Today: 22 Jun 2018 GMT   Tell Your Friend
Advertisements
ബിഷപ് മാര്‍ മാത്യു വട്ടക്കുഴിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു
കാഞ്ഞിരപ്പള്ളി: രൂപതയുടെ ദ്വിതീയ മെത്രാന്‍ ദിവംഗതനായ മാര്‍ മാത്യു വട്ടക്കുഴിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. രാവിലെ 10.30ന് സെന്റ് ഡോമിനിക്സ് കത്തീദ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് പാലാ രൂപത മുന്‍ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായിരുന്നു. രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, സീറോ മലബാര്‍ സഭാ കൂരിയ മെത്രാന്‍ മാര്‍ സെബാസ്ററ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ കുര്‍ബാന മധ്യേ നടന്ന വചനസന്ദേശത്തില്‍ മാര്‍ മാത്യു അറയ്ക്കല്‍ അഭിവന്ദ്യ വട്ടക്കുഴി പിതാവിന്റെ ജീവിത ദര്‍ശനങ്ങളെ അനുസ്മരിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു വട്ടക്കുഴിപ്പിതാവിന്റേത്. ജീവിതകാലത്ത് സല്‍കൃത്യങ്ങളാല്‍ ദൈവത്തെ പ്രസാദിപ്പിച്ച ആചാരന്യശ്രേഷ്ഠനായിരുന്നു മാര്‍ മാത്യു വട്ടക്കുഴി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മനുഷ്യനായിരുന്ന വട്ടക്കുഴിപിതാവ് സ്ഥാപിച്ച നിരവധി ജീവകാരുണ്യ സ്ഥാപനങ്ങള്‍ അനേകായിരങ്ങള്‍ക്ക് ഇന്നും ആശ്വാസമേകുന്നു. തികഞ്ഞ മാതൃഭക്തനായ അഭിവന്ദ്യ പിതാവ് തിരുസഭയോടും, ദൈവവിളിയോടും, തന്റെ ദൗത്യത്തോടും വിശ്വസ്തത പുലര്‍ത്തി. ജീവിത ലാളിത്യവും, ദൗത്യനിര്‍വ്വഹണങ്ങളിലെ കൃത്യനിഷ്ഠയും, വിശ്വാസജീവിതത്തിലെ തീക്ഷ്ണതയും അഭിവന്ദ്യ വട്ടക്കുഴിപിതാവിന്റെ ജീവിതമുദ്രയായിരുന്നുവെന്ന് അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് മഹാജൂബിലി ഹാളില്‍ മാര്‍ സെബാസ്ററ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥന നടത്തി. കാഞ്ഞിരപ്പള്ളി രൂപത നേരിട്ട് നടത്തുന്ന ഓര്‍ഫണേജുകളില്‍ പഠനത്തില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. രൂപതയിലെ വൈദികരും, സന്യാസിനികളും, അല്മായ പ്രതിനിധികളും, സംഘടനാ ഭാരവാഹികളും അനുസ്മരണ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു. അനുസ്മരണചടങ്ങുകളെത്തുടര്‍ന്ന് വിശ്വാസികള്‍ക്ക് ശ്രാദ്ധ ഊണ് നല്‍കി. ഉച്ചകഴിഞ്ഞ് 3 മണിക്ക് മാര്‍ മാത്യു വട്ടക്കുഴിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി പടനിലം ഇടവകയില്‍ ഒരു നിര്‍ദ്ധന കുടുംബത്തിനായി പണികഴിച്ച വീടിന്റെ വെഞ്ചരിപ്പും താക്കോല്‍ദാന കര്‍മ്മവും നടന്നു.
Photo #1 - India - Otta Nottathil - first_death_anniversary_of_mar_mathew_vattakuzhy
 
Photo #2 - India - Otta Nottathil - first_death_anniversary_of_mar_mathew_vattakuzhy
 
Photo #3 - India - Otta Nottathil - first_death_anniversary_of_mar_mathew_vattakuzhy
 
- dated 24 Nov 2017


Comments:
Keywords: India - Otta Nottathil - first_death_anniversary_of_mar_mathew_vattakuzhy India - Otta Nottathil - first_death_anniversary_of_mar_mathew_vattakuzhy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
ummen_chandy_aicc_general_secretary
ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി
തുടര്‍ന്നു വായിക്കുക
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്
തുടര്‍ന്നു വായിക്കുക
23520184
നിപ്പ വൈറസിനു പിന്നില്‍ വവ്വാലുകളല്ല
തുടര്‍ന്നു വായിക്കുക
21520189
നിപ്പ വൈറസ് ഭീതിയില്‍ കേരളം
തുടര്‍ന്നു വായിക്കുക
yadiyoorappa_out_karnataka
കര്‍ണ്ണാടകയില്‍ ബി.എസ്.യദിയൂരപ്പ തോറ്റു പിന്‍വാങ്ങി ; കിങ്മേക്കര്‍ അല്ല, കിങ് തന്നെയന്നു കുമാരസ്വാമി
തുടര്‍ന്നു വായിക്കുക
17520188
കുതിരക്കച്ചവടത്തിനു വഴി തുറന്ന് കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us