Today: 20 Jun 2018 GMT   Tell Your Friend
Advertisements
പ്രണയം നിരസിച്ചതിന് പ്രതികാരം; പൊള്ളലേറ്റ യുവതിയും തീവച്ച യുവാവും മരിച്ചു
Photo #1 - India - Otta Nottathil - fire_students_dead
കോട്ടയം : പ്രണയം നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെണ്‍കുട്ടിയും ആത്മഹത്യശ്രമം നടത്തിയ യുവാവും മരിച്ചു. ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി (ബിപിടി) വിദ്യാര്‍ഥിനി ഹരിപ്പാട്, ചിങ്ങോലി, ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകള്‍ കെ. ലക്ഷ്മി (21) യും കൊല്ലം, നീണ്ടകര, പുത്തന്‍തുറ കൈലാസമംഗലത്ത് സിനിതന്റെ മകനും കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ആദര്‍ശു (25) മാണ് മരിച്ചത്. അതീവ ഗുരുതരനിലയില്‍ പൊള്ളലേറ്റ നിലയില്‍ പെണ്‍കുട്ടിയെയും യുവാവിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു.

ഉച്ചസമയത്ത് ഫിസിയോ തെറാപ്പി വിഭാഗത്തിലെ ലക്ചറര്‍ ഹാളില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ലക്ഷ്മി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആദര്‍ശ് കടന്നു വന്ന് ലക്ഷ്മിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തനിച്ച് വരാന്‍ കഴിയില്ലെന്നും എന്തെങ്കിലും സംസാരിക്കണമെങ്കില്‍ കൂടെയുള്ള സഹപാഠികള്‍ കേള്‍കെ ആകാമെന്നും പറഞ്ഞു. ആദര്‍ശ് ഉടന്‍ ക്ളാസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിപോയി.

ഏതാനും മിനിറ്റ് കഴിഞ്ഞ് വീണ്ടും ലക്ഷ്മിയും കൂട്ടുകാരും ഇരുന്ന ക്ളാസ് മുറിയിലേക്ക് ആദര്‍ശ് കടന്നു വന്നു. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച പ്ളാസ്ററിക് ക്യാന്‍ തുറന്ന് ലക്ഷ്മിയുടെ തലയിലേക്ക് പെട്രോള്‍ ഒഴിച്ചു. ബാക്കിയുള്ള പെട്രോള്‍ സ്വന്തം തലയിലേക്കും കമിഴ്ത്തിയ ശേഷം തീ കൊളുത്താനായി ലൈറ്റര്‍ എടുക്കാന്‍ ശ്രമിച്ചു. ഈ സമയം 20 വിദ്യാര്‍ഥികളോളും ക്ളാസില്‍ ഉണ്ടായിരുന്നു. ലക്ഷ്മിയ്ക്കൊപ്പം സംസാരിച്ചു കൊണ്ടുരുന്ന മറ്റ് കുട്ടികളുടെ ദേഹത്തും പെട്രോള്‍ തെറിച്ചു വീണു. വിദ്യാര്‍ഥികള്‍ ആലറി വിളിച്ചു കൊണ്ട് ക്ളാസില്‍ നിന്ന് ഓടി. ഈ സമയം ദേഹത്ത് പടര്‍ന്ന പെട്രോളുമായി പ്രാണരക്ഷാര്‍ഥം ലക്ഷ്മി പുറത്തിറങ്ങി ഇടനാഴിയിലൂടെ 35 മീറ്റര്‍ അകലെയുളള ലൈബ്രററിയിലേക്കും ഓടി കയറി.

ഈ സമയം കുറച്ച് വിദ്യാര്‍ഥികള്‍ ലൈബ്രറിയില്‍ ഇരിപ്പുണ്ടായിരുന്നു. ലൈബ്രറിയിലേക്ക് ഓടികയറിയ ലക്ഷ്മിയുടെ പിന്നാലെ ആദര്‍ശും എത്തി. ജീവന്‍ രക്ഷിക്കാനായി ലക്ഷ്മി വായനാമുറിയിലെ മേശയുടെ ചുറ്റും ഒടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെ എത്തിയ ആദര്‍ശ് ലക്ഷ്മിയ വളഞ്ഞിട്ട് പിടിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരുടെയും ദേഹത്ത് തീ പടര്‍ന്നതോടെ അലറി വിളച്ചു കൊണ്ട് ഇരുവരും ലൈബ്രറിക്കുളളിലൂടെ പാഞ്ഞു നടന്നു. ദേഹം മുഴുവന്‍ തീപടര്‍ന്ന് കത്തുന്ന നിലയില്‍ ലക്ഷ്മി ആദ്യം അലറിവിളിച്ചുകൊണ്ട് ലൈബ്രറിയുടെ പുറത്ത് കവാടം വരെയുളള 10 മീറ്റര്‍ നടന്ന് മുട്ടുകുത്തി വീഴുകയായിരുന്നു. ആദര്‍ശ് കത്തി കരിഞ്ഞ നിലയില്‍ ലൈബ്രറിക്കു മുന്നിലും വീണു.

തുടര്‍ന്ന് അടുത്ത മുറികളിലുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ഥികളും ബക്കറ്റുകളില്‍ വെള്ളവുമായി വന്ന് ഇരുവരുടെയും ദേഹത്ത് ഒഴിച്ച് തീ അണച്ചു. ഈ സമയം എസ്എംഇയിലേക്ക് കാറില്‍ എത്തിയ അധ്യാപക ദമ്പതികളായ അല്‍ബലിയും ഭാര്യ പ്രതിഭയും വേഗം ഇവര്‍ വന്ന കാറില്‍ തന്നെ ലക്ഷ്മിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ആംബുലന്‍സിലാണ് ആദര്‍ശിലെ ആശുപത്രിയില്‍ എത്തിച്ചത്. ആദര്‍ശിന് 80 ശതമാനത്തിലധികവും ലക്ഷ്മിക്ക് 70 ശതമാനവും ദേഹത്ത് പൊള്ളല്‍ ഏറ്റിരുന്നു. ഏറ്റുമാനൂര്‍ ഒന്നാം ക്ളാസ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് രതീഷ്കുമാര്‍ ഇരുവരുടെയും മരണമൊഴി രേഖപ്പെടുത്തി.

ആദര്‍ശും ലക്ഷ്മിയയും തമ്മില്‍ ആറ് മാസം മുന്‍പ് അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആദര്‍ശിന് ലക്ഷ്മിയെ സംശയം ആയതോടെ ഇവര്‍ തമ്മില്‍ പിണങ്ങി. ഇതിനിടെ ആദര്‍ശ് പലപ്പോഴും ലക്ഷ്മിയെ ശല്യപ്പെടുത്തുന്നതിനായി കോളജിലും വീട്ടിലും എത്തിയിരുന്നു. രണ്ട് തവണ വീട്ടില്‍ എത്തി വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും മാതാപിതാക്കള്‍ ലക്ഷ്മിയുടെ സാന്നിധ്യത്തില്‍ തന്നെ ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് തിരിച്ചയച്ചിരുന്നു. പിന്നീട് ശല്യം തുടര്‍ന്നതോടെ കഴിഞ്ഞ ജനുവരി 10 ന് ലക്ഷ്മിയുടെ പിതാവ് ഹരിപ്പാട് പൊലീസ് സ്റേറഷനില്‍ എത്തി ആദര്‍ശിന്റെ ശല്യത്തിനെതിരെ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആദര്‍ശിനെയും പിതാവിനെയും പൊലീസ് സ്റേറഷനില്‍ വിളിച്ചു വരുത്തി ഇനിയും ലക്ഷ്മിയെ ശല്യം ചെയ്യില്ലെന്ന് എഴുതി വപ്പിച്ചിരുന്നു.

ലക്ഷ്മിയുടെയും ആദര്‍ശിന്റെയും ദേവത്ത് ദേഹത്ത് തീ പടര്‍ന്നു പിടിക്കുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച റേഡിയോളജി വിദ്യാര്‍ഥികളായ മുണ്ടക്കയം, പഴാശേരില്‍, അജ്മല്‍ (21), മുണ്ടക്കയം പറത്താനം കളത്തിങ്കല്‍ അശ്വിന്‍ (20) എന്നിവരെ കൈക്ക് പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- dated 01 Feb 2017


Comments:
Keywords: India - Otta Nottathil - fire_students_dead India - Otta Nottathil - fire_students_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
ummen_chandy_aicc_general_secretary
ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി
തുടര്‍ന്നു വായിക്കുക
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്
തുടര്‍ന്നു വായിക്കുക
23520184
നിപ്പ വൈറസിനു പിന്നില്‍ വവ്വാലുകളല്ല
തുടര്‍ന്നു വായിക്കുക
21520189
നിപ്പ വൈറസ് ഭീതിയില്‍ കേരളം
തുടര്‍ന്നു വായിക്കുക
yadiyoorappa_out_karnataka
കര്‍ണ്ണാടകയില്‍ ബി.എസ്.യദിയൂരപ്പ തോറ്റു പിന്‍വാങ്ങി ; കിങ്മേക്കര്‍ അല്ല, കിങ് തന്നെയന്നു കുമാരസ്വാമി
തുടര്‍ന്നു വായിക്കുക
17520188
കുതിരക്കച്ചവടത്തിനു വഴി തുറന്ന് കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us