Today: 15 Dec 2018 GMT   Tell Your Friend
Advertisements
പാതി ഹൃദയം പറിച്ചെടുത്ത് ബീന യാത്രയായി
Photo #1 - India - Otta Nottathil - beena_passed_away
ചേര്‍ത്തല: ജോണിയുടെ വേദന ഒരിക്കല്‍ വായനക്കാരുമായി പങ്കുവച്ചതാണ്. സ്ട്രോക്ക് വന്ന് പകുതി തളര്‍ന്ന ശരീവുമായി ഹൃദ്രോഗിയായ ഭാര്യയേയും വീണ് കാലൊടിഞ്ഞ് കിടപ്പിലായ ഭാര്യ മാതാവിനെയും സംരക്ഷിക്കുന്ന ചേര്‍ത്തല വാരനാട് കോക്കമംഗം സ്വദേശി ജോണിയുടെ ദയനീയാവസ്ഥ. ജോണിയുടെ പാതി ഹൃദയം പറിച്ചെടുത്ത് ഭാര്യ ബീന (45)കഴിഞ്ഞ ദിവസം യാത്രയായി.

കടുത്ത ഹൃദ്രോഗിയായിരുന്നു ബീന. ഒരു വാല്‍വ് ദ്വാരം വീണതിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ഇടയ്ക്ക് തളര്‍ന്ന് വീണ് സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട് മാസങ്ങളോളം കിടപ്പിലായി. എന്നാല്‍ ജോണിയുടെ സ്നേഹം നിറഞ്ഞ വാക്കുകളും ശുശ്രൂഷയും ബീനയെ പതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തി. അതിനിടെയാണ് അപ്രതീക്ഷിതമായി രണ്ടാമത്തെ വാല്‍വിലും ദ്വാരം കണ്ടെത്തിയത്. കഴിഞ്ഞദിവസം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയതായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഫിറ്റ്സ് അവരുടെ പ്രതീക്ഷകള്‍ മാറ്റിമറിച്ചു. വീഴ്ചയെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ ബീന മരണമടയുകയായിരുന്നു.

ഇതോടെ പകുതി തളര്‍ന്ന ശരീരവുമായി അവശയായ ഭാര്യ മാതാവിനുനൊപ്പം ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ആ വീട്ടില്‍ ജോണി കഴിയുകയാണ്. മറ്റാരുടെയും സഹായമില്ലാതെ ഭക്ഷണം കഴിക്കാന്‍ പോലും ജോണിക്ക് കഴിയില്ല. മുണ്ട് ഉടുപ്പിച്ച് നല്‍കുന്നത് വരെ ബീനയായിരുന്നു. ഭാരം ഉയര്‍ത്താന്‍ ശേഷിയില്ലാത്തിനാല്‍ ബീനയെ തന്റെ ഒരു കൈകൊണ്ട് താങ്ങിയാണ് ജോണി സംരക്ഷിച്ചിരുന്നത്. ഇവരുടെ അമ്മയാകട്ടെ വീണ് കാലൊടിഞ്ഞതിനാല്‍ നിരങ്ങിയാണ് നടക്കുന്നത്. ഇന്‍ഫെക്ഷന്‍ തുടര്‍ച്ചയായി വരുന്നതിനാല്‍ അവര്‍ക്ക് യൂറിന്‍ ബാഗ് സ്ഥിരമായി ഇട്ടിരിക്കുന്നു.

മനുഷ്യ ജീവിതത്തില്‍ അനുഭവിക്കാവുന്നതിന്റെ എല്ലാ ദുരിതങ്ങളും കല്പുനീരും കഴിച്ചാണ് ജോണി ഇന്ന് ജീവിക്കുന്നത്. ഇടിഞ്ഞുവീഴാറായ അവരുടെ ഭവനം നന്നാക്കാന്‍ നാട്ടിലെ കുറച്ചുചെറുപ്പക്കാര്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ബീനയുടെ മരണം. ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ കിടക്കണമെന്ന ബീനയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ഈ സുഹൃത്തുക്കള്‍.

അതേസമയം, ജോണിക്ക് നല്ല ചികിത്സ കിട്ടിയാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നേക്കുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഫിസിയോ തെറാപ്പി അടക്കം മെച്ചപ്പെട്ട ചികിത്സകള്‍ വേണം. സ്വന്തം കാര്യമെങ്കിലും നോക്കാന്‍ കഴിയുക എന്നത് ഏതൊരു രോഗിയുടെയും ആഗ്രഹമാണ്. ഇന്ന് ഒന്നു കുളിക്കണമെങ്കില്‍ പോലും സുഹൃത്തുക്കള്‍ ആരെങ്കിലും സഹായിക്കണം. നല്ല മനസ്സുള്ള ആ സുഹൃത്തുക്കളാണ് ഇന്ന് ജോണിക്ക് ആശ്വാസവും. ചികിത്സയ്ക്കും ഭക്ഷണത്തിനും നാട്ടുകാര്‍ കഴിയുന്നപോലെ സഹായിക്കുന്നുണ്ട്. നല്ലവരായ പ്രവാസികളുടെ അകമഴിഞ്ഞുള്ള സഹായം ജോണി എന്നും നന്ദിയോടെയാണ് സ്മരിക്കുന്നത്. തുടര്‍ ചികിത്സയ്ക്ക കഴിയുന്ന സംഭാവനകള്‍ നല്‍കാന്‍ ജോണിയുടെ പേലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് സഹായം അയക്കുക.

ജോണി ആന്റണിയുടെ ഫെഡറല്‍ ബാങ്ക് ചേര്‍ത്തല ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് അയക്കാം.

അക്കൗണ്ട് നമ്പര്‍: 10950100176274.
IFS CODE: FDRL0001095
ജോണിയുടെ മൊബൈല്‍ നമ്പര്‍ 09846928510
- dated 29 Apr 2018


Comments:
Keywords: India - Otta Nottathil - beena_passed_away India - Otta Nottathil - beena_passed_away,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേനഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1512201807currency
ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201804indian
സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് യുഎസില്‍ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
141220187upi
പണം തട്ടിപ്പ്: രണ്ട് മൊബൈല്‍ ആപ്ളിക്കേഷനുകള്‍ പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_fr_G_T_Oonnukallil_thadiyoor
വിടപറഞ്ഞ റവ.ഫാ.ജി.ടി. ഊന്നുകല്ലിലിന്റെ സംസ്കാരം ഡിസം. 17 ന് തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us