് ഐടി വകുപ്പ് എന്ന വാദമുയര്‍ത്തി ഈ കേസിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമം.

എന്നാല്‍, കസ്ററംസും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും അന്വേഷിക്കുന്ന കേസില്‍ സിബിഐ അന്വേഷണം കൂടി നടത്തിക്കോട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തും നല്‍കിക്കഴിഞ്ഞു.

യുഎഇ കോണ്‍സുലേറ്റില്‍ മുന്‍പ് ജോലി ചെയ്തിരുന്ന സരിത്ത് എന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ഒള്ിവിലുമാണ്.

ഇതിനിടെ, കേസില്‍ ആരോപണവിധേയനായ സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനാണെന്നും, മുസ്ളിം ലീഗ് നേതാവിന്റെ മകന് കേസുമായി ബന്ധമുണ്ടെന്നും എല്ലാം വാര്‍ത്തകള്‍ വന്നതോടെ കേരള രാഷ്ട്രീയമാകെ സ്വര്‍ണക്കടത്തിനു പിന്നാലെ ആയിക്കഴിഞ്ഞു.

കള്ളക്കടത്തുമായി ബന്ധമില്ലെന്ന് യുഎഇ അധികൃതര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഇത്രയധികം വിവാദങ്ങള്‍ ഉയരുമ്പോള്‍ അവഗണിക്കപ്പെടുന്ന രണ്ടു ചോദ്യങ്ങളുണ്ട്: ആരാണ് സ്വര്‍ണം അയച്ചത്? ആര്‍ക്കു വേണ്ടിയാണ് അയച്ചത്?

കള്ളക്കടത്തിന്റെ ഇടനിലക്കാര്‍ക്കു പിന്നാലെ മാധ്യമങ്ങളെ ഓടിച്ച് വമ്പന്‍ സ്രാവുകള്‍ ഇതിനകം സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള വഴി നോക്കിക്കാണും എന്നു വേണം കരുതാന്‍.
- dated 09 Jul 2020


Comments:
Keywords: India - Otta Nottathil - 9720209gold India - Otta Nottathil - 9720209gold,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16620213booster
ദീര്‍ഘകാല പ്രതിരോധത്തിന് വാക്സിന്‍ ബൂസ്റ്റര്‍ നിര്‍ബന്ധം Recent or Hot News
തുടര്‍ന്നു വായിക്കുക
us_visa_stlots_june_14_started
യുഎസ് എംബസി വിസ ഇന്റര്‍വ്യൂ സ്ളോട്ടുകള്‍ തിങ്കളാഴ്ച മുതല്‍ നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
14620217modi
ജി7 ഉച്ചകോടിയില്‍ കോവിഡിനെതിരായ പോരാട്ടം ഉയര്‍ത്തിക്കാട്ടി മോദി Recent or Hot News
തുടര്‍ന്നു വായിക്കുക
11620213india
ഒറ്റ ദിവസം 6000 മരണം റിപ്പോര്‍ട്ട് ചെയ്ത് ഇന്ത്യ
തുടര്‍ന്നു വായിക്കുക
10620212nurses
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സമ്മര്‍ദം താങ്ങാനാവാതെ നഴ്സുമാര്‍
തുടര്‍ന്നു വായിക്കുക
7620214covid
അനധികൃത കോവിഡ് ചികിത്സയ്ക്കെതിരേ ഇന്ത്യന്‍ ഡോക്ടര്‍മാര്‍
തുടര്‍ന്നു വായിക്കുക
tribute_to_malayalalee_media_workers_covid_death
കോവിഡില്‍ മരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗ്ളോബല്‍ മലയാളി പ്രസ് ക്ളബിന്റെ ആദരാജ്ഞലി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us