Today: 29 Mar 2017 GMT   Tell Your Friend
Advertisements
പ്രതീക്ഷകള്‍ അസ്ഥാനത്തായി ; 97 % നോട്ടും ബാങ്കില്‍ തിരിച്ചെത്തി
Photo #1 - India - Otta Nottathil - black_money_india
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി ഫലം കാണാതെ അവസാനിക്കുന്നതായി റിപ്പോര്‍ട്ട്. അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ഡിസംബര്‍ 30 നകം തന്നെ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 14.97 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയെന്നാണ് പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ളൂംബര്‍ഗിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.
ഡിസംബര്‍ 30 വരെയുള്ള കണക്കാണിത്. 15 ലക്ഷം കോടിയോളം രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിക്കഴിഞ്ഞതായായി ബാങ്കിങ് വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐയും റിപ്പോര്‍ട്ട് ചെയ്തു. 15.4 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സി നോട്ടുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയത്. ഇതില്‍ മൂന്നു മുതല്‍ അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കില്‍ തിരിച്ചെത്തില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 20 മുതല്‍ 30 വരെ ശതമാനം കള്ളപ്പണം ബാങ്കിലെത്തില്ലെന്നും അത് ബജറ്റ് വഴി ദരിദ്രവിഭാഗത്തിനായി പദ്ധതികള്‍ പ്രഖ്യാപിക്കാമെന്നുമായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഈ പ്രതീക്ഷകളെല്ലാമാണ് തകരുന്നത്.

ഡിസംബര്‍ 30 വരെ 15 ലക്ഷം കോടിയോളം രൂപ തിരിച്ചെത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ സംഖ്യ തനിക്കറിയില്ല എന്നായിരുന്നു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രതികരണം. എത്ര തുകയുടെ നോട്ടുകള്‍ തിരിച്ചെത്തി എന്ന വിഷയത്തില്‍ ഡിസംബര്‍ 10 വരെയുള്ള കണക്ക് മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഡിസംബര്‍ 10 വരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിരുന്നു.
നോട്ട് മാറ്റിവാങ്ങാനുള്ള സമയം പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്പ് തന്നെയാണ് 97 ശതമാനത്തിലധികം നോട്ടും തിരിച്ചെത്തിയിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സമയം ശേഷിക്കുന്നുണ്ട്. വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ നോട്ടുമാറ്റാന്‍ ജൂണ്‍ 30 വരെയും സമയം ശേഷിക്കുന്നുണ്ട്. ആര്‍.ബി.ഐ ഓഫീസുകളില്‍ അസാധു നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള സമയം മൂന്നു മാസം ശേഷിക്കുന്നു.തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുപ്പ് റിസര്‍വ് ബാങ്ക് തുടരുകയാണ്
- dated 04 Jan 2017


Comments:
Keywords: India - Otta Nottathil - black_money_india India - Otta Nottathil - black_money_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us