Today: 16 Jul 2018 GMT   Tell Your Friend
Advertisements
മന്ത്രി തോമസ് ചാണ്ടിക്കുമേല്‍ കുരുക്കുകള്‍ മുറുകുന്നു
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കുമേല്‍ ഇരട്ടക്കുരുക്ക്. മന്ത്രിയുടെ റിസോര്‍ട്ടിനായി കായല്‍ കൈയേറിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കളക്ടര്‍ ടി.വി. അനുപമ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറി. ഇതിനുപുറമേ, ആലപ്പുഴയില്‍ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കൈയേറിയെന്ന പരാതിയില്‍ മന്ത്രിക്കെതിരേ അന്വേഷണം നടത്താന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉത്തരവിട്ടു.

മന്ത്രിയുടെ കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോര്‍ട്ടിനായി കായല്‍ മണ്ണിട്ട് നികത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കളക്ടര്‍ മന്ത്രിക്ക് നേരിട്ടാണ് കൈമാറിയത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇമെയില്‍ ചെയ്യുകയാണ് പതിവ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ടുമായി നേരിട്ടെത്തിയത്.

റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമലംഘനങ്ങള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ മുമ്പിലൂടെയുള്ള റോഡ് നിര്‍മാണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും ശരിവെച്ചു.

മുന്‍ വര്‍ഷങ്ങളിലെ ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത് ഇടക്കാല റിപ്പോര്‍ട്ടാണെന്നും വിശദ പരിശോധന ഇക്കാര്യത്തില്‍ വേണമെന്നും കളക്ടര്‍ ശുപാര്‍ശ ചെയ്തു.

26ന് രേഖകളുമായി ഹാജരാകാന്‍ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ മാതൃസ്ഥാപനമായ വാട്ടര്‍ വേള്‍ഡിന് കളക്ടര്‍ നോട്ടീസ് നല്‍കി. റവന്യൂ കേസുകളില്‍ നോട്ടീസ് നല്‍കി മറുഭാഗത്തിന് രേഖാമൂലമായ മറുപടി നല്‍കാന്‍ അനുവദിക്കുന്ന പതിവുണ്ട്. ഇതിന്റെ ഭാഗമായാണ് ഉടമകളുടെ വാദം കേള്‍ക്കുന്നത്.

ഭൂഘടനയില്‍ കാര്യമായ മാറ്റം

മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂഘടനയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് കണ്ടെത്തി. കായല്‍ മണ്ണിട്ട് നികത്തിയതുകൂടാതെ കുറച്ചുഭാഗം സ്വകാര്യ ആവശ്യത്തിനായി കൈവശം വെച്ചു. റോഡ് നിര്‍മാണത്തിലും ക്രമക്കേടുണ്ട്. മണ്ണിട്ട് നികത്തിയാണ് റോഡിന്റെ കുറെഭാഗം നിര്‍മിച്ചത്. ഉപഗ്രഹചിത്രങ്ങളുടെ വിശദാംശങ്ങളും തെളിവായി റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മന്ത്രിക്കെതിരേ അടിക്കടി ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് നിര്‍ദേശിച്ചത്. മുന്‍ കളക്ടറും ഇക്കാര്യം അന്വേഷിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്ത പ്രകാരമാണ് ഇപ്പോഴത്തെ അന്വേഷണം.

മാത്തൂര്‍ കൈയേറ്റം ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അന്വേഷിക്കും

മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി ഭൂപരിഷ്കരണനിയമം അട്ടിമറിച്ച് വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഭൂമി തിരിച്ചുലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം പരാതി നല്‍കി. മന്ത്രിയുടെ നിര്‍ദേശപ്രകാരം ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സി.എ. ലതയാണ് ഇക്കാര്യം അന്വേഷിക്കുക.

തോമസ് ചാണ്ടിയുടെ വീടിനുസമീപത്തുള്ള ഭൂമിയാണിത്. ഈ സ്ഥലം പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ വ്യാജരേഖ ചമച്ച് മറ്റു മൂന്ന് ആളുകളുടെ പേരിലേക്ക് മാറ്റിയെടുത്തു. ഇതിന് ചേര്‍ത്തല ലാന്‍ഡ് ട്രിബ്യൂണലിന്റെ വിധിയും സഹായകമായി. പിന്നീട് പോള്‍ ഫ്രാന്‍സിസിന്റെയും വിദേശത്ത് താമസമാക്കിയ അഞ്ച് വ്യക്തികളുടെയും പേരില്‍ പട്ടയം സമ്പാദിച്ചു. തുടര്‍ന്ന് ഈ സ്ഥലം തോമസ് ചാണ്ടിക്കും കുടുംബത്തിനും വിറ്റു. കരമടയ്ക്കാന്‍ ചെന്നപ്പോഴാണ് ഭൂമി നഷ്ടപ്പെട്ട വിവരം അറിയുന്നതെന്ന് ദേവസ്വം അധികൃതര്‍ പരാതിയില്‍ പറയുന്നു.

അഞ്ച് തീറാധാരങ്ങളായാണ് മന്ത്രിയും കുടുംബവും ഭൂമി സ്വന്തമാക്കിയത്. ദേവസ്വം ആലപ്പുഴ അപ്പലേറ്റ് അതോറിറ്റിക്ക് പരാതി നല്‍കി. അപ്പലേറ്റ് അതോറിറ്റി ഈ അഞ്ചു പട്ടയവും ചേര്‍ത്തല ട്രിബ്യൂണലിന്റെ വിധിയും റദ്ദാക്കി. തോമസ് ചാണ്ടി ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു.

ദേവസ്വത്തെ കക്ഷിചേര്‍ത്ത് നാലുമാസത്തിനകം ഇക്കാര്യത്തില്‍ വിധിപറയാന്‍ ഹൈക്കോടതി ലാന്‍ഡ് ട്രിബ്യൂണലിന് നിര്‍ദേശം നല്‍കി. മൂന്നരവര്‍ഷമായിട്ടും ട്രിബ്യൂണലിലെ കേസ് എങ്ങുമെത്തിയിട്ടില്ല.
- dated 22 Sep 2017


Comments:
Keywords: India - Otta Nottathil - chandy_minister India - Otta Nottathil - chandy_minister,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
ummen_chandy_aicc_general_secretary
ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി
തുടര്‍ന്നു വായിക്കുക
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us