Today: 24 May 2018 GMT   Tell Your Friend
Advertisements
കേരളം രാജ്യത്തിന് അഭിമാനമായി ; കൊച്ചിമെട്രോ നാടിന് സമര്‍പ്പിച്ചു
Photo #1 - India - Otta Nottathil - cochi_metro_flag_off
Photo #2 - India - Otta Nottathil - cochi_metro_flag_off
കൊച്ചി: കേരളത്തിന്റെണ്ട സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ കൊച്ചിയുടെ വിരിമാറിലൂടെ ഒടിത്തുടങ്ങി.ഒരു ജനതയുടെ മഹാസ്വപ്നം യാഥാര്‍ഥ്യമായപ്പോള്‍ അത് സംസ്ഥാന വികസനത്തിന്റെ നാഴികകല്ലായി മാറി. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം ചിറകുവിരിച്ച കൊച്ചി മെട്രോ കേരളത്തിന്റെയാകെ മനസ്സ് നിറയ്ക്കുന്നു.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവം കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി പാലാരിവട്ടം സ്റേറഷനില്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. കലൂര്‍ അന്താരാഷ്ട്ര സ്റേറഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ മെട്രോ നാടിന് സമര്‍പ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ള സംഘം മെട്രോയില്‍ പത്തടിപ്പാലംവരെ യാത്രചെയ്യ്തശേഷം തിരിച്ചെത്തിയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. രാജ്യത്തിന് അഭിമാന നിമിഷമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ത്തിയായ രാജ്യത്തെ ആദ്യ മെട്രോയ്ക്ക് എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേര്‍ന്നു. മുഖ്യമന്ത്രിയേയും കൊച്ചിയിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

മെട്രോ ഉദ്ഘാടനം വിവാദമാക്കാന്‍ ശ്രമിച്ചവര്‍ നിരാശരായെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി തുടങ്ങിയത്. ഉദ്ഘാടനം പ്രധാനമന്ത്രി ചെയ്യണമെന്നതായിരുന്നു ആദ്യം മുതലുള്ള സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തിന് അഭിമാന മുഹുര്‍ത്തമാണെന്നും കേരളത്തിന്റെ സാമ്പത്തിക വികസനകുതിപ്പില്‍ മെട്രോ നിര്‍ണായകമാകുമെന്നും പിണറായി വ്യക്തമാക്കി.

ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയായ മെട്രോയെന്നായിരുന്നു വെങ്കയ്യനായിഡു പറഞ്ഞത്. ഏത് വികസനവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
'കൊച്ചി വണ്‍ ആപ്' മുഖ്യമന്ത്രി പിണറായി വിജയനും മെട്രോയാത്രയ്ക്കും അനുബന്ധ സംവിധാനങ്ങള്‍ക്കുംവേണ്ടിയുള്ള 'കൊച്ചി വണ്‍ കാര്‍ഡ' കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും പുറത്തിറക്കി. വേദിയില്‍ ഗവര്‍ണര്‍ ജസ്ററിസ് പി സദാശിവം, ഗതാഗതമന്ത്രി തോമസ് ചാണ്ടി, മേയര്‍ സൌമിനി ജയിന്‍, കെ വി തോമസ് എംപി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു.

പൊതുജനങ്ങള്‍ക്കായുള്ള മെട്രോ സര്‍വീസ് തിങ്കളാഴ്ച മുതലാണ്. ഉദ്ഘാടന ദിവസം പ്രധാനമന്ത്രിക്കായുള്ള യാത്ര മാത്രമാണ് തീരുമാനച്ചിട്ടുള്ളത്. ഞായറാഴ്ച അഗതികള്‍ക്കും അനാഥര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി മെട്രോയാത്ര നടത്തും. രാവിലെ ആറു മുതല്‍ രാത്രി പത്തുവരെയാണ് മെട്രോ ട്രെയിനുകള്‍ ഓടുക.

ഇപ്പോള്‍ 11 സ്റേറഷനാണുള്ളത്. മൂന്നു കോച്ചുള്ള ആറു ട്രെയിനാണ് ആലുവ മുതല്‍ പാലാരിവട്ടംവരെ ഇരുവശത്തേക്കും ഓടുക. ഒമ്പതു മിനിറ്റ് വ്യത്യാസത്തിലാണ് ഓരോ ട്രെയിനും എത്തുക. ഒരു ട്രെയിനില്‍ ആയിരത്തോളം പേര്‍ക്ക് കയറാം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് കൊച്ചി നഗരം വെള്ളിയാഴ്ചമുതല്‍തന്നെ കനത്ത സുരക്ഷാവലയത്തിലാണ്.

ഞഋഘഅഠഋഉ കഠഋങട:ആകഏടഠഛഞഥ, ഗഛഇഒക ങഋഠഞഛ ടഒഅഞഋ ഠണഋഋഠ ടഒഅഞഋ ഋങഅകഘ ഞഋഇഛങങഋചഉഋഉ എഛഞ ഥഛഡ
പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ കുമ്മനത്തിന്റെ പേരില്ല; യാത്രാ സൗകര്യമൊരുക്കിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് മോദിയുടെ സുരക്ഷാ വിഭാഗം ഇതാണ് മുഖ്യമന്ത്രി പിണറായി; വേദിയില്‍ പിന്നിലായി പോയ ഇ.ശ്രീധരനെ ഒപ്പം ചേര്‍ത്തുനിര്‍ത്തി; 'മെട്രോ ഉദ്ഘാടനവേദിയില്‍ പിന്നില്‍ നില്‍ക്കേണ്ട ആളല്ല ശ്രീധരന്‍' 'മെട്രോയില്‍ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെ'; 'വലിഞ്ഞുകയറി' യാത്രയില്‍ വിശദീകരണവുമായി കുമ്മനം


ഉഛചഠങകടടമോദിയെ ഞെട്ടിച്ച് ശ്രീധരന് കൊച്ചിക്കാരുടെ സ്വീകരണം
ആ്യവെബ് ഡസ്ക്ജീലെേറ ീി ഖൗില 17, 2017
നിധിയായി കരുതി കാത്തു സൂക്ഷിക്കണം
ടഒഅഞഋ ഠണഋഋഠ ടഒഅഞഋ ഋങഅകഘ
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങ് വേദിയില്‍ മെട്രോമാന്‍ ഇ. ശ്രീധരന് ലഭിച്ചത് പ്രധാനമന്ത്രി മോദിക്ക് പോലും ലഭിക്കാത്ത സ്വീകരണം. വേദിയിലേക്ക് കൊച്ചി മെട്രോ എം.ഡി ഏലിയാസ് ജോര്‍ജ്, ശ്രീധരനെ സ്വാഗതം ചെയ്തപ്പോഴാണ് സദസ് വന്‍ കയ്യടി മുഴക്കിയത്.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ശ്രീധരന്റെ പേരും പറഞ്ഞപ്പോഴും സമാനമായ രീതിയില്‍ വന്‍കൈയടിയാണ് ഉയര്‍ന്നത്.

ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രീധരനെ ഒഴിവാക്കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചതിനെ തുടര്‍ന്നാണ് ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും വേദിയില്‍ ഉള്‍പ്പെടുത്തിയത്.

ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ലഭിച്ച പിന്തുണയെക്കുറിച്ച് കഴിഞ്ഞദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. ജനങ്ങളുടെ സന്മനസും അവര്‍ക്ക് തന്നിലുള്ള വിശ്വാസവുമായിരിക്കാം അതിനു കാരണമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണ.
കൊച്ചി മെട്രോ സമ്മാനം മാത്രമല്ല, നിധിയായി കരുതി കാത്തു സൂക്ഷിക്കണമെന്നാണ് കൊച്ചി നിവാസികള്‍ക്ക് ശ്രീധരന്‍ നല്‍കിയ നിര്‍ദേശം.

കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ അച്ചടക്കം പാലിക്കണം. സ്റേറഷനുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നതു പോലുള്ള കരുതല്‍ മെട്രോയോട് ഉണ്ടാവണമെന്നും ഇ ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നു.
- dated 17 Jun 2017


Comments:
Keywords: India - Otta Nottathil - cochi_metro_flag_off India - Otta Nottathil - cochi_metro_flag_off,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ് Recent or Hot News
തുടര്‍ന്നു വായിക്കുക
23520184
നിപ്പ വൈറസിനു പിന്നില്‍ വവ്വാലുകളല്ല Recent or Hot News
തുടര്‍ന്നു വായിക്കുക
21520189
നിപ്പ വൈറസ് ഭീതിയില്‍ കേരളം Recent or Hot News
തുടര്‍ന്നു വായിക്കുക
yadiyoorappa_out_karnataka
കര്‍ണ്ണാടകയില്‍ ബി.എസ്.യദിയൂരപ്പ തോറ്റു പിന്‍വാങ്ങി ; കിങ്മേക്കര്‍ അല്ല, കിങ് തന്നെയന്നു കുമാരസ്വാമി Recent or Hot News
തുടര്‍ന്നു വായിക്കുക
17520188
കുതിരക്കച്ചവടത്തിനു വഴി തുറന്ന് കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു
തുടര്‍ന്നു വായിക്കുക
athiyalil_aleyamma
ഏലിയാമ്മ ജോസഫിന്റെ സംസ്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
mariamma_antony_meilettu
മൈലേട്ട് മറിയാമ്മ ആന്റണിയുടെ സംസ്ക്കാരം വ്യാഴാഴ്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us