Today: 23 Nov 2017 GMT   Tell Your Friend
Advertisements
പ്രവാസി ഇന്ത്യക്കാര്‍ക്ക് പിഐഒ കാര്‍ഡ് മാറ്റി ഒസിഐ കാര്‍ഡാക്കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി
Photo #1 - India - Otta Nottathil - date_extended_pio_oci
ബംഗളൂരു: പ്രവാസികളായ ഇന്‍ഡ്യാക്കാര്‍ക്ക് പിഐഒ (പഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡില്‍ നിന്നും ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ) കാര്‍ഡാക്കി മാറ്റാന്‍ നടപ്പുവര്‍ഷം ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കി. ബംഗളുരുവില്‍ നടക്കുന്ന പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതാണ് ഇക്കാര്യം. ഈ സമയത്തിനുള്ളില്‍ മാറ്റിയാല്‍ പിഴയീടാക്കില്ലന്നും മോദി അറിയിച്ചു. വിദേശത്ത് ജോലി തേടുന്നവര്‍ക്കായി കേരളം നൈപുണ്യ വികസനപദ്ധതി രൂപികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

30 മില്യണ്‍ ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലുള്ളത്. എണ്ണം കൊണ്ടു മാത്രമല്ല, നമ്മുടെ രാജ്യത്തും ജോലി ചെയ്യുന്ന രാജ്യങ്ങളിലും നല്‍കുന്ന സംഭാവനകള്‍ കൊണ്ടാണ് അവര്‍ ബഹുമാനിക്കപ്പെടുന്നത്.ഇന്ത്യന്‍ സംസ്കാരം, മൂല്യങ്ങള്‍, ധര്‍മ ചിന്ത എന്നിവയിലെ ഏറ്റവും മികച്ചവയാണ് ഇന്ത്യന്‍ സമൂഹം പ്രതിനിധീക്കുന്നത്.ഇന്ത്യയുടെ വികസനത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ വലിയ പങ്കാളികളാണ്.

ബ്രെയിന്‍.. ഡ്രെയിന്‍ (സ്വന്തം രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിയുള്ളവരുടെ കുടിയേറ്റം) എന്നതില്‍ നിന്ന് ബ്രെയിന്‍,ഗെയിന്‍ എന്നതിലേക്കു നാം മാറ്റണം. 61 ബില്യണ്‍ ഡോളറാണ് വാര്‍ഷികമായി പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കു നല്‍കുന്നത്. ഇതു സമ്പദ്വ്യവസ്ഥയില്‍ പ്രധാനമാണ്.ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനും പരിഹരിക്കാനും വിവിധ രാജ്യങ്ങളിലെ എംബസ്സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചും വളരെ ഫലപ്രദമായി ഇടപെടുന്നുണ്ട്.

വിദേശത്തു ജീവിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കാണു പ്രധാന പരിഗണന.പ്രവാസി കൗശല്‍ വികാസ് യോജന എന്ന പേരില്‍ വിദേശത്തു ജോലി തേടുന്ന യുവജനങ്ങള്‍ക്കായി സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം നടപ്പാക്കും.'ഇന്ത്യയെ അറിയാം' പദ്ധതിയിലൂടെ വിദേശത്തു താമസിക്കുന്ന യുവ ഇന്ത്യക്കാര്‍ക്കു രാജ്യം സന്ദര്‍ശിക്കാം. പദ്ധതിയുടെ ആദ്യ ബാച്ച് ഇന്നു സമ്മേളനത്തില്‍ പങ്കെടുക്കുന്നു. അവരെ സ്വാഗതം ചെയ്യുന്നു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തില്‍ പിന്തുണ നല്‍കിയ ഇന്ത്യന്‍ സമൂഹത്തിനു നന്ദി അറിയിച്ചു.

21ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് മോദി പറഞ്ഞു.ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രധാനമന്തി ഇന്ത്യന്‍ സമൂഹത്തോട് ആവശ്യപ്പെട്ടു. എഫ്ഡിഐ എന്നാല്‍ നേരിട്ടുള്ള വിദേശനിക്ഷേപം (Foreign Direct Investment) മാത്രമല്ല, ആദ്യം ഇന്ത്യയെ വികസിപ്പിക്കൂ (First Develop India) എന്നും കൂടിയാണ്.

ബംഗളൂരുവില്‍ വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം തിങ്കളാഴ്ച അവസാനിയ്ക്കും.

പ്രവാസി ഭാരതീയ ദിവസ് (പിബിഡി) സമ്മേളനത്തില്‍ ഗള്‍ഫിലെ പ്രവാസികള്‍ക്കായുള്ള പ്രത്യേക സെഷന്‍ ഒഴിവാക്കിയതു ശരിയായില്ലെന്നും ഇക്കാര്യം പാര്‍ലമെന്ററി സമിതി യോഗത്തില്‍ ഉന്നയിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ററാന്‍ഡിംഗ് കമ്മിറ്റി അംഗമായ ജോസ് കെ. മാണി എംപി. പറഞ്ഞു. യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വൈകുന്നതിലെ ആശങ്കയും പ്രതിഷേധവും ഉന്നയിക്കുമെന്നും ബംഗളൂരുവില്‍ ഇന്നലെ ആരംഭിച്ച ത്രദിന പിബിഡി സമ്മേളനത്തിനെത്തിയ എംപി പറഞ്ഞു.

അപ്രതീക്ഷിതമായി പ്രതിസന്ധികള്‍ ഉടലെടുക്കാറുള്ള ഗള്‍ഫ് മേഖലയിലെ പ്രവാസികളുടെ പ്രശ്നപരിഹാരത്തിനു സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. യുദ്ധമോ, കലാപമോ, ദുരന്തമോ പോലെയുള്ള സന്ദര്‍ഭങ്ങളില്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരെ അതിവേഗം തിരികെ എത്തിക്കുന്നതിനും പുനരധി വസിപ്പിക്കുന്നതിനുമുള്ള പദ്ധതിയും ഈ സ്ഥിരം സംവിധാനത്തിന്റെ ഭാഗമാക്കണം. അറബ് രാജ്യങ്ങളില്‍ അപ്രതീക്ഷിത സംഘര്‍ഷം പതിവാണ്. എന്തെങ്കിലും സംഭവിച്ച ശേഷം മാത്രം പരിഹാരത്തിനു ശ്രമിക്കുന്നതാണു കാണുന്നത്. ഇതിനു പകരം സ്ഥിരമായി ഇത്തരം പ്രതിസന്ധികളെ നേരിടുന്നതിനും ഇന്ത്യക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും വേണ്ട നടപടികളാണു വേണ്ടതെന്ന് എംപി ചൂണ്ടിക്കാട്ടി.

മറ്റു പാശ്ചാത്യ, ഏഷ്യന്‍ രാജ്യങ്ങളുടേതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. ഏറ്റവും സാധാരണക്കാരായ മലയാളികളടക്കം ലക്ഷക്കണക്കിനു ആളുകളാണു ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. ഇവരുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനു സ്ഥിരമായ പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനും പിബിഡിയിലെ ഗള്‍ഫിനു മാത്രമായുള്ള സമ്മേളനം ആവശ്യമാണ്.

ഇമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള (ഇസിആര്‍) രാജ്യങ്ങളുടെ കൂട്ടത്തില്‍ ഗള്‍ഫ് മേഖലയിലെ പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സ്വീകാര്യമല്ല. മലേഷ്യ, തായ്ലന്‍ഡ്, ശ്രീലങ്ക പോലുള്ള പല രാജ്യങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നതിനാല്‍ ഗള്‍ഫ് പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കു അര്‍ഹമായ പ്രാധാന്യം കിട്ടില്ല.

ഇതിനിടെ, പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികളുടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പിബിഡിയിലെ പ്രത്യേക സമ്മേളനം റദ്ദാക്കിയതിനെതിരേ വ്യാപക പ്രതിഷേധം ബംഗളൂരു പിബിഡിയില്‍ ഉയര്‍ന്നു. പത്രസമ്മേളനത്തിലും ഇക്കാര്യം വിഷയമായെങ്കിലും വ്യക്തമായ വിശദീകരണം നല്‍കാന്‍ വിദേശകാര്യമന്ത്രാലയത്തിനു കഴിഞ്ഞില്ല. ഗള്‍ഫിലെ പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനു പരമാവധി പ്രധാന്യമാണു മന്ത്രാലയം നല്‍കുന്നതെന്നായിരുന്നു പ്രവാസികാര്യ സെക്രട്ടറി ധ്യാനേശ്വര്‍ എം. മുളയ്യുടെ അവകാശവാദം. ഗള്‍ഫില്‍ പ്രതിസന്ധിയിലാകുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതില്‍ പ്രത്യേക ശ്രദ്ധയുണ്ടെന്നു അവകാശപ്പെട്ട അദ്ദേഹം പക്ഷേ, ഫാ. ടോം ഉഴുന്നാലിലിനെ പത്തു മാസമായിട്ടും രക്ഷിക്കാന്‍ കഴിയാത്തതെന്തെന്നു വിശദീകരിച്ചതുമില്ല.

ബംഗളൂരു പിബിഡിയില്‍ പങ്കെടുക്കാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി റദ്ദാക്കിയേക്കുമെന്നതും ഗള്‍ഫ് മലയാളികളെ നിരാശരാക്കി.

മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ കൂടിയാണു ഗള്‍ഫില്‍ നിന്നു ഏറ്റവും അധികം പ്രതിനിധികള്‍ ബംഗളൂരുവില്‍ എത്തിയതെന്ന് ബഹറിനില്‍ നിന്നെത്തിയ വ്യവസായ പ്രമുഖനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ വര്‍ഗീസ് കുര്യന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രവാസി സമ്മാന്‍ ജേതാവുമായ സോമന്‍ ബേബി, ബഹറിനില്‍ നിന്നുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഗീരിഷ് ചന്ദ്രന്‍, വ്യവസായികളായ അഷ്റഫ് മായഞ്ചേരി, മണ്‍സൂര്‍, ദുബായിയില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രാജു മേനോന്‍, സുധീര്‍കുമാര്‍, വൈ.എ. റഹീം, കെ.വി. ഷംസുദീന്‍, എം.പി. ഫക്കിഹ്, പത്രപ്രവര്‍ത്തകരായ എം.സി.എ നാസര്‍, അശോക് കുമാര്‍, സൗദി അറേബ്യയില്‍ നിന്നുള്ള കെ.ടി.എ മുനീര്‍, കുവൈറ്റില്‍ നിന്നുള്ള ഇ.ഡി. ടൈറ്റസ്, മുഹമ്മദ് റഫീക് തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി.
- dated 08 Jan 2017


Comments:
Keywords: India - Otta Nottathil - date_extended_pio_oci India - Otta Nottathil - date_extended_pio_oci,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
കെസിബിസി ഫാമിലികമ്മീഷന്റെ നേതൃത്വ സമ്മേളനം നവംബര്‍ 24ന് Recent or Hot News
തുടര്‍ന്നു വായിക്കുക
കൂട്ടമാനഭംഗത്തിന് പദ്ധതിയിട്ടു, ക്വട്ടേഷന്‍ തുക 1.5 കോടി: കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
sibi_pulimoottil
സെബാസ്ററ്യന്‍ ജോസഫിന്റെ സംസ്കാരം നവംബര്‍ 25 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
2211201710
ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര കോടതി ജഡ്ജി Recent or Hot News
തുടര്‍ന്നു വായിക്കുക
221120178
ലോകസുന്ദരിയും തരൂരും തമ്മില്‍ ട്വിറ്റര്‍ യുദ്ധം Recent or Hot News
തുടര്‍ന്നു വായിക്കുക
211120171
പാവപ്പെട്ടവരോടുള്ള പരിഗണന യഥാര്‍ത്ഥ ക്രിസ്തീയ സാക്ഷ്യം: മാര്‍ സെബാസ്ററ്യന്‍ എടയന്ത്രത്ത്
തുടര്‍ന്നു വായിക്കുക
191120173
മാനുഷി ചില്ലര്‍ ലോക സുന്ദരി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us