Today: 20 Aug 2019 GMT   Tell Your Friend
Advertisements
കേന്ദ്രത്തില്‍ മോദി പ്രഭാവം ; കേരളത്തില്‍ ഇടതിനെ പൊളിച്ചടുക്കി യുഡിഫ് ; കച്ചിയടിക്കാതെ താമരയും
Photo #1 - India - Otta Nottathil - election_India_2019_modi_again_pm
ന്യൂഡല്‍ഹി: മോദി പ്രഭാവത്തില്‍ തിളങ്ങി കേന്ദ്രത്തില്‍ തുടര്‍ഭരണം തീര്‍ച്ചയായി. എന്‍ഡിയെ അധികാരം നിലനിര്‍ത്തുമെന്നു പ്രവചിച്ച എക്സിറ്റ് പോളുകള്‍ ശരിവച്ച് ബിജെപി ലീഡ് നില 300 സീറ്റിനും അപ്പുറത്തേക്ക് ഉയര്‍ത്തിയപ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്.

മോദി തരംഗത്തിലും ശബരിമല വിഷയത്തിലും പ്രതീക്ഷ അര്‍പ്പിച്ച് മത്സരക്കിനിറിങ്ങിയ ബിജെപിക്ക് ഇത്തവണയും കേരളത്തില്‍ ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ നിരാശരാകേണ്ടി വന്നു രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നെഞ്ചിടിപ്പേറ്റുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവരുന്നത്. 2014 ലേതുപോലെ തന്നെ തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുമെന്ന സൂചനകളാണ് പകല്‍ പകുതി കഴിഞ്ഞപ്പോഴേക്കും പുറത്തുവരുന്നത്.
കോണ്‍ഗ്രസ് മുഴക്കിയ അവകാശ വാദങ്ങളോ പ്രചാരണങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചെങ്കിലും അവ വോട്ടര്‍മാരെ സ്വാധീനിച്ചില്ലെന്ന് വേണം കരുതാന്‍ പ്രതിപക്ഷ സഖ്യത്തിന്റെ ശക്തിയും ദൗര്‍ബല്യയും മുന്‍കൂട്ടി കണ്ട് കൃത്യമായ ഗൃഹപാഠത്തോടെ ബിജെപി തിരഞ്ഞെടുപ്പിനെ സമീപിച്ചപ്പോള്‍ അതിരുകടന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വിനയായത്. മോദി ഭരണം തുടരുമെങ്കില്‍ അത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ആശാവഹമായ കാര്യമല്ല. ഒരു കോണ്‍ഗ്രസ് ഇതര പാര്‍ട്ടിക്ക് ഭരണ തുടര്‍ച്ച ലഭിക്കുന്നത് ഇത് ആദ്യമായാണ്.

1984 ന് ശേഷം ബിജെപിക്ക് ഒരു മുന്നണി നേടുന്ന ഏറ്റവും വലിയ നേട്ടമെന്ന ഖ്യാതിയും എന്‍ഡിഎയുടെ വിജയത്തിനുണ്ട്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും മോദിക്കും അമിത്ഷായ്ക്കും പിന്നെ ആര്‍എസ്എസ് സംഘടനാ സംവിധാനത്തിനും നല്‍കണം.
അതേസമയം കേരത്തില്‍ സ്ഥിതി മറിച്ചാണ്. രാജ്യത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുപിഎ സഖ്യത്തിന് ഏറ്റവുമധികം സീറ്റ് നല്‍കിയത് കേരളമാണെന്ന സവിശേഷതയും ഉണ്ടായി.

കേരളത്തില്‍ ബിജെപി നടത്തിയ ശബരിമല സമരമുള്‍പ്പെടെയുള്ളവയുടെ ഗുണഫലം യുഡിഎഫിനാണ് ലഭിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേരളത്തില്‍ ബിജെപി വളരുമെന്ന ഭയം ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കാന്‍ ഇടയായി. അതോടൊപ്പം കേരളത്തിലെ ഇടതുസര്‍ക്കാരിനെതിരായുള്ള വികാരവും കൂടിയായപ്പോള്‍ കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ കടപുഴകിയത് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളും സ്ഥാനാര്‍ഥികളുമായിരുന്നുവെന്നതാണ് ശ്രദ്ധേയം.ഇതില്‍ ശ്രദ്ധിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വമാണ്. അമേഠിക്ക് പുറമെ കേരളത്തിലെത്തി മത്സരിക്കാനുള്ള അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും തീരുമാനം 100 ശതമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനെയും പാര്‍ട്ടിയേയും സംബന്ധിച്ചിടത്തോളം ഇത് അത്ര നല്ല സൂചനകളല്ല..

അതേസമയം കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സധിച്ചില്ലെങ്കിലും ശക്തമായ മുന്നേറ്റം നടത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോക്സഭാ
മണ്ഡലത്തില്‍ ബിജെപി അതായത് കുമ്മനം രണ്ടാമതായി

അടുത്ത രണ്ടുവര്‍ഷത്തിനകം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വരവ് എങ്ങനെയിരിയ്ക്കും എന്ന് കാത്തിരുന്നു കാണേണ്ടിയിരിയ്ക്കുന്നു.
- dated 23 May 2019


Comments:
Keywords: India - Otta Nottathil - election_India_2019_modi_again_pm India - Otta Nottathil - election_India_2019_modi_again_pm,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us