Today: 25 May 2018 GMT   Tell Your Friend
Advertisements
കാവിയില്‍ മുങ്ങി സംസ്ഥാനങ്ങള്‍ ; ബിജെപിക്ക് വന്‍ മുന്നേറ്റം
Photo #1 - India - Otta Nottathil - bjp_wins_states_election
ലക്നൗ: മോദി തരംഗം ഹിന്ദി ഹൃദയഭൂമിയിലും ആഞ്ഞുവീശിയപ്പോള്‍ യു.പിയില്‍ ബി.ജെ.പി തരംഗം. എക്സിറ്റ് പോള്‍ ഫലങ്ങളെ പോലും കടത്തിവെട്ടി വന്‍ മുന്നേറ്റമാണ് ബി.ജെ.പി യു.പിയില്‍ കാഴ്ചവെക്കുന്നത്. എസ്.പികോണ്‍ഗ്രസ് സഖ്യത്തേയും ബി.എസ്.പിയേയും ബഹുദൂരം പിന്തള്ളിയാണ് ബി.ജെ.പി 15 വര്‍ഷത്തിന് ശേഷം യു.പിയില്‍ അധികാരത്തിലേക്ക് നീങ്ങുന്നത്.

ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയായപ്പോള്‍ ഉത്തരാഖണ്ഡും ബി.ജെ.പി തിരിച്ചുപിടിക്കുമെന്നാണ് വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂറിലെ സൂചനകള്‍ നല്‍കുന്നത്. പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുള്ളത്. കടുത്ത ത്രികോണ മത്സരം നടന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. ഭരണകക്ഷിയായ അകാലിദള്‍ബി.ജെ.പി സഖ്യത്തെ പഞ്ചാബ് ജനത കൈവിട്ടപ്പോള്‍ ഇതാദ്യമായി നിയമസഭയിലേക്ക് മത്സരിച്ച ആം ആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്.
മണിപ്പൂരിലും ബി.ജെ.പി അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ നിയമസഭയില്‍ ഒരു സീറ്റുപോലുമില്ലാതിരുന്ന ബി.ജെ.പി ആകെയുള്ള 60 സീറ്റുകളില്‍ 20 ഇടത്തെ ലീഡ് നില അറിവായപ്പോള്‍ എട്ട് സീറ്റുകളില്‍ ലീഡുമായി കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്.

യുപിയിലെ ദൗത്യം നിസ്സാരമായിരുന്നില്ല. ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ബിഹാരി വാജ്പേയി ശ്രമിച്ചിട്ടു പോലും നടക്കാത്ത സ്വപ്നമായിരുന്നു യുപി നിയമസഭാ വിജയം. ഡല്‍ഹിയിലേക്കുള്ള വഴി യുപിയാണെന്ന് വാജ്പേയി ചൂണ്ടിക്കാട്ടിയിട്ടും 2014 ലോക്സഭാ തിരഞ്ഞെടുപ്പു വരെ യുപി ബിജെപിയില്‍നിന്ന് അകന്നു നിന്നു. ലോക്സഭയിലെ ഉജ്ജ്വല വിജയത്തിനുശേഷം നിയമസഭയിലേക്കും ബിജെപി മുന്നേറുമ്പോള്‍ ഈ രണ്ടു നേതാക്കളുടേയും തന്ത്രങ്ങളുടെ വിജയം കൂടിയാണിത്. മുന്‍ നേതാക്കള്‍ക്കൊന്നും സാധിക്കാത്തത് മോദിക്കു സാധിച്ചിരിക്കുന്നു. ഈ ജയത്തോടെ സര്‍ക്കാരിലും പാര്‍ട്ടിയിലും വെല്ലുവിളിയില്ലാത്ത നേതാക്കളായി ഇരുവരും തുടരും.

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വാരാണസിയില്‍ മാത്രം 22 മണിക്കൂറാണ് മോദി ചെലവഴിച്ചത്. ആറുഘട്ടങ്ങളിലായി 18 റാലികളില്‍ പങ്കെടുത്തു. 40 മണിക്കൂറിലേറെ സമയം യുപിക്കായി മാത്രം മാറ്റിവച്ചു. 'ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കാറ്റു വീശുകയാണ്. കള്ളപ്പണത്തിനെതിരെ ശക്തമായ പോരാട്ടം തുടരും'? നോട്ടു നിരോധനത്തിന്റെ അന്‍പത് ദിവസങ്ങള്‍ പിന്നിട്ടശേഷം ആദ്യമായി ലക്നൗവിലെ രമാഭായി അംബേദ്ക്കര്‍ മൈതാനിയില്‍ നടന്ന പരിവര്‍ത്തന്‍ റാലിയില്‍ മോദി പറഞ്ഞു. അതൊരു സൂചനയായിരുന്നു, യുപി രാഷ്ട്രീയത്തെ ബിജെപി എങ്ങനെയാണു സമീപിക്കുന്നത് എന്നതിന്റെ സൂചന.

നോട്ടുനിരോധനം സാമൂഹികനന്‍മയ്ക്കാണെന്ന പ്രചാരണമാണ് ബിജെപി യുപിയില്‍ നടത്തിയത്. പ്രധാനമന്ത്രി തന്നെ ഇതിനുനേതൃത്വം നല്‍കി. വാക്ചാതുരിയിലൂടെ അദ്ദഹം ജനങ്ങളെ കയ്യിലെടുത്തു. ജനങ്ങളെ ആകര്‍ഷിക്കാനുള്ള മോദിയുടെ കഴിവ്, അവരുടെ ഭാഷയില്‍ മോദിപ്രഭാവം, ബിജെപിയുടെ രക്ഷയ്ക്കെത്തി.

ആദ്യഘട്ടത്തില്‍ മീററ്റിലും അലിഗഡിലും ഗാസിയാബാദിലുമാണ് പ്രധാനമന്ത്രി റാലികളില്‍ പങ്കെടുത്തത്. 73 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. രണ്ടാംഘട്ടത്തില്‍ 67 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 69 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും പ്രചാരണം നടത്തി. നാലാംഘട്ടത്തില്‍ 53 മണ്ഡലങ്ങളിലും അഞ്ചാംഘട്ടത്തില്‍ 51 മണ്ഡലങ്ങളിലും പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തു. ആറാം ഘട്ടത്തില്‍ 49 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും മോദി പ്രചാരണത്തിനെത്തി.

അവസാനഘട്ടത്തില്‍ വലിയ പ്രചാരണത്തിനാണ് മോദി നേതൃത്വം നല്‍കിയത്. 40 മണ്ഡലങ്ങളുള്ള പ്രദേശങ്ങളില്‍ അഞ്ചു റാലികളിലാണ് മോദി പങ്കെടുത്തത്. 'രണ്ട് ജനതാദര്‍ശന്‍' പരിപാടിയിലും ഒരു റോഡ് ഷോയിലും പങ്കെടുത്തതിനു പുറമേ സ്ഥലത്തെ പ്രമുഖരുമായും ബുദ്ധിജീവികളുമായും ചര്‍ച്ചകള്‍ നടത്താനും മോദി സമയം മാറ്റിവച്ചു. വാരാണസി എംപി കൂടിയായ മോദി കാശി വിശ്വനാഥക്ഷേത്രവും കാലഭൈരവ് ക്ഷേത്രവും സന്ദര്‍ശിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയമായാണ് വിലയിരുത്തപ്പെട്ടത്. അതു ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പിലെ മുന്നേറ്റം.

നോട്ടുനിരോധനം ഇരുതല മൂര്‍ച്ചയുള്ള വാളായിരുന്നു. യുപിക്കു വേണ്ടിയാണു നോട്ടു നിരോധനമെന്നു പ്രതിപക്ഷം പ്രചരിപ്പിച്ചപ്പോള്‍ നോട്ടുനിരോധനമെന്ന തന്ത്രം വിജയിച്ചാലും പരാജയപ്പെട്ടാലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയിലായിരുന്നു മോദി. നോട്ടുനിരോധനം മോദി ഒറ്റയ്ക്കെടുത്ത തീരുമാനമാണ്. പാര്‍ട്ടിയിലെ മേധാവിത്വം നിലനിര്‍ത്താനും നോട്ടുനിരോധം ശരിയാണെന്നു സ്ഥാപിക്കാനും ഒരു വിജയം അനിവാര്യമായിരുന്നു.

നോട്ടുനിരോധം കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടിയാണെന്ന വ്യാപകമായ പ്രചാരണമാണ് മോദിയും ബിജെപിയും യുപിയില്‍ നടത്തിയത്. കോണ്‍ഗ്രസ് ഭരണത്തില്‍ സൃഷ്ടിക്കപ്പെട്ട കള്ളപ്പണക്കാര്‍ക്കെതിരെയുള്ള വേട്ടയാണിതെന്നും മോദി പറഞ്ഞുവച്ചു. എന്നാല്‍, സര്‍ക്കാര്‍ നടപടിയുടെ ഗുണഫലങ്ങള്‍ വിശദീകരിക്കാന്‍ മോദി മെനക്കെട്ടില്ല. വിശദീകരിക്കാന്‍ അധികം കാര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതു വേറെ കാര്യം. രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള സന്ദേശമാണ് കള്ളപ്പണവേട്ടയെന്ന സന്ദേശം ജനം സ്വീകരിച്ചതായാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. വരുംദിനങ്ങളില്‍ കൂടുതല്‍ പരിഷ്ക്കരണ നടപടികള്‍ നടപ്പിലാക്കാന്‍ ഈ ഫലം മോദിക്ക് ഊര്‍ജം പകരും. പാര്‍ട്ടിയിലും മോദി അതിശക്തനായി തുടരും.

തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ 'മോദി മാജിക്' ബിജെപിക്ക് വളരെയധികം ഗുണം ചെയ്തതായാണ് വിലയിരുത്തല്‍. മുലായംസിങ് യാദവ്, അഖിലേഷ് യാദവ്, മായാവതി എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ച മോദി ഇവരെ അഴിമതിയുടെ ആള്‍രൂപങ്ങളായി വിശേഷിപ്പിച്ചു. മറുവശവും ഇതേരീതിയില്‍ തിരിച്ചടിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥികളുടെ വീഴ്ചകളൊന്നും പ്രചാരണവിഷയമായതേയില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലെന്ന കുറവും ഇതിലൂടെ മറച്ചുവയ്ക്കാനായി.

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ മോദി വശ്വാസത്തിലെടുത്തു എന്നതും വിജയത്തില്‍ നിര്‍ണായകഘടകമായി. കല്‍രാജ് മിശ്ര, ഉമാഭാരതി, രാജ്നാഥ് സിങ് എന്നിവരെ ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രചാരണ തന്ത്രങ്ങള്‍ക്കാണ് മോദി രൂപം നല്‍കിയത്. സീറ്റ് നിര്‍ണയത്തിലും മോദിയുടെ റോള്‍ നിര്‍ണായകമായി. യാദവരെ പരിഗണിച്ചില്ല. മറ്റ് ഒബിസി വിഭാഗത്തെ പരിഗണിച്ചു. മുസ്ലിം സമുദായക്കാരെ പരിഗണിച്ചില്ല. ആര്‍എസ്എസിനു കൂടുതല്‍ പ്രാധാന്യം നല്‍കി.

സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം ഈ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മുസ്ലിം സ്ഥാനാര്‍ഥികളെ ഒഴിവാക്കിയ ബിജെപിക്ക് ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പിന്തുണ ഉറപ്പാക്കിയതും ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നതും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തന ഫലമായാണ് . ഇതിന് വഴിയൊരുക്കിയത് മോദിയുടെ ഇടപെടലുകളും.

ഗോവയിലെ ഫലസൂചനകള്‍ വൈകിയാണ് ലഭിക്കുന്നത്. 40 അംഗ സഭയിലെ 13 ഇടത്തെ ലീഡ് നില അറിവായപ്പോള്‍ കോണ്‍ഗ്രസ് ആറിടത്ത് ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ബി.ജെ.പി നാലിടത്താണ് മുന്നിട്ടുനില്‍ക്കുന്നത്.
- dated 11 Mar 2017


Comments:
Keywords: India - Otta Nottathil - bjp_wins_states_election India - Otta Nottathil - bjp_wins_states_election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ് Recent or Hot News
തുടര്‍ന്നു വായിക്കുക
23520184
നിപ്പ വൈറസിനു പിന്നില്‍ വവ്വാലുകളല്ല Recent or Hot News
തുടര്‍ന്നു വായിക്കുക
21520189
നിപ്പ വൈറസ് ഭീതിയില്‍ കേരളം Recent or Hot News
തുടര്‍ന്നു വായിക്കുക
yadiyoorappa_out_karnataka
കര്‍ണ്ണാടകയില്‍ ബി.എസ്.യദിയൂരപ്പ തോറ്റു പിന്‍വാങ്ങി ; കിങ്മേക്കര്‍ അല്ല, കിങ് തന്നെയന്നു കുമാരസ്വാമി Recent or Hot News
തുടര്‍ന്നു വായിക്കുക
17520188
കുതിരക്കച്ചവടത്തിനു വഴി തുറന്ന് കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു
തുടര്‍ന്നു വായിക്കുക
athiyalil_aleyamma
ഏലിയാമ്മ ജോസഫിന്റെ സംസ്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
mariamma_antony_meilettu
മൈലേട്ട് മറിയാമ്മ ആന്റണിയുടെ സംസ്ക്കാരം വ്യാഴാഴ്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us