Today: 20 Aug 2019 GMT   Tell Your Friend
Advertisements
ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു
Photo #1 - India - Otta Nottathil - anitha_thachankary_died
കൊച്ചി : എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) അന്തരിച്ചു. എറണാകുളത്തെ വീട്ടില്‍ പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അനിതയ്ക്ക് ബ്രെസ്ററ് കാന്‍സര്‍ രോഗം ആണെന്നു കണ്ടെത്തിയത്. അന്നു മുതല്‍ തുടങ്ങിയ ചികില്‍സ ഫലപ്രദമാവാതെ അനിത മരണത്തിനു കീഴടങ്ങുകയായിരുന്നു.
തമ്മനത്തെ സ്വവസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ 11 ന് കൊച്ചി, കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയിലാണ് സംസ്കരിക്കുക.

പരേതരായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്റൈനില്‍ ഡോക്ടര്‍ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ് അനിത. ഇന്ത്യയിലെയും വിദേശത്തെയും പഠനശേഷം കുടുംബ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന അനിത ഒരു മികച്ച സംരംഭകയായിരുന്നു.

ലണ്ടന്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍നിന്നും പിയാനോ വായനയില്‍ ഉന്നത ഗ്രേഡില്‍ (എയിറ്റ്ത് വേ) പാസായിരുന്നു. മലയാള സിനിമയെ ചെനൈ്നയില്‍നിന്നും കേരളത്തിലേക്കു പറിച്ചു നടുവാന്‍ കാരണമായ കൊച്ചിയിലെ റിയാന്‍ സ്ററുഡിയോയുടെ എംഡി ആയിരുന്നു. മൃഗസ്നേഹി ആയിരുന്ന അനിത, തെരുവുനായ്ക്കളുടെ ക്ഷേമത്തിനായും പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷികപ്രേമിയായ അനിത ആ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞയിടെയാണ് രണ്ടു പെണ്‍ മക്കളുടെയും വിവാഹം നടന്നത്. മൂത്ത മകള്‍ മേഘയുടേത് മിശ്രവിവാഹമായിരുന്നു. കോഴിക്കോട് സ്വദേശി ചേവായൂര്‍ ഗൗതമാണ് ഭര്‍ത്താവ്. കാവ്യയുടെ ഭര്‍0ബ്ളാവ് എറണാകുളം സ്വദേശി ക്രിസ്ററഫര്‍ ആണ്. മക്കളുടെ കല്യാണദിനത്തിന്റെ തലേന്നു നടത്തിയ മധുരംവെയ്പ്പില്‍ തച്ചങ്കരി എഴുതി ട്യൂണ്‍ ചെയ്ത ഒരു ഗാനവും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മക്കള്‍ ദൈവദാനം ആണെന്ന വിഷയമാണ് ഗാനത്തിന്റെ ഉള്ളടക്കം. മക്കളും മരുമക്കളും ബെംഗളൂരുവില്‍ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.

എന്നു വിവാദങ്ങളുടെ തോഴനായിരുന്ന ടോമിന്‍ തച്ചങ്കരി എന്ന ഐപിഎസുകാരന്റെ വലംകൈയ്യായിരുന്നു ഭാര്യ അനിത. അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനത്തിലും പ്രത്യേകിച്ച് റിയാന്‍ മള്‍ട്ടിമീഡിയ സ്ററുഡിയോ രംഗത്തും സംഗീത മേഖലയിലും അനിതയുടെ നിറസാന്നിദ്ധ്യം പ്രകടമായിരുന്നു.
- dated 05 Aug 2019


Comments:
Keywords: India - Otta Nottathil - anitha_thachankary_died India - Otta Nottathil - anitha_thachankary_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us