Today: 19 Nov 2017 GMT   Tell Your Friend
Advertisements
കൈയ്യേറ്റ വകുപ്പ് മന്ത്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി ; "ണ്ട" പോയിട്ടും ഇപ്പോഴും മന്ത്രി
Photo #1 - India - Otta Nottathil - chandy_thomas
കൊച്ചി: കായല്‍ കയ്യേറ്റ സംബന്ധിച്ച ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി മന്ത്രിക്കു ഹര്‍ജി നല്‍കാനാവില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടെന്നും അവ പരിഹരിക്കാന്‍ അവസരം വേണമെന്നും തോമസ് ചാണ്ടി വാദിച്ചെങ്കിലും പരിഹാരം തേടി കലക്ടറെ സമീപിക്കുന്നതിന് ഉത്തരവു തടസമല്ലെന്നു കോടതി വ്യക്തമാക്കി. തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയശേഷമാണു കോടതിയുടെ നടപടി.

ഡിവിഷന്‍ ബഞ്ചിലെ രണ്ട് ജഡ്ജിമാരാണ് വാദം കേട്ടത്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കാന്‍ കലക്ടറെ 15 ദിവസത്തിനകം സമീപിക്കണമെന്നു ജസ്ററിസ് പി.എന്‍. രവീന്ദ്രന്‍ നിര്‍ദേശിച്ചു. എന്നാല്‍ കോടതിയെ സമീപിച്ചതു ഭരണഘടനാ വിരുദ്ധമാണെന്നാണു ജസ്ററിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം. കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായ പരാമര്‍ശമോ നടപടി നിര്‍ദേശമോ ഇല്ല. ഭാവിയില്‍ നടപടിയുണ്ടാകുമോ എന്ന ആശങ്ക മാത്രമാണു തോമസ് ചാണ്ടിയുടേതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

മന്ത്രി ദന്തഗോപുരത്തില്‍നിന്നു താഴെയിറങ്ങണമെന്ന് അഭിപ്രായപ്പെട്ട കോടതി സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നു പറഞ്ഞു. രാവിലത്തെ രൂക്ഷവിമര്‍ശനങ്ങള്‍ക്കു പിന്നാലെ ചാണ്ടിക്കു വേണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കാമെന്നു ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാതിരുന്നപ്പോഴാണു ഹൈക്കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്.

വാദം കേള്‍ക്കുന്നതിനിടെ, ഹര്‍ജി നിലനില്‍ക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. നിരവധി ചോദ്യങ്ങളുന്നയിച്ച ഹൈക്കോടതിയുടെ കടുത്ത പരാമര്‍ശങ്ങള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാണ്.

ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍

ആലപ്പുഴ ജില്ലാ കലക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്കുനേരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി വാക്കാല്‍ നടത്തിയത്.

'മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാരിനു നിലപാടെടുക്കാനാകുമോ?' തുടങ്ങിയ ചോദ്യങ്ങളാണു കോടതി ചോദിച്ചത്.

'നിങ്ങള്‍ സര്‍ക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തല്‍സ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗര്‍ഭാഗ്യകരമാണ്. അയോഗ്യത കല്‍പ്പിക്കാന്‍ മതിയായ കാരണങ്ങളാണിത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചതുെ തറ്റുതന്നെ. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയില്‍ ഇരിക്കാനാകും ? മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്'? ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

'സര്‍ക്കാരിനെയും കാബിനറ്റ് സെക്രട്ടറിയായ ചീഫ് സെക്രട്ടറിയെയും എതിര്‍ കക്ഷിയാക്കി ഒരു മന്ത്രിക്ക് എങ്ങനെ ഹര്‍ജി നല്‍കാനാവും? ജില്ലാ കലക്ടറുടെ പരാമര്‍ശം നീക്കണമെന്നാണു മന്ത്രിയുടെ ആവശ്യം. പരാമര്‍ശങ്ങള്‍ നീക്കാനാണെങ്കില്‍ മന്ത്രിക്കു ജില്ലാ കലക്ടറെ സമീപിക്കാമായിരുന്നുവല്ലോ. ഹര്‍ജി പിന്‍വലിക്കുന്നില്ലെങ്കില്‍ ഉച്ചയ്ക്കു ശേഷം വിധി പറയാം.'? കോടതി വ്യക്തമാക്കി.

ഇതിനിടെ തോമസ് ചാണ്ടിയുടെ ഹര്‍ജി മന്ത്രിസഭയ്ക്ക് എതിരല്ലെന്നു ആദ്യം നിലപാടെടുത്ത സര്‍ക്കാര്‍ പിന്നീടു മലക്കം മറിഞ്ഞു. വ്യക്തി എന്ന നിലയിലാണു തോമസ് ചാണ്ടിയുടെ ഹര്‍ജി എന്നായിരുന്നു സ്റേററ്റ് അറ്റോര്‍ണി കെ.വി.സോഹന്‍ ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ !ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍, മന്ത്രിയുടെ രാജി അപക്വമെന്നു നിലപാടു മാറ്റി. ഫലത്തില്‍, മന്ത്രിയെ തള്ളുകയാണു സര്‍ക്കാര്‍ ചെയ്തത്.

കലക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടിക്ക് ഉത്തരവുണ്ടെങ്കിലേ ചോദ്യം ചെയ്യാനാകൂവെന്നു കോടതി പറ!ഞ്ഞു. കലക്ടറുടേതു റിപ്പോര്‍ട്ടു മാത്രമാണ്. കലക്ടറുടെ അന്തിമ റിപ്പോര്‍ട്ടിനുശേഷം കോടതിയെ സമീപിക്കാം. നികത്തിയ ഭൂമിയുടെ ഉടമയല്ലെങ്കില്‍ മന്ത്രിക്ക് അതു കലക്ടറെ അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്ഥലങ്ങള്‍ തന്റെ പേരിലല്ലെന്നു തോമസ് ചാണ്ടി

തന്റെ പേരില്‍ നടപടിക്കു ശുപാര്‍ശയില്ലെന്നു മന്ത്രി തോമസ് ചാണ്ടി കോടതിയില്‍ ബോധിപ്പിച്ചു. ആലപ്പുഴ കലക്ടര്‍ നടപടിക്കു ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ തന്റെ പേരിലല്ല. കലക്ടര്‍ നോട്ടിസ് നല്‍കിയതു വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ എംഡിക്കാണ്. മന്ത്രിയായപ്പോള്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു. കമ്പനി തെറ്റു ചെയ്തെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കാം. തന്നെ ഈ വിഷയത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു. നികത്തപ്പെട്ടതു ഭൈരവന്‍, ആശാലത എന്നിവരുടെ ഭൂമിയാണ്. ഈ ഭൂമി തനിക്കു കൈമാറിയെന്ന കലക്ടറുടെ കണ്ടെത്തല്‍ ശരിയല്ല. തന്റെ പേരു കലക്ടറുടെ റിപ്പോര്‍ട്ടിലേക്കു വലിച്ചിഴച്ചത് ആസൂത്രിതമാണെന്നും മന്ത്രി വാദിച്ചു.

ലേക്ക് പാലസ് റിസോര്‍ട്ട് നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണു സിപിഐ അനുഭാവിയായ തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്റെ പൊതുതാല്‍പര്യ ഹര്‍ജി. മാര്‍ത്താണ്ഡം കായലില്‍ മണ്ണിട്ടു നികത്തിയതിനെതിരെ കേസെടുക്കണമെന്നാണു കൈനകരി പഞ്ചായത്ത് അംഗം ബി.കെ.വിനോദിന്റെ ആവശ്യം. പാടം നികത്തി ലേക്ക് പാലസ് റിസോര്‍ട്ടിലേക്കു റോഡും പാര്‍ക്കിങ് ഏരിയയും നിര്‍മിച്ചതിനെ ചോദ്യം ചെയ്താണു പാടശേഖര സമിതി അംഗമായ ജയപ്രസാദിന്റെ ഹര്‍ജി.



വാദിക്കാന്‍ കോണ്‍ഗ്രസ് എംപി വിവേക്

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് തന്‍ഖയാണു തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമായ തന്‍ഖയെ കളത്തിലിറക്കി, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലമാക്കുകയെന്ന തന്ത്രമാണു ചാണ്ടി പയറ്റിയത്. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരായുള്ള വ്യാപം അഴിമതിക്കേസിന്റെ മുന്‍നിര പോരാളിയാണു മുന്‍ അഡ്വക്കറ്റ് ജനറല്‍ കൂടിയായ തന്‍ഖ. ഹൈക്കോടതിയിലേക്കു പുറപ്പെട്ട തന്‍ഖയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതു സംഘര്‍ഷത്തിനിടയാക്കി. തന്‍ഖ ഹാജരാകുന്നത് തടയാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
- dated 14 Nov 2017


Comments:
Keywords: India - Otta Nottathil - chandy_thomas India - Otta Nottathil - chandy_thomas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us