Today: 18 Dec 2018 GMT   Tell Your Friend
Advertisements
ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയ്ക്ക് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി
Photo #1 - India - Otta Nottathil - funeral_archbishop_viruthakulangara
Photo #2 - India - Otta Nottathil - funeral_archbishop_viruthakulangara
നാഗ്പുര്‍: അതിരുകളും അളവുകളിലുമില്ലാതെ നിസ്വാര്‍ഥമായ സേവനങ്ങളിലൂടെ ജാതിമതഭേദമന്യെ അനേകായിരങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയ ആര്‍ച്ച്ബിഷപ് ഡോ.ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ ഭൗതികശരീരം നാഗ്പുര്‍ സെന്റ് ഫ്രാന്‍സിസ് സാലസ് കത്തീഡ്രലില്‍ ഇന്നലെ വൈകുന്നേരം കബറടക്കി. നാലു പതിറ്റാണ്ട് ഖാണ്ഡ്വ, നാഗ്പൂര്‍ രൂപതകളില്‍ അജപാലകനായിരിക്കെ ഏവരുടെയും ബിഷപ് സ്വാമിജിയും സ്നേഹ സഹോദരനുമായി ആദരവു നേടിയ ആര്‍ച്ച്ബിഷപ്പ് വിരുത്തക്കുളങ്ങരയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒരു ലക്ഷത്തോളം ജനങ്ങളാണ് നാഗ്പൂരില്‍ എത്തിച്ചേര്‍ന്നത്.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ എന്നിവരും അന്‍പതിലേറെ ബിഷപ്പുമാരും ഒട്ടേറെ സന്യസ്തരും കുടുംബാംഗങ്ങളും അന്തിമോപചാരമര്‍പ്പിച്ചു.
കബറടക്കത്തിനു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറോ എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി കാര്‍മികത്വം വഹിച്ചു.

എല്ലാവരിലും സന്തോഷവും പ്രത്യാശയും സമ്മാനിച്ച പിതാവായിരുന്നു ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. കഷ്ടപ്പാടുകളും ത്യാഗങ്ങളും അനുഷ്ഠിച്ച് അദ്ദേഹം അര്‍പ്പിച്ച ശുശ്രൂഷാശൈലി ഒട്ടേറെ സമര്‍പ്പിതര്‍ക്കു പ്രവര്‍ത്തനമാതൃകയായിട്ടുണ്ട്. ഭാരതസഭയുടെ വളര്‍ച്ചയ്ക്കും ഐക്യത്തിനുമായി പിതാവ് എക്കാലവും നിലകൊണ്ടു. സിബിസിഐ സമ്മേളനങ്ങളില്‍ നാല്‍പതു വര്‍ഷമായി പിതാവിന്റെ സാന്നിധ്യവും ഇടപെടലും ശ്രദ്ധേയമായിരുന്നു. വിരുത്തക്കുളങ്ങര പിതാവിന്റെ സേവനങ്ങളെ എക്കാലവും ഭാരതസഭയും നാനാജാതി മതസ്തരും നന്ദിയോടെ അനുസ്മരിക്കുമെന്നും അനുശോചന പ്രസംഗത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

ഭാരതത്തിന്റെ മതേതര മൂല്യങ്ങളില്‍ ഉറച്ചുനിലകൊണ്ട് പാവങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും ഔന്നത്യത്തിലേക്കു നയിച്ച വലിയ മിഷനറിയായിരുന്നു ഡോ. എബ്രഹാം വിരുത്തക്കുളങ്ങര. സഹനങ്ങളും ദുരിതങ്ങളും ജീവിതബലിയായി അര്‍പ്പിച്ച വിരുത്തക്കുളങ്ങര പിതാവ് എക്കാലത്തും ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും മാര്‍ ക്ളീമിസ് ബാവ അനുസ്മരിച്ചു. വിശുദ്ധ കുര്‍ബാനയില്‍ കാണ്ഠ്വ ബിഷപ് ഡോ. അരോക്യ സെബാസ്ററ്യന്‍ ദുരൈരാജ് സുവിശേഷ പാരായണം നടത്തി.

കോട്ടയം ക്നാനായ അതിരൂപതയില്‍നിന്നുള്ള ആദ്യ ആര്‍ച്ച്ബിഷപ്പായ ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു കോട്ടയം അതിരൂപതയുടെ ആദരം. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ക്കൊപ്പം വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ കബറടക്കത്തില്‍ പങ്കെടുത്ത് അന്തിമോപചാരമര്‍പ്പിച്ചു.
മാര്‍ മാത്യു മൂലക്കാട്ടും മാര്‍ ജോസഫ് പണ്ടാരശേരിയും അനുശോചനപ്രസംഗം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കോട്ടയം അതിരൂപതാംഗങ്ങളായ ഒട്ടേറെ വൈദികരും കന്യാസ്ത്രീകളും നാഗ്പുരിലെത്തിയിരുന്നു. മാര്‍ വിരുത്തക്കുളങ്ങരയുടെ മാതൃ ഇടവകയായ കല്ലറ പുത്തന്‍പള്ളിയില്‍നിന്നു കുടുംബാംഗങ്ങളും ഇടവക പ്രതിനിധികളും പങ്കുചേര്‍ന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും വിശ്വാസപ്രചാരണ തിരുസംഘത്തിന്റെയും അനുശോചനം വിവിധ പ്രതിനിധികള്‍ വായിച്ചു. സിബിസിഐയുടെ അനുശോചനം സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര ബിഷപ്പുമായ ജോഷ്വ മാര്‍ ഇഗ്നാത്തിയോസും മുംബൈ ആര്‍ച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ അനുശോചനം മുംബൈ സഹായ മെത്രാന്‍ ഡോ. ഡൊമിനിക് സാവിയോ ഫെര്‍ണാണ്ടസും വായിച്ചു. നാഗ്പൂര്‍ അതിരൂപതയെ പ്രതിനിധീകരിച്ചു വികാരി ജനറാള്‍ ഫാ. ജെറോം പിന്റോയും കുടുംബാംഗങ്ങളുടെ പ്രതിനിധിയായി ഫാ. അലക്സ് വിരുത്തക്കുളങ്ങരയും കൃതജ്ഞതാ പ്രകാശനം നടത്തി.

രാവിലെ 10 മണി മുതല്‍ പിതാവിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വെച്ചിരുന്നു. അണമുറിയാത്ത ജനപ്രവാഹമായിരുന്നു. പിതാവിനെ ഒരു നോക്കു കാണാന്‍ അവസാനമായി ഒന്നു യാത്രപറയാന്‍ അല്‍മായരും, സിസ്റേറഴ്സും, വൈദികരും അടക്കം പതിനായിരങ്ങളാണ് നാഗ്പ്പൂര്‍ അര്‍ച്ച് ബിഷപ്പ് ഹൗസില്‍ എത്തിയത്.

പിതാവിന്റെ ഇളയ സഹോദരി ജര്‍മനിയിലെ കൊളോണില്‍ താമസിയ്ക്കുന്ന എല്‍സമ്മ പാനാലിക്കലും, ഭത്താവ് തോമസും, മക്കളായ സുമല്‍, വിമല്‍, വിനീത എന്നിവരും പിതാവിന് അന്ത്യയാത്ര നല്‍കാന്‍ നാഗ്പ്പൂരില്‍ എത്തിയിരുന്നു.
- dated 23 Apr 2018


Comments:
Keywords: India - Otta Nottathil - funeral_archbishop_viruthakulangara India - Otta Nottathil - funeral_archbishop_viruthakulangara,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേനഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1512201807currency
ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201804indian
സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് യുഎസില്‍ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
141220187upi
പണം തട്ടിപ്പ്: രണ്ട് മൊബൈല്‍ ആപ്ളിക്കേഷനുകള്‍ പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_fr_G_T_Oonnukallil_thadiyoor
വിടപറഞ്ഞ റവ.ഫാ.ജി.ടി. ഊന്നുകല്ലിലിന്റെ സംസ്കാരം ഡിസം. 17 ന് തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us