Today: 18 Jul 2018 GMT   Tell Your Friend
Advertisements
മുഖം മിനുക്കി മോദി : കണ്ണന്താനം സ്വതന്ത്ര ചുമതലയുള്ള മന്ത്രി ; വകുപ്പ് ടൂറിസം, നിര്‍മല സീതാരാമന്‍ പുതിയ പ്രതിരോധമന്ത്രി
Photo #1 - India - Otta Nottathil - alphonse_kannamthanam_central_tourism_minister
ന്യൂഡല്‍ഹി: കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമനു നിര്‍ണായകമായ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല. പുതിയ പദവിയോടെ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ സമിതിയുടെ ഭാഗമായി മാറുകയാണ് നിര്‍മല സീതാരാമന്‍. ഈ സമിതിയിലെ രണ്ടാമത്തെ വനിതാ അംഗമാണ് അവര്‍. വിദേശകാര്യമന്ത്ര സുഷമാ സ്വരാജ് ആണ് മറ്റൊരു വനിത. നേരത്തേ വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു ഇവര്‍ക്ക്. മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിനു ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചു. ഐടി, ഇലക്രേ്ടാണിക്സ് വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിനുണ്ട്.

സുരേഷ് പ്രഭുവാണ് പുതിയ വാണിജ്യമന്ത്രി. ഊര്‍ജ മന്ത്രാലയത്തിന്റെ ചുമതലയോടൊപ്പം റെയില്‍വേ മന്ത്രാലയവും ഇനി പീയുഷ് ഗോയല്‍ കൈകാര്യം ചെയ്യും. രാജ്യമെങ്ങും ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ സ്ഥാനം ഒഴിയാന്‍ തയാറാണെന്നു റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥാനമാറ്റം. തൊഴില്‍ നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതികളുടെ നടത്തിപ്പു ചുമതല ഇനിമുതല്‍ സ്കില്‍ ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ ചുമതല ലഭിച്ച ധര്‍മേന്ദ്ര പ്രധാനാണ്. പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു.

മന്ത്രിമാരും അവരുടെ വകുപ്പുകളും ;

ക്യാബിനറ്റ് റാങ്ക്


രാജ്നാഥ് സിംഗ് അഭ്യന്തരം
സുഷമ സ്വരാജ് വിദേശകാര്യം
നിര്‍മല സീതാരാമന്‍ പ്രതിരോധം
അരുണ്‍ ജെയ്റ്റലി ധനകാര്യം/കാര്‍പ്പറേറ്റ്
നിതിന്‍ ഗഡ്കരി ഉപരിതലഗതാഗതം/തുറമുഖം/ജലവിഭവം/ഗംഗാശുചീകരണം/നന്ദികളുടെ വികസനം
ധര്‍മ്മേന്ദ്ര പ്രധാന്‍ പെട്രോളിയം/പ്രകൃതിവാതകം/നൈപുണ്യവികസനം/സ്വയംസംരഭം
പീയൂഷ് ഗോയല്‍ റെയില്‍വേ, കല്‍ക്കരി
മുക്താര്‍ അബ്ബാസ് നഖ്വി ന്യൂനപക്ഷകാര്യം
സുരേഷ് പ്രഭു വാണിജ്യം/വ്യവസായം
ഉമാഭാരതി കുടിവെള്ളം/ശുചീകരണം
രാംവില്വാസ് പാസ്വാന്‍ ഭക്ഷ്യഉപഭോക്തൃകാര്യം
വി.ഡി.സദാനന്ദ ഗൗഡ സ്ററാറ്റിസ്ററിക്സ്/പദ്ധതി നിര്‍വ്വഹണം
മനേകാ ഗാന്ധി വനിതാശിശുക്ഷേമം
അനന്ത്കുമാര്‍ രാസവളം,പാര്‍ലമെന്ററികാര്യം
രവിശങ്കര്‍ പ്രസാദ് നിയമം/നീതി/ഇലക്രേ്ടാണക്സ്ഐടി
ജെപി നഡ്ഡ ആരോഗ്യം/കുടുംബാസൂത്രണം
അശോക് ഗജപതി രാജു വ്യോമയാനം
അനന്ത്ഗീത് ഘനവ്യവസായംപൊതുമേഖലാസ്ഥാപനങ്ങള്‍
ഹസ്രീമത് കൗര്‍ബാദല്‍ ഭക്ഷ്യസംസ്കരണം
നരേന്ദ്രസിംഗ് തോമര്‍ ഗ്രാമവികസനം, പഞ്ചായത്ത് രാജ്, ഖനനം
ചൗധരി ബീരേന്ദ്രസിംഗ് സ്ററീല്‍
ജുവല്‍ ഓറം പട്ടികവര്‍ഗ്ഗം
രാധാമോഹന്‍ സിംഗ് കാര്‍ഷികം
തന്‍വര്‍ചന്ദ് ഗലോട്ട് സാമൂഹികനീതി/ശാക്തീകരണം
സ്മൃതി സുബിന്‍ ഇറാനി വാര്‍ത്തവിനിമയം/ടെക്സ്റൈ്റല്‍സ്
ഡോ.ഹര്‍ഷവര്‍ധന്‍ ശാസ്ത്രസാങ്കേതികം/ഭൗമശാസ്ത്രം/വനംപരിസ്ഥിതി/കാലാവസ്ഥാവ്യതിയാനം
പ്രകാശ് ജാവദേക്കര്‍ മാനവവിഭവശേഷി മന്ത്രാലയം
സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍

രാം ഇന്ദര്‍ജിത്ത് സിംഗ് ആസൂത്രണം,
സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ തൊഴില്‍
ശ്രീപദ് യശോ നായിക് ആയൂര്‍വേദ/യോഗ/യൂനാനി/പ്രകൃതിചികിത്സ/സിദ്ധ/ഹോമിയോപ്പതി
രാജ്യവര്‍ദ്ധന്‍സിംഗ് റത്തോഡ് യുവജനകാര്യം/കായികം
ജീതേന്ദ്രസിംഗ് വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം
മഹേഷ് ശര്‍മ്മ സാംസ്കാരികം
ഗിരിരാജ് സിംഗ് ചെറുകിട വ്യാപാരം
മനോജ് സിന്‍ഹ കമ്മ്യൂണിക്കേഷന്‍
ആര്‍.കെ.സിംഗ് ഊര്‍ജ്ജം,

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍

ശിവപ്രതാപ്ശുക്ള ധനകാര്യം
അശ്വിന്‍ കുമാര്‍ ചൗബി ആരോഗ്യം/കുടുംബാസൂത്രണം
ഡോ.വീരേന്ദ്രകുമാര്‍ വനിതാശിശുക്ഷേമം, ന്യൂനപക്ഷകാര്യം
ഡോ.സത്യപാല്‍സിംഗ് മാനവവിഭവശേഷിമന്ത്രാലയം,ജലവിഭവം,നന്ദീസംയോജനം, ഗംഗാപുനരുദ്ധാരണം
ഗജേന്ദ്രസിംഗ് ശെഖാവത്ത് കാര്‍ഷികം
- dated 03 Sep 2017


Comments:
Keywords: India - Otta Nottathil - alphonse_kannamthanam_central_tourism_minister India - Otta Nottathil - alphonse_kannamthanam_central_tourism_minister,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
177201810
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
17720188
ചന്ദ്രക്കലയും നക്ഷത്രവുമുള്ള പതാക നിരോധിക്കണമെന്ന് ഹര്‍ജി Recent or Hot News
തുടര്‍ന്നു വായിക്കുക
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ്
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us