Advertisements
|
ഫോബ്സ് പട്ടികയില്‍ ഇടം നേടി മമ്മൂട്ടി ; മലയാളത്തില്‍ നിന്ന് ഒരാള്‍ ഇതാദ്യം;നയന്‍താര, എം.എ.യൂസഫലി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
സ്വന്തം ലേഖകന്‍
മുംബൈ : ഫോബ്സ് ഇന്ത്യ പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നും നടന് മമ്മൂട്ടി സ്ഥാനം പിടിച്ചു. 48ാം സ്ഥാനം നേടി മമ്മൂട്ടി ആദ്യ 50 ല്‍ ഇടംപിടിച്ചു. മലയാള വിനോദരംഗത്തു നിന്ന് ഇതാദ്യമായാണ് ഒരാള്‍ ഫോബ്സ് പട്ടികയില്‍ ഇടംനേടുന്നത്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ വിനോദരംഗത്തു നിന്നുള്ള വരുമാനം.
ഇന്ത്യന്‍ താരങ്ങളുടെ വിനോദരംഗത്തു നിന്നുള്ള കഴിഞ്ഞ വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
മലയാളിയായ നയന്‍താര കോളിവുഡില്‍ നിന്നും ഈ വര്‍ഷത്തെ പട്ടികയിലുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരേയൊരു നടിയായ നയന്‍താരയ്ക്ക് 68ാം സ്ഥാനമാണ്.വിനോദരംഗത്തു നിന്നുള്ള നയന്‍താരയുടെ വരുമാനം 15.17 കോടി രൂപയാണ്.2017 ഒക്ടോബര്‍ ഒന്നു
മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്സ് പട്ടിക തയാറാക്കിയിരിക്കുന്നത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനം ബോളിവുഡ് താരം സല്മാന് ഖാനാണ്. 253.25 കോടി രൂപയാണ് സിനിമയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സല്മാന് ഖാന് നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്!ലിയാണ് രണ്ടാമത് (228.09 കോടി രൂപ). 185 കോടി രൂപ നേടിയ നടന് അക്ഷയ് കുമാര്‍ മൂന്നാം സ്ഥാനത്തും 112.8 കോടി രൂപ വരുമാനത്തില്‍ ദീപിക പദുക്കോണ്‍ നാലാം സ്ഥാനം നേടി. ആദ്യ അഞ്ചില്‍ സ്ഥാനം നേടുന്ന ഏകവനിതയാണ് ദീപിക. അടുത്തിടെ വിവാഹിതയായ ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങിന് എട്ടാം സ്ഥാനമാണ്. അതേ സമയം മറ്റൊരു നവവധുവായ പ്രിയങ്ക ചോപ്ര ഏറെ പിന്നിലേക്കു തള്ളപ്പെട്ടു. ഹോളിവുഡിലേക്കു ചേക്കേറിയ പ്രിയങ്കയ്ക്ക് ഇന്ത്യയില്‍ വരുമാനം കുറഞ്ഞതാണ് കാരണം. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ഈ വര്‍ഷം 49ാം സ്ഥാനത്തായി.
എംഎസ് ധോണി (5), ആമിര്‍ ഖാന് (6), അമിതാഭ് ബച്ചന് (7), സച്ചിന് ടെന്‍ഡുല്‍ക്കര്‍ (9), അജയ് ദേവ്ഗണ് (10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുള്ളവര്‍. കഴിഞ്ഞ വര്‍ഷം ഒറ്റ സിനിമ പോലും പുറത്തിറങ്ങാത്ത ഷാറൂഖ് ഖാന് 13?ാം സ്ഥാനത്താണ്. എ.ആര് റപ്മാന്‍ 11ാമതും രജനീകാന്ത് 14ാമതുമുണ്ട്.
രാജ്യത്തെ ഏറ്റവും ധനികനായി മുകേഷ് അംബാനി ; മലയാളികളില്‍ എം.എ.യൂസഫലി
ഇന്ത്യയിലെ ഏറ്റവും ധനികനെന്ന സ്ഥാനം തുടര്‍ച്ചയായ 11?ാം വര്‍ഷവും നിലനിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. 47.3 ബില്യന്‍ ഡോളറാണു മുകേഷ് അംബാനിയുടെ മൊത്തം സമ്പാദ്യം.ഈ വര്‍ഷം ഏറ്റവുമധികം നേട്ടമുണ്ടാകിയതും മുകേഷാണ്, 9.3 ബില്യന്‍ ഡോളര്‍. റിലയന്‍സ് ജിയോയുടെ കുതിപ്പാണു മുകേഷ് അംബാനിയുടെ തുടര്‍ വിജയത്തിന്റെ പ്രധാന കാരണം. വിപ്രോ ചെയര്മാന് അസിം പ്രേംജി രണ്ടാംസ്ഥാനം നിലനിര്‍ത്തി. രണ്ടു ബില്യന്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്ത അസിം പ്രേംജി, സമ്പാദ്യം 21 ബില്യന്‍ ഡോളറാക്കി ഉയര്‍ത്തി. ആര്‍സലര്‍ മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തലാണു മൂന്നാമത് 1.8 ബില്യന്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്ത മിത്തല്‍, സമ്പാദ്യം 18.3 ബില്യനാക്കിയാണ് ഉയര്‍ത്തിയതെന്നു ഫോബ്സ് പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു.
പ്രവാസി വ്യവസായി എം.എ. യൂസഫലിയാണു മിഡില്‍ ഈസ്ററിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്. ഏറ്റവും ധനികനായ മലയാളിയും ഇദ്ദേഹമാണ്. 26 ാം സ്ഥാനത്തുള്ള യൂസഫലിയുടെ സമ്പാദ്യം 4.75 ബില്യന്‍ ഡോളര്‍. 3.9 ബില്യന്‍ ഡോളറുമായി 33 ാം സ്ഥാനത്തുള്ള രവി പിള്ളയാണു പട്ടികയിലെ രണ്ടാമത്തെ മലയാളി.
മുകേഷ് അംബാനിയുടെ സഹോദരന് അനില്‍ അംബാനി 68?ാം സ്ഥാനത്താണ്; സമ്പാദ്യം 2.44 ബില്യന്‍ ഡോളര്‍.18 ബില്യന്‍ ഡോളറുമായി ഹിന്ദുജ സഹോദരന്മാര് നാലാമതും 15.7 ബില്യന്‍ ഡോളറുമായി പല്ലോന്‍ജി മിസ്ത്രി അഞ്ചാമതുമുണ്.
100 ഇന്ത്യന്‍ ധനികരുടെ പട്ടികയാണു ഫോബ്സ് പുറത്തിറക്കിയത്. ശിവ് നാടാര്‍ (14.6 ബില്യന്‍ ഡോളര്‍), ഗോദ്റേജ് കുടുബം (14 ബില്യന്‍ ഡോളര്‍), ദിലീപ് സാങ്വി (12.6 ബില്യന്‍ ഡോളര്‍), കുമാര്‍ ബിര്‍ള (12.5 ബില്യന്‍ ഡോളര്‍),ഗൗതം അദാനി (11.9 ബില്യന്‍ ഡോളര്‍) എന്നിവരാണു ആദ്യ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
ഫോബ്സ് ജീവകാരുണ്യപ്പട്ടികയില് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും. സമ്പത്ത് ജീവകാരുണ്യത്തിനു പങ്കുവയ്ക്കുന്നതില്‍ മുന്‍നിരയിലുള്ള ഏഷ്യയിലെ 40 പേരുടെ പട്ടികയില്‍ വി?ഗാര്‍ഡ് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 2011 ല്‍ വൃക്ക ദാനം ചെയ്തതും ശേഷം അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മാഗസിന് കണക്കിലെടുത്തിരുന്നു.
ഇന്ത്യയില്‍ നിന്ന് പുനീത് ഡാല്‍മിയ, ആനന്ദ് ദേശ്പാണ്ഡെ, കിഷോര്‍ ലല്ല, സുനില്‍ മിത്തല്‍, നന്ദന് നിലേകനി, അഭിഷേക് പൊഡര്‍ എന്നീ വ്യവസായികളും 'ഫോബ്സ് ഏഷ്യ' മാഗസിന് തയാറാക്കിയ പട്ടികയില്‍പ്പെടുന്നു. |
|
- dated 06 Dec 2018
|
|
Comments:
Keywords: India - Otta Nottathil - forbes_india_magazine_list_mammotty_nayan_thara India - Otta Nottathil - forbes_india_magazine_list_mammotty_nayan_thara,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|