Today: 18 Jul 2018 GMT   Tell Your Friend
Advertisements
അല്‍ഫോന്‍സ് കണ്ണന്താനം ; മണിമലയില്‍ നിന്ന് ഒരു കേന്ദ്രമന്ത്രി
Photo #1 - India - Otta Nottathil - alphons_kanamthanam_central_tourism_minister
Photo #2 - India - Otta Nottathil - alphons_kanamthanam_central_tourism_minister
ന്യൂഡല്‍ഹി: ഒടുവില്‍ മുഖംമിനുക്കി മോദി മന്ത്രിസഭ പുന:സംഘടിപ്പിച്ചു.

പുന:സംഘടനയിലൂടെ കേരളത്തിന് പ്രാതിനിധ്യം ലഭിയ്ക്കുമെന്നു പ്രതീക്ഷിച്ച കേരളത്തിലെ ബിജെപിയുടെ സമുന്നത നേതാക്കളെ ഞെട്ടിച്ചു കൊണ്ടാണ് മണിമലക്കാരനായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് നറുക്കുവീഴുന്നത്.
സ്വതന്ത്ര ചുമതലയുള്ള ടൂറിസം വകുപ്പിനു പുറമെ ഐടി വകുപ്പിന്റെ സഹചുമതലകൂടിയാണ് മന്ത്രിയെന്ന നിലയില്‍ കണ്ണന്താനം വഹിയ്ക്കുന്നത്.

കെ.ജെ.അല്‍ഫോന്‍സ് എന്ന കണ്ണന്താനം ഐഎഎസ് ജോലിയില്‍ നിന്നും റിട്ടയര്‍ കാലാവധി ഏഴുവര്‍ഷം ബാക്കിനില്‍ക്കെ ലാന്‍ഡ് റവന്യൂ കമ്മീഷണറര്‍ സ്ഥാനം രാജിവെച്ച് സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി 2006 ല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും മല്‍സരിച്ച് എംഎല്‍എ ആയത്. എന്നാല്‍ 2011 ല്‍ പൂഞ്ഞാര്‍ സീറ്റ് വാഗ്ദാനം ചെയ്തിട്ടും സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞാണ് ബിജെപിയില്‍ ചേക്കേറിയത്.

കേന്ദ്രമന്ത്രിസ്ഥാനം സ്വപ്നം കണ്ടിരുന്ന കുമ്മനത്തിനും സുരേന്ദ്രനും സുരേഷ് ഗോപിയ്ക്കും ഒക്കെ മോദിയുടെ പുതിയ തീരുമാനം കനത്ത പ്രഹരമായി.

ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലം തൊട്ടേ ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്ന കണ്ണന്താനത്തിന് ആ സൗഹൃദം ഒടുവില്‍ കേന്ദ്രമന്ത്രിപദം നേടിക്കൊടുത്തു.

കോട്ടയം മണിമല സ്വദേശിയായ അല്‍ഫോണ്‍സ് കണ്ണന്താനം 1979 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ദേവികുളം സബ് കളക്ടറായിട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് മില്‍ക്ക് ഫെഡറേഷന്‍ എംഡി,കോട്ടയം ജില്ലാ കളക്ടര്‍, ഡല്‍ഹി ഡെവലപ്മെന്റ അതോറിറ്റി ചെയര്‍മാന്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, എന്‍ട്രന്‍സ് കമ്മീഷണര്‍,ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തുടങ്ങിയ പദവികളില്‍ ഏറെ തിളങ്ങിയ വ്യക്തിയാണ്.

കൈക്കൂലിയ്ക്കും പക്ഷപാതത്തിനും കടിഞ്ഞാണിട്ട് സത്യസന്ധതയ്ക്കും കാര്യപ്രാപ്തിക്കും പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കോട്ടയം കളക്ടറായിരിക്കേ കോട്ടയത്തെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ നഗരമായി പ്രഖ്യാപിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കേന്ദ്രസര്‍വ്വീസില്‍ ഡെപ്യൂട്ടേഷനില്‍ പോയപ്പോള്‍ ഡല്‍ഹി ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാനായി അദ്ദേഹം നിയമിതനായി. അനധികൃതമായി നിര്‍മ്മിച്ച 14,310 ഓളം കെട്ടിട്ടങ്ങളാണ് ഇക്കാലയളവില്‍ അദ്ദേഹം ഇടിച്ചു പൊളിച്ചത്. ഇതിന്റെ പേരില്‍ അക്കാലത്ത് ഡല്‍ഹിയില്‍ വെച്ച് അദ്ദേഹം ഗുണ്ടാ ആക്രമണത്തിന് ഇരയാക്കുക മാത്രമല്ല അത് അദ്ദേഹത്തെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പതിനായിരം കോടിയിലേറെ മൂല്യമുള്ള ഭൂമി കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിച്ച കണ്ണന്താനം ടൈം മാഗസിന്‍ തയ്യാറാക്കിയ വളര്‍ന്നു വരുന്ന യുവനേതാക്കളുടെ പട്ടികയില്‍ ഇടംനേടിയിരുന്നു.

ദേശീയവിദ്യാഭ്യാസനയം തയ്യാറാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതിയില്‍ നിലവില്‍ അംഗമാണ് കണ്ണന്താനം. അഭിഭാഷകന്‍,പ്രഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. നിലവില്‍ ബിജെപിയുടെ ദേശീയനിര്‍വാഹക സമിതി അംഗമായ അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്.

ഇപ്പോള്‍ ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് പാര്‍ലമെന്റില്‍ എത്തിയത്. എന്നാല്‍ രാജ്യസഭാ എംപി സ്ഥാനം പരീക്കര്‍ രാജിവയ്ക്കുന്ന മുറയ്ക്ക് ആ സീറ്റില്‍ നിന്ന് കണ്ണന്താനത്തെ എംപിയാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

നേരത്തെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിന്റെ ലെഫ്.ഗവര്‍ണറായി അദ്ദേഹത്തെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പഞ്ചാബ് സ്വദേശിയായ ആള്‍ ലെഫ്.ഗവര്‍ണറായാല്‍ മതിയെന്ന അകാലിദളിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആ സ്ഥാനം നഷ്ടമായത്. എന്നലിപ്പോള്‍ അതിലും വലിയ സ്ഥാനം അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.

എസ്എസ്എല്‍സിയ്ക്ക് ഏറ്റവും കുറവുമാര്‍ക്കു വാങ്ങി ഐഎഎസ് ലഭിച്ച വ്യക്തിയാണ് താനെന്ന് മുമ്പ് കേരളത്തിലെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
(രണ്ടാമത്തെ ഫോട്ടോ:കടപ്പാട് മനോരമ).
- dated 03 Sep 2017


Comments:
Keywords: India - Otta Nottathil - alphons_kanamthanam_central_tourism_minister India - Otta Nottathil - alphons_kanamthanam_central_tourism_minister,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
177201810
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
17720188
ചന്ദ്രക്കലയും നക്ഷത്രവുമുള്ള പതാക നിരോധിക്കണമെന്ന് ഹര്‍ജി Recent or Hot News
തുടര്‍ന്നു വായിക്കുക
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ്
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us