Today: 15 Dec 2017 GMT   Tell Your Friend
Advertisements
യെമെനില്‍ ഇനിയും പോകാന്‍ തയ്യാറെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍
Photo #1 - India - Otta Nottathil - fr_tom_press_meet_india
കൊച്ചി: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും യെമെനിലേക്ക് പോകാന്‍ താന്‍ ഒരുക്കമാണെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ദൈവ ഹിതമുണ്ടെങ്കില്‍ താന്‍ വീണ്ടും പോകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഭീകരവാദ സംഘടന ഏതാണെന്ന് തനിക്കറിയില്ലെന്നും അത് ഐഎസ്ഐഎസ് ആണെന്ന് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ചെറിയ രോഗങ്ങള്‍ക്കു പോലും വൈദ്യസഹായവും ഭക്ഷണവും തടവില്‍ പാര്‍പ്പിച്ചിരുന്നവര്‍ നല്‍കിയിട്ടുണ്ട്. അത് അവരുടെ ഉള്ളില്‍ നന്മയുള്ളതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തടവിലായപ്പോള്‍ മുതല്‍ ഒമാനില്‍ മടങ്ങിയെത്തുന്നത് വരെ പുറം ലോകവുമായി തനിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. തനിക്കൊപ്പം വേറെ ആരെയെങ്കിലും ബന്ദിയാക്കിയിരുന്നോ എന്നും പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മോചനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് അറിയില്ല. നിങ്ങളെ മോചിപ്പിച്ച് കേരളത്തിലേക്ക് അയയ്ക്കുന്നു എന്നുമാത്രമാണ് എനിക്ക് അറിയാന്‍ സാധിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഒരുപാടു പേരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും പ്രാര്‍ഥനയുടെയും ഫലമാണ് തന്റെ മോചനം. അതിനായി പ്രത്യേകം ഒരാള്‍ പ്രവര്‍ത്തിച്ചതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ മോചിപ്പിക്കണമെന്നാശ്യപ്പെട്ടു കൊണ്ടുള്ള രണ്ട് വീഡിയോ ക്ളിപ്പുകളും അവര്‍ തന്നെ കൊണ്ട് നിര്‍ബന്ധിച്ച് എടുത്തവയാണ്.
ശത്രൂക്കളോടും ക്ഷമിക്കണമെന്നാണ് ദൈവം നമ്മെ പഠിപ്പിച്ചത്. അത് ദൈവദാസനായ എന്നിലൂടെ പ്രാവര്‍ത്തികമാകുന്നുവെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- dated 01 Oct 2017


Comments:
Keywords: India - Otta Nottathil - fr_tom_press_meet_india India - Otta Nottathil - fr_tom_press_meet_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us