Today: 18 Jul 2018 GMT   Tell Your Friend
Advertisements
മാനനഭംഗ ആചാര്യന്‍ ഗുര്‍മീതിന് 10 വര്‍ഷം തടവ് ; കോടതിയില്‍ പൊട്ടിക്കരഞ്ഞ് ആള്‍ദൈവം
Photo #1 - India - Otta Nottathil - gurmith_ram_dera_sacha
ചണ്ഡിഗഡ്: അനുയായികളായിരുന്ന രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് 10 വര്‍ഷം കഠിന തടവ്. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേകം തയാറാക്കിയ കോടതി മുറിയില്‍വച്ചാണ് പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് വിധി പ്രസ്താവിച്ചത്. വിധി പറയാനായി ജഡ്ജിയെ പ്രത്യേക ഹെലികോപ്റ്ററിലാണ് ജയിലിലെ കോടതിയിലെത്തിച്ചത്.

അവസാനവാദത്തിനായി ഇരുഭാഗത്തിനും പത്തു മിനിറ്റു വീതം സമയം അനുവദിച്ചിരുന്നു. ഗുര്‍മീതിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രായം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടി മാപ്പു നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിനിടെ ഗുര്‍മീത് കരഞ്ഞ് കൈകൂപ്പി കോടതിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

ദേരാ സച്ചാ സൗദായുടെ ആസ്ഥാനമായ ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള ദൃശ്യം
ഗുര്‍മീതിന്റെ ഇരകളായി മറ്റു 45 പേര്‍കൂടിയുണ്ടെന്നും ഭയത്താല്‍ അവരാരും മുന്നോട്ടുവരാന്‍ തയാറായിട്ടില്ലെന്നും മൂന്നു വര്‍ഷത്തോളമാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഗുര്‍മീതും ജഡ്ജിയുമടക്കം ഒന്‍പതുപേരാണ് വിധി പ്രസ്താവത്തിന്റെ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്നത്. പ്രമേഹ രോഗിയായ ഗുര്‍മീത് റാം റഹിം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സിവില്‍ സര്‍ജന്‍ ഡോ. ദീപ ആംബുലന്‍സുമായി നേരത്തെ റോത്തക് ജയിലിലെത്തിയിരുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ശന പരിശോധന

ഗുര്‍മീതിന്റെ വിധി പ്രസ്താവത്തിനു മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേര സച്ചാ സൗദായുടെ ആസ്ഥാനമായ ഹരിയാനയിലെ സിര്‍സയില്‍ ഗുര്‍മീതിന്റെ അനുയായികളില്‍നിന്ന് പെട്രോള്‍ ബോംബും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പഞ്ചാബിലെ ദേരാ ആശ്രമങ്ങളിലും പരിശോധന ഊര്‍ജിതമാക്കി. സംഗ്രൂരില്‍നിന്ന് ഇതുവരെ ദേര സച്ചാ സൗദയുടെ 23 പ്രവര്‍ത്തകരെ അറസ്ററ് ചെയ്തു. റോത്തക്കിലെ ജയിലിനു സമീപത്തേക്ക് കൂട്ടമായി ആളുകള്‍ എത്തുന്നതുകണ്ടാല്‍ വെടിവച്ചുവീഴ്ത്തുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. റോത്തക്കിലേക്കെത്തുന്നവര്‍ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ കസ്ററഡിയിലെടുക്കുമെന്നു പൊലീസ് നേരത്തേതന്നെ അറിയിച്ചിരുന്നു. റെയില്‍വേ സ്റേറഷനുകളിലും ബസ്സ്ററാന്‍ഡുകളിലും എത്തുന്ന ജനങ്ങളെ കര്‍ശന പരിശോധനയ്ക്കുശേഷം തിരിച്ചയയ്ക്കുകയാണ്. നാല് ? അഞ്ച് പേരില്‍ക്കൂടുതല്‍ കൂട്ടംകൂടിനില്‍ക്കുന്നത് അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

കോടതി വിധിക്കു മുന്നോടിയായി ഡല്‍ഹിയിലെ 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ ഞായര്‍ രാത്രി ഡല്‍ഹി പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെ, സുനൈറ ജയിലില്‍ കഴിയുന്ന റാം റഹിമിനെ കാണണമെന്ന് ആവശ്യപ്പെട്ടെത്തിയ സ്ത്രീയെ സുനൈറ ഔട്ടര്‍ ബൈപ്പാസില്‍നിന്ന് പൊലീസ് അറസ്ററ് ചെയ്തു.
ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആളിക്കത്തിയ കലാപം ഇന്ന് മൂര്‍ധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു.

കലാപ സാധ്യത കണക്കിലെടുത്ത് ഹരിയനയിലെ സിര്‍സയില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തുന്ന സൈന്യം.
ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാന്‍ സുരക്ഷാ സേനാംഗങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാന്‍ ഗുര്‍മീത് അനുയായികള്‍ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങള്‍ നിലയുറപ്പിച്ചു.

സൈനിക, അര്‍ധസൈനിക വിഭാഗങ്ങളും പൊലീസും ഉള്‍പ്പെട്ട ത്രിതല സുരക്ഷാ സംവിധാനമാണു ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്. അര്‍ധസൈനിക സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണു റോത്തക് ജയില്‍ പരിസരം. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്തു സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നു റോത്തക് ഡപ്യൂട്ടി കമ്മിഷണര്‍ അതുല്‍കുമാര്‍ മുന്നറിയിപ്പു നല്‍കി.

റോത്തക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിനു ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യാന്‍ സാധ്യതയുള്ള ഏതാനും പേരെ കരുതല്‍ തടങ്കലിലാക്കി. ഡല്‍ഹി ? റോത്തക് ? ഭട്ടിന്‍ഡ മേഖലയില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി നിര്‍ത്തിവച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി.

മാനഭംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കലാപകാരികള്‍ കത്തിച്ച വാഹനം
ഹരിയാനയിലും പഞ്ചാബിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം നാളെ രാവിലെ 11.30 വരെ റദ്ദാക്കി. കലാപവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ ഇതുവരെ 552 പേര്‍ അറസ്ററിലായി. പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച് അര ലക്ഷത്തോളം അനുയായികള്‍ സിര്‍സയില്‍ ദേര ആസ്ഥാനത്തു തുടരുകയാണ്. സിര്‍സയിലും പരിസരപ്രദേശങ്ങളിലും സൈന്യം ഇന്നലെ ഫ്ലാഗ് മാര്‍ച്ച് നടത്തി. വിധി പ്രഖ്യാപനം കണക്കിലെടുത്ത് സിര്‍സയില്‍ സൈനിക വിന്യാസം ശക്തമാക്കി.

ഇന്നലെ രാവിലെ സിര്‍സയില്‍ ദേര ആസ്ഥാനത്തിനു സമീപം ടിവി ചാനല്‍ മാധ്യമസംഘത്തെ ഗുര്‍മീത് അനുയായികള്‍ ആക്രമിച്ചു. ഗുര്‍മീതിന് ഏറെ അനുയായികളുള്ള ദക്ഷിണ പഞ്ചാബില്‍ സുരക്ഷ ശക്തമാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.
- dated 28 Aug 2017


Comments:
Keywords: India - Otta Nottathil - gurmith_ram_dera_sacha India - Otta Nottathil - gurmith_ram_dera_sacha,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
177201810
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
17720188
ചന്ദ്രക്കലയും നക്ഷത്രവുമുള്ള പതാക നിരോധിക്കണമെന്ന് ഹര്‍ജി Recent or Hot News
തുടര്‍ന്നു വായിക്കുക
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ്
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us