Today: 22 Aug 2017 GMT   Tell Your Friend
Advertisements
രാംനാഥ് കോവിന്ദ് ഇന്‍ഡ്യന്‍ പ്രഥമ പൗരന്‍ ; സത്യപ്രതിജ്ഞ ചൊവ്വാഴ്ച
Photo #1 - India - Otta Nottathil - indian_president_sreeram_kovind
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് 65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജി 7,13,763 വോട്ടും എതിര്‍സ്ഥാനാര്‍ഥിയായ പി.എ.സാംഗ്മ 3,67,314 വോട്ടുമാണ് നേടിയത്. ആദ്യഘട്ടത്തിലെ വിശകലനപ്രകാരം പ്രതീക്ഷിച്ച വോട്ടുകളെല്ലാം എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഗോവയിലും ഗുജറാത്തിലും വോട്ടുചോര്‍ച്ചയുണ്ടായി.
ദളിത് വിഭാഗത്തില്‍ നിന്നുള്ള രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പിന്നോക്ക വിഭാഗക്കാരായ പ്രധാനമന്ത്രിയും രാഷ്ട്രപതിയും എന്ന അപൂര്‍വ്വതയും സൃഷ്ടിക്കപ്പെടുകയാണ്. അടുത്ത മാസം നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡുവിന് വിജയം ഉറപ്പാണ് എന്നതിനാല്‍ സംഘപരിവാര്‍ കുടുംബത്തില്‍ നിന്നും വരുന്ന മൂന്ന് പേര്‍ രാജ്യത്തിന്റെ തലപ്പത് വരും.

വിജയവാര്‍ത്ത പുറത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി,ബിജെപി അധ്യക്ഷന്‍ അമിത്ഷാ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയ രാംനാഥ് കോവിന്ദിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും ബിജെപിയുടെ അണികളും തടിച്ചു കൂട്ടിയിരിക്കുകയാണ്. അല്‍പസമയത്തിനകം അദേഹം മാധ്യമങ്ങളെ കാണും എന്നാണ് പ്രതീക്ഷിക്കുന്നത്.
പക്ഷേ ബിജെപിയുടേയും എന്‍ഡിഎയുടേയും പ്രമുഖ നേതാക്കള്‍ ഇതിനോടകം അദ്ദേഹത്തെ കണ്ട് അനുമോദനങ്ങള്‍ അറിയിച്ചു തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് ജന്മനാട്ടില്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു.

'ദളിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച രാംനാഥ് കോവിന്ദ്' സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ട് വിഹിതം: (സംസ്ഥാനം രാംനാഥ് കോവിന്ദിന് കിട്ടിയ വോട്ടുകള്‍ മീരാകുമാറിന് കിട്ടിയ വോട്ടുകള്‍ എന്ന ക്രമത്തില്‍)
ആന്ധ്രാപ്രദേശ് 27,189 0
അരുണാചല്‍ പ്രദേശ് 448 24
അസം 10,556 4060
ബീഹാര്‍ 22,460 18867
ഗോവ 500 220
ഗുജറാത്ത് 19,404 7203
ഹരിയാന 8176 1792
ഹിമാചല്‍ പ്രദേശ് 1530 1087
ജമ്മുകശ്മീര്‍ 4032 20160
ജാര്‍ഖണ്ഡ് 8976 4576
ഛത്തീസ്ഗണ്ഡ് 6708 4515
മൊത്തം 4,97,585 2,40,594
ആന്ധ്രപ്രദേശില്‍ നിന്നുള്ള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുള്ള 95.8 ളതമാനം വോട്ടും നേടിയെടുത്തു. എന്നാല്‍ ബീഹാറില്‍ ആര്‍ജെഡികോണ്‍ഗ്രസ് കക്ഷികളുടെ പിന്തുണയോടെ 45.7 ശതമാനം വോട്ട് വിഹിതം മീരാകുമാര്‍ നേടിയെടുത്തു.
- dated 20 Jul 2017


Comments:
Keywords: India - Otta Nottathil - indian_president_sreeram_kovind India - Otta Nottathil - indian_president_sreeram_kovind,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21820178
വള്ളം കളിയിലും ബംഗാളികള്‍: നെഹ്റു ട്രോഫി വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pmf_global_meet_trissur
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
മോണ്‍.ഡോ.ജോണ്‍ കൊച്ചുതുണ്ടിലിന് ഇന്ന് റന്പാന്‍ സ്ഥാനം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
15820177
ഡയാന മൂക്കു തുടച്ചുകൊടുത്ത കഥയുമായി ഇന്ത്യന്‍ യുവതി
തുടര്‍ന്നു വായിക്കുക
15820172
സ്വതന്ത്ര ഇന്ത്യയ്ക്ക് സപ്തതി
തുടര്‍ന്നു വായിക്കുക
15820178
സ്വാതന്ത്ര്യത്തിന്റെ പ്രഭാതം കളറില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us