Today: 01 Jun 2020 GMT   Tell Your Friend
Advertisements
പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്ററും നടിയുമായ ആനന്ദവല്ലി അന്തരിച്ചു
Photo #1 - India - Otta Nottathil - dubbing_artist_anandavalli_died

തിരുവനന്തപുരം: പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്ററും നടിയുമായ ആനന്ദവല്ലി (62) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് മൂന്നേ കാലോടെയായിരുന്നു അന്ത്യം. ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര അഭിനേത്രിമാര്‍ക്കെല്ലാം ശബ്ദമായിരുന്നു ആനന്ദവല്ലി. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്ററിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ആനന്ദവല്ലിയെ തേടിയെത്തിയിട്ടുണ്ട്.

കൊല്ലം സ്വദേശിയായ ആനന്ദവല്ലി കൗമരക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. കെ.പി.എ.സിയടക്കമുള്ള പ്രശസ്ത നാടക ഗ്രൂപ്പുകളിലെ അഭിനേത്രിയായിരുന്നു.

ഏണിപ്പടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ആനന്ദവല്ലി 1974ല്‍ ദേവി കന്യകുമാരി എന്ന ചിത്രത്തില്‍ രാജശ്രീക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിങ് മേഖലയിലേക്ക് കടക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ പൂര്‍ണിമ ജയറാമിന് ശബ്ദം നല്‍കിയതോടെ ശ്രദ്ധേയയായി. രേവതി, സീമ, അംബിക, ശോഭന, ഉര്‍വ്വശി, പാര്‍വതി, ലിസ്സി, ഗീത, സുമലത, മേനക, മാധവി, ജയപ്രദ, കാര്‍ത്തിക, ഗൗതമി, സുഹാസിനി, സുകന്യ, ശാരദ, സരിത, സുചിത്ര, ഭാനുപ്രിയ, രഞ്ജിനി, നന്ദിത ബോസ്, വിനയ പ്രസാദ്, കനക, ഖുശ്ബു, ശാന്തികൃഷ്ണ, പൂര്‍ണിമ ജയറാം, മീരാ ജാസ്മിന്‍, സില്‍ക്ക് സ്മിത തുടങ്ങി ഒട്ടേറെ അഭിനേത്രികള്‍ക്ക് ശബ്ദം നല്‍കി. 1992 ല്‍ ആധാരം എന്ന ചിത്രത്തില്‍ ഗീതയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തു.

19742002 വരെയുള്ള കാലഘട്ടത്തില്‍ ഇരുന്നൂറ്റി അമ്പതിലധികം സിനിമകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്ററായി പ്രവര്‍ത്തിച്ചു. അന്‍പതോളം സിനിമകളില്‍ വേഷമിടുകയും ചെയ്തു. അന്തരിച്ച സംവിധായകന്‍ ദീപന്‍ മകനാണ്.

മൂവായിരത്തോളം സിനിമകളിലായി പതിനായിരത്തിലേറെ കഥാപാത്രങ്ങള്‍ ആനന്ദവല്ലിയുടെ ശബ്ദത്തില്‍ പ്രേക്ഷകരോടു സംസാരിച്ചു. ഒരു സിനിമയിലെ ഏഴു സ്ത്രീ കഥാപാത്രങ്ങള്‍ക്കു വരെ ആനന്ദവല്ലി ശബ്ദം നല്‍കിയ കാലമുണ്ട്. ഭരതത്തില്‍ ലക്ഷ്മിക്കും ഉര്‍വശിക്കും വേണ്ടി ഡബ്ബ് ചെയ്തു ആനന്ദവല്ലി. സ്ഥലത്തെ പ്രധാന പയ്യന്‍സില്‍ അഞ്ചുപേര്‍ക്കു ഡബ്ബ് ചെയ്തു. സാന്ത്വനം എന്ന സിനിമയില്‍ മൂന്നുപേര്‍ക്ക്. വണ്ടര്‍ ഡാനിയലില്‍ ഒരേ ഫ്രെയിമില്‍ മൂന്നു പേര്‍ക്കു വ്യത്യസ്ത ശബ്ദം നല്‍കി.

ടെലിവിഷന്‍ സീരിയലുകള്‍ക്ക് വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോവില്‍ അനൗണ്‍സറായും ജോലി ചെയ്തിട്ടുണ്ട്. നാല് പതിറ്റാണ്ടു കാലം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന അനുഗ്രഹീത കലാകാരിക്ക് പ്രണാമം.
- dated 05 Apr 2019


Comments:
Keywords: India - Otta Nottathil - dubbing_artist_anandavalli_died India - Otta Nottathil - dubbing_artist_anandavalli_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
29520201veerendrakumar
എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
29520202covid
ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ചൈനയിലേതിന്റെ ഇരട്ടി Recent or Hot News
~ മരണസംഖ്യയിലും മറികടന്നു
തുടര്‍ന്നു വായിക്കുക
bishop_mar_mathew_anikuzhikattil_expired
ഇടുക്കി രൂപതയുടെ പ്രഥമ ഇടയശ്രേഷ്ഠന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കാലം ചെയ്തു
തുടര്‍ന്നു വായിക്കുക
rishi_kapoor_died
ഋഷി കപൂര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
20420204arundhathi
കൊറോണകാലത്ത് വ്യക്തമാകുന്നത് ഇന്ത്യയിലെ മുസ്ളിം വിരോധമെന്ന് അരുന്ധതി റോയ്
തുടര്‍ന്നു വായിക്കുക
lokam_muzhuvan_song_virrel
ലോകം മുഴുവന്‍ സുഖം പകരാനായി സ്നേനഹ ദീപമേ മിഴി തുറക്കു;ചിത്രയും,സുജാതയും,ശരത്തും സംഘവും ഹൃദയമുരുകി പാടുന്നു
തുടര്‍ന്നു വായിക്കുക
india_locked_down_for_21_days
രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us