Today: 16 Jan 2018 GMT   Tell Your Friend
Advertisements
കൂട്ടമാനഭംഗത്തിന് പദ്ധതിയിട്ടു, ക്വട്ടേഷന്‍ തുക 1.5 കോടി: കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്
കൊച്ചി : കൊച്ചിയില്‍ അതിക്രമത്തിന് ഇരയായ നടിയോട് കുറ്റാരോപിതനായ ദിലീപിന് വൈരാഗ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്. ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജു വാരിയര്‍ക്കു നല്‍കിയതാണ് വൈരാഗ്യത്തിനു കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. ദിപീല്?കാവ്യ ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖ ഈ നടി മഞ്ജു വാരിയര്‍ക്കു നല്‍കിയിരുന്നു. ഇതാണ് പക വളര്‍ത്തിയത്. നടിയെ മാനഭംഗപ്പെടുത്തി വിഡിയോ പകര്‍ത്താനുള്ള ക്വട്ടേഷന്‍ 1.5 കോടി രൂപയ്ക്കാണ് സുനിക്കു നല്‍കിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

ടെമ്പോ ട്രാവലറിലിട്ട് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യത്തെ പദ്ധതിയെന്നും കുറ്റപത്രത്തിലുണ്ട്. ദിലീപിന്റെ ക്വട്ടേഷന്‍ അനുസരിച്ച് നടത്തിയ ആദ്യ ആക്രമണ ശ്രമമായിരുന്നു ഇത്. കൂട്ടമാനഭംഗത്തിന് ഇരയാക്കി വിഡിയോ പകര്‍ത്താനായിരുന്നു നിര്‍ദ്ദേശം. ഇതിനായി വാഹനത്തിന്റെ മധ്യത്തില്‍ സ്ഥലവും ഒരുക്കിയിരുന്നു. ൈ്രഡവര്‍ ക്യാബിനില്‍നിന്ന് ഇവിടേക്ക് കടക്കാനുള്ള ക്രമീകരണവും നടത്തി. 'ഹണി ബീ ടു' എന്ന ചിത്രത്തിന്റെ ഗോവയിലെ സെറ്റില്‍വച്ചായിരുന്നു ഇത്.

ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞാണു പൊലീസ് സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകര്‍പ്പുകളാണ് കോടതിയില്‍ നല്‍കിയത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടു പകയുണ്ടായതിന് എട്ടു കാരണങ്ങളും കുറ്റപത്രത്തില്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്.

ആക്രമിക്കപ്പെട്ട നടിയും മഞ്ജുവും കാവ്യയും സാക്ഷികള്‍

കൊച്ചിയില്‍ അതിക്രമത്തിന് ഇരയായ നടിയാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രമനുസരിച്ച് ഒന്നാം സാക്ഷി. ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാരിയര്‍ കേസില്‍ 11?ാം സാക്ഷിയാണ്. ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവന്‍ കേസില്‍ 34?ാം സാക്ഷിയാണ്. നടന്‍ സിദ്ധിഖ് 13?ാം സാക്ഷിയും കാവ്യ മാധവന്റെ സഹോദര ഭാര്യ 57?ാം സാക്ഷിയുമാണ്.

കുറ്റപത്രത്തില്‍ നിന്ന്:

സിനിമയില്‍നിന്ന് നടിയെ മാറ്റിനിര്‍ത്താന്‍ ദിലീപ് ശ്രമിച്ചു. നടിക്ക് സിനിമയില്‍ അവസരം നല്‍കിയവരോട് നടന്‍ കടുത്ത നീരസം പ്രകടിപ്പിച്ചു.
നടി വിവാഹിതയാകാന്‍ പോകുന്നതിനാല്‍ അതിനു മുന്‍പ് കൃത്യം നടത്താന്‍ ദിലീപ് ആവശ്യപ്പെട്ടു. നടി സിനിമാരംഗം വിടും മുന്‍പ് കൃത്യം നടത്തണമെന്നും ആവശ്യപ്പെട്ടു. വിവാഹനിശ്ചയ മോതിരം വിഡിയോയില്‍ കാണണമന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചു. നടിയുടെ മുഖം വിഡിയോയില്‍ കൃത്യമായി പതിയണമെന്നും ആവശ്യപ്പെട്ടതായി കുറ്റപത്രം.

നടിയെ അതിക്രമത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണ്‍ പ്രതികള്‍ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയത്. പ്രതികള്‍ എറണാകുളത്തെത്തി കീഴടങ്ങുന്നതിനു മുന്‍പായിരുന്നു ഇത്. പ്രതീഷ് ചാക്കോ ഈ ഫോണ്‍ അഡ്വ. രാജു ജോസഫിന് കൈമാറി. ഇയാള്‍ ഇത് നാലര മാസത്തോളം കൈവശം സൂക്ഷിച്ചു. ദിലീപിനായി തെളിവു നശിപ്പിക്കാനും ശ്രമിച്ചു.
ദിലീപ് കേസ് നല്‍കിയത് നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍.

കീഴടങ്ങും മുന്‍പ് പ്രതികള്‍ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യില്‍ പോയിരുന്നതായും കുറ്റപത്രത്തില്‍ വെളിപ്പെടുത്തല്‍. അവിടെയെത്തി ദിലിപീനെ അന്വേഷിച്ചു. കാവ്യയുടെ വസതിയിലെത്തിയും ദിലീപിനെ അന്വേഷിച്ചിരുന്നു
2015 നവംബര്‍ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നല്‍കിയതായും കുറ്റപത്രത്തിലുണ്ട്. നവംബര്‍ ഒന്നിന് അഡ്വാന്‍സായി 10,000 രൂപയും നല്‍കിയിരുന്നു. ജോയ്സ് പാലസ് ഹോട്ടലില്‍വച്ച് സിനിമാ ചിത്രീകരണത്തിനിടെയാണ് പണം കൈമാറിയത്. ഈ പണം പള്‍സര്‍ സുനി അമ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ആകെ 1.4 ലക്ഷം രൂപ ദിലീപ് പള്‍സര്‍ സുനിക്കു നല്‍കിയതായാണ് കുറ്റപത്രത്തിലുള്ളത്.

കേസില്‍ 14 പ്രതികള്‍, രണ്ടു പേര്‍ മാപ്പുസാക്ഷികളാകും

ആകെ 14 പ്രതികളാണു കേസിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ മാപ്പുസാക്ഷികളാകും. പൊലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികള്‍. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്‍റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാല്‍ ആയിരുന്നു.

നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. സിനിമാ മേഖലയില്‍നിന്നുമാത്രം 50ല്‍ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിര്‍ത്തും. കൃത്യം നടത്തിയവരും ഒളിവില്‍പോകാന്‍ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികള്‍ക്കുമേല്‍ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതല്‍ 12 വരെ പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ല്‍ ഏറെ രേഖകള്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകളും ഇതില്‍ ഉള്‍പ്പെടും.
- dated 22 Nov 2017


Comments:
Keywords: India - Otta Nottathil - dileep_accusation India - Otta Nottathil - dileep_accusation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us