Today: 26 Jul 2017 GMT   Tell Your Friend
Advertisements
ഇ.അഹമ്മദ് എം.പി. അന്തരിച്ചു
Photo #1 - India - Otta Nottathil - e_ahammed_died
ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗ് ദേശീയ അധ്യക്ഷനും ലോക്സഭാംഗവുമായ ഇ.അഹമ്മദ് (78) അന്തരിച്ചു.

ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അഹമ്മദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ഇ. അഹമ്മദ് കുഴഞ്ഞു വീണത്. മറ്റ് എം.പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ താങ്ങിയെടുത്ത് പാര്‍ലമെന്റിനു പുറത്തെത്തിച്ചു. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സില്‍ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.
ഏഴ് തവണ എംപിയും അഞ്ച് തവണ എംഎല്‍എയുമായ ഇ അഹമ്മദ് മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വിദേശകാര്യം, റെയില്‍വേ,മാനവവിഭവശേഷി വകുപ്പുകളില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

82ലെ കരുണാകരന്‍ മന്ത്രിസഭയില്‍ അഞ്ച് വര്‍ഷം വ്യവസായ മന്ത്രിയായും അദ്ദേഹം സാന്നിധ്യമറിയിച്ചു. 1991 മുതല്‍ തുടര്‍ച്ചയായി ലോക്സഭയിലേക്ക് ജയിച്ചു കയറിയ ഇ.അഹമ്മദ് ദേശീയതലത്തില്‍ മുസ്ളീംലീഗിന്റെ മുഖം കൂടിയായിരുന്നു. നിലവില്‍ മുസ്ളീം ലീഗിന്റെ ദേശീയപ്രസിഡന്റ് കൂടിയാണ് അഹമ്മദ്.

അബ്ദുള്‍ ഖാദര്‍ ഹാജി നസീഫ ബീവി ദമ്പതികളുടെ മകനായി കണ്ണൂരിലെ താണെയില്‍ 1938 ഏപ്രില്‍ 29നാണ് അദ്ദേഹം ജനിക്കുന്നത്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ അഹമ്മദ് പിന്നീട് തിരുവന്തപുരം ലോ കോളേജില്‍ നിന്ന് അഭിഭാഷകബിരുദവും സ്വന്തമാക്കി.
തലശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.
പഠനകാലത്ത് തന്നെ ലീഗില്‍ സജീവമായിരുന്ന അഹമ്മദ് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറി.
എംഎസ്എഫിന്റെ സ്ഥാപകനേതാവായ അഹമ്മദ് പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും മലബാര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1967ലാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആവുന്നത്. പിന്നീട് 1977,1980,1982,1987 എന്നീ വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1979 മുതല്‍ നാലുവര്‍ഷം കണ്ണൂര്‍ നഗരസഭയുടെ ചെയര്‍മാനായിരുന്നു. എം.എല്‍.എ.യും മന്ത്രിയുമായ ശേഷം വീണ്ടും കണ്ണൂര്‍ നഗരസഭാ കൗണ്‍സിലിലേക്ക് മത്സരിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായ ചരിത്രവും അഹമ്മദിനുണ്ട്.
1982ല്‍ അഹമ്മദ് താനൂരില്‍നിന്നു നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച് വ്യവസായമന്ത്രിയായി. പിന്നീട് എം.എല്‍.എ. ആയിരിക്കെ 1988ല്‍ വീണ്ടും കണ്ണൂര്‍ നഗരസഭയിലേക്ക് മത്സരിച്ചു. വീണ്ടും നഗരസഭാ ചെയര്‍മാന്‍ ആവുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസ്സിലെ എന്‍. രാമകൃഷ്ണനാണ് അക്കുറി ചെയര്‍മാനായത്.
1991ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. മഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വേണുഗോപാലിനെ 90,000 വോട്ടുകള്‍ക്ക് തോല്‍പിച്ചു കൊണ്ടായിരുന്നു അഹമ്മദിന്റെ ലോക്സഭാ അരങ്ങേറ്റം. 1996ലും 1998ലും 1999ലും മഞ്ചേരിയില്‍ വിജയം ആവര്‍ത്തിച്ചു.
2004ല്‍ പൊന്നാന്നിയിലേക്ക് അഹമ്മദ് കളം മാറ്റിയെങ്കിലും അവിടെയും വിജയം അദ്ദേഹത്തെ തുണച്ചു എന്നാല്‍ ലീഗ് കോട്ടയായ മഞ്ചേരി ടികെ ഹംസയിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. അക്കുറി ആകെയുള്ള 20 ലോക്സഭാ സീറ്റുകളില്‍ 19 ഉം എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ യുഡിഎഫിന്റെ മാനം കാത്തത് അഹമ്മദാണ്.

അന്തരിച്ച സുഹ്റാ അഹമ്മദാണ് ഭാര്യ. രണ്ട് ആണ്‍ മക്കളും ഒരു മകളുമുണ്ട്.

- dated 31 Jan 2017


Comments:
Keywords: India - Otta Nottathil - e_ahammed_died India - Otta Nottathil - e_ahammed_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
no_bail_dileep
ദിലീപിന് ജാമ്യമില്ല, ജയില്‍വാസം തന്നെ ശരണം Recent or Hot News
തുടര്‍ന്നു വായിക്കുക
24720173
പരസ്യമായി സ്വയംഭോഗം: ഇന്ത്യക്കാരനെ ജര്‍മനിക്കാരി കുടുക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
uzhavoor_vijayan_ncp
കേരളരാഷ്ട്രീയത്തിലെ നര്‍മ്മകേസരി വിടവാങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
uzhavoor_vijayan_expired
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു; സംസ്കാരം നാളെ Recent or Hot News
തുടര്‍ന്നു വായിക്കുക
m_vincent_mla_arrested
സ്ത്രീ പീഡനം ; കോവളം എംഎല്‍എ എം വിന്‍സന്റ് അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
indian_president_sreeram_kovind
രാംനാഥ് കോവിന്ദ് ഇന്‍ഡ്യന്‍ പ്രഥമ പൗരന്‍ ; സത്യപ്രതിജ്ഞ ചൊവ്വാഴ്ച
തുടര്‍ന്നു വായിക്കുക
കോട്ടാങ്ങല്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ തകര്‍ത്ത് എല്‍ഡിഎഫിനു വിജയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us