Today: 20 Aug 2019 GMT   Tell Your Friend
Advertisements
ഹിന്ദുമഹാസഭയുടെ നടപടിയോട് ശക്തമായി പ്രതിഷേധിച്ച് കവി സച്ചിദാനന്ദന്‍ ; ദൈവമേ ഇവരോട് പൊറുക്കരുതേ
Photo #1 - India - Otta Nottathil - hindu_maha_sabha_drama
തൃശൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 70ാം രക്ഷസാക്ഷിത്വദിനം രാജ്യമെങ്ങും ആചരിച്ചപ്പോള്‍ ഗാന്ധിവധം പുനരാവിഷ്കരിച്ച്, ആഘോഷമാക്കിയ ഹിന്ദുമഹാസഭയുടെ നടപടിയെ അതിശക്തമായി കവി സച്ചിദാനന്ദന്‍ പ്രതിഷേധിച്ചു. ""ദൈവമേ ദൈവമേ ഈ ക്രിമിനലുകളോട് ഒരിക്കലും ഒരിക്കലും പൊറുക്കരുതേ''എന്നാണ് സച്ചിദാനന്ദന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചത്.

അലിഗഢില്‍ ഗാന്ധിജിയുടെ ചിത്രത്തിനു നേര്‍ക്ക് കൃത്രിമത്തോക്കുപയോഗിച്ച് പുനരാവിഷ്കരിച്ചത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയാണ് ഗാന്ധി ചിത്രത്തിലേക്ക് നിറയൊഴിച്ചത്. തുടര്‍ന്ന് സന്തോഷ സൂചകമായി മധുരപലഹാരവും വിതരണം ചെയ്തു. ചെയ്തു. കാവിവസ്ത്രം ധരിച്ച പാണ്ഡെ ചിരിച്ചുകൊണ്ടാണ് ചിത്രത്തിലേക്കു നിറയൊഴിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്നലെതന്നെ പുറത്തുവന്നു.

ഗാന്ധിവധം ആഘോഷിക്കാന്‍ ആഹ്വാനംചെയ്ത് പൂജാശകുന്‍, ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ മാലചാര്‍ത്തുകയും ചെയ്തു. ഗാന്ധിജിയുടെ ചിത്രത്തിനുനേരെ വെടിവെക്കുകയും അപ്പോള്‍ രക്തത്തിനു സമാനമായി ചുവന്നദ്രാവകം ചിത്രത്തില്‍നിന്നു വീഴുകയും ചെയ്യുന്ന രീതിയിലായിരുന്നു ദുരന്ത നാടകം അവതരിപ്പിച്ചത്. ഇതിനെതിരെ രാജ്യത്തുട നീളവും സോഷ്യല്‍ മീഡിയയിലും അതിശക്തമായ പ്രതിഷേധം വ്യാപകമാകുകയാണ്.

വാല്‍ക്കഷണം:

പറയുമ്പോള്‍ ഹിന്ദുമഹാസഭ. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരം ജാതിക്കോമരങ്ങള്‍ക്ക് ഓശാന പാടാന്‍ ഒരു കേന്ദ്ര സര്‍ക്കാരും. അതിനു കുഴലൂതാന്‍ ദേശീയ പാര്‍ട്ടികളും അതിന്റെ വാലാട്ടികളും. മൃഗീയതയുടെ കിരാതവും നികൃഷ്ടമായ ഏറ്റവും ഉത്തമമായ പ്രതിരൂപമാണ് ഈ ആവിഷ്ക്കാരത്തിന്റെ ഉള്‍ക്കാമ്പ്. സത്യത്തിനു നീതിയ്ക്കും ഒരണുവിന്റെ വില പോലും കല്‍പ്പിയ്ക്കാത്ത ഇത്തരക്കാരാണ് ഭാരതമെന്ന ഉല്‍ക്കൃഷ്ട മഹാരാജ്യത്തിന്റെ തീരാശാപം. ഇതിനെതിരെ ജനാധിപത്യത്തിന്റെ, മനുഷ്യമനസ് ഉണര്‍ന്നു പ്രതികരിച്ചേ പറ്റു.
ഫോട്ടോ: കടപ്പാട്.
- dated 31 Jan 2019


Comments:
Keywords: India - Otta Nottathil - hindu_maha_sabha_drama India - Otta Nottathil - hindu_maha_sabha_drama,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us