Today: 21 Oct 2018 GMT   Tell Your Friend
Advertisements
ഇടനിലക്കാരില്ലാത്ത കര്‍ഷകവിപണി വ്യാപകമാക്കാന്‍ വന്‍ പദ്ധതികളുമായി ഇന്‍ഫാം
Photo #1 - India - Otta Nottathil - infarm_zonal_leaders_meet_bharananganam
ഭരണങ്ങാനം: കാര്‍ഷികമേഖലയിലെ പ്രതിസന്ധികളെ അതിജീവിക്കാനും കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനും ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നു കര്‍ഷകരെ സംരക്ഷിക്കാനുമായി കര്‍ഷകവിപണികള്‍ സംസ്ഥാനത്തുടനീളം വ്യാപകമാക്കുവാന്‍ ഭരണങ്ങാനം മാതൃഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇന്‍ഫാം മധ്യമേഖലാ നേതൃസമ്മേളനം പദ്ധതികള്‍ ആവിഷ്ക്കരിച്ചു.

തീരദേശ മലയോര മേഖലകളും നഗര ഗ്രാമീണ കാര്‍ഷിക മേഖലയും ബന്ധിപ്പിച്ചുള്ള കര്‍ഷകവിപണികളും സംരംഭങ്ങളും കാര്‍ഷികമേഖലയില്‍ വരുംനാളുകളില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് നേതൃസമ്മേളനം വിലയിരുത്തി. ആഗോളകരാറുകള്‍ അനിയന്ത്രിതമായ കാര്‍ഷികോല്പന്ന ഇറക്കുമതിക്ക് ഇന്ത്യന്‍ വിപണിയെ തുറന്നുകൊടുത്തിരിക്കുമ്പോള്‍ നിലനില്പിനായി കര്‍ഷകര്‍ ബദല്‍സംവിധാനമൊരുക്കേണ്ടത് അടിയന്തരമാണ്. രാഷ്ട്രീയനേതൃത്വങ്ങളും ഭരണസംവിധാനങ്ങളും കാര്‍ഷികവിഷയങ്ങളില്‍ മുഖംതിരിഞ്ഞുനില്‍ക്കുകയും ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുമ്പോള്‍ അതിജീവനത്തിനുള്ള പോരാട്ടത്തിനൊപ്പം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും സംരംഭങ്ങളും സജീവമാക്കുവാന്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും കാര്‍ഷിക പ്രശ്നങ്ങളില്‍ വിഘടിച്ചുനില്‍ക്കാതെ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ചുനീങ്ങണമെന്നും പൊതുതെരഞ്ഞെടുപ്പുകളില്‍ കര്‍ഷകര്‍ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും സമ്മേളനം അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ പാലാ രൂപതാ വികാരിജനറാള്‍ മോണ്‍.എബ്രാഹം കൊല്ലിത്താനത്തുമലയില്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. കാര്‍ഷികമേഖലയിലെ പ്രതിസന്ധികളും പ്രതിവിധിയും എന്ന വിഷയത്തില്‍ ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്ററ്യനും , ഇന്‍ഫാമിന്റെ പ്രസക്തിയും ആവശ്യകതയും സംബന്ധിച്ച് റവ.ഡോ.ഷാജി പുത്താനത്തുകുന്നേലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.എം.സി.ജോര്‍ജ്, കോട്ടയം റീജിയണല്‍ ഡയറക്ടര്‍ ഫാ.ജോസ് തറപ്പേല്‍, സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ട്, കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എസ്.മാത്യു, എറണാകുളം സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപള്ളില്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലാ രൂപതാ പ്രതിനിധികള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടുകളും ഭാവിപരിപാടികളും അവതരിപ്പിച്ചു.

ഡിസംബര്‍ 5ന് ഇന്‍ഫാം വടക്കന്‍മേഖലാ സമ്മേളനം കോഴിക്കോട് സ്ററാര്‍ട്ട് ഓഡിറ്റോറിയത്തിലും തെക്കന്‍ മേഖലാ സമ്മേളനം ഡിസംബര്‍ 10ന് കൊല്ലം ജില്ലയിലെ അഞ്ചലിലും ചേരും. തുടര്‍ന്ന് ജനുവരി 10 വരെ കേരളത്തിലെ 14 ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടാനൊരുങ്ങുന്ന കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകള്‍ക്കെതിരെയും സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിപാടുകള്‍ക്കെതിരെയും വിവിധ കര്‍ഷകസംഘടനകളുമായി സഹകരിച്ചുള്ള സമ്മേളനങ്ങള്‍ ചേരുമെന്ന് സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിള്ളില്‍, കണ്‍വീനര്‍ ജോസ് എടപ്പാട്ട് എന്നിവര്‍ അറിയിച്ചു.
- dated 30 Nov 2017


Comments:
Keywords: India - Otta Nottathil - infarm_zonal_leaders_meet_bharananganam India - Otta Nottathil - infarm_zonal_leaders_meet_bharananganam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
211020182
സിംലയുടെ പേര് ശ്യാമള എന്നു മാറ്റുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201020187
സ്ത്രീകള്‍ കയറിയാല്‍ നടയടച്ചിടും: ശബരമല തന്ത്രിയുടെ നിലപാട് കോടതിയലക്ഷ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
191020188
ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് തുടരുന്നു Recent or Hot News
~ യുവതികള്‍ കയറിയാല്‍ നടയടച്ചിടുമെന്ന് തന്ത്രി
~ പമ്പ മുതല്‍ നീലിമല വരെ പുണ്യാഹം തളിക്കണമെന്ന് പന്തളം 'രാജ'കുടുംബം തുടര്‍ന്നു വായിക്കുക
181020182
ശബരിമലയില്‍ സ്ത്രീകളെ ആക്രമിക്കുന്നു Recent or Hot News
കലാപത്തിനു ശ്രമം
തുടര്‍ന്നു വായിക്കുക
1710201808
നിലയ്ക്കലില്‍ കലാപകാരികളുടെ അഴിഞ്ഞാട്ടം Recent or Hot News
തുടര്‍ന്നു വായിക്കുക
161020189
ശബരിമല: നിലയ്ക്കലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു
തുടര്‍ന്നു വായിക്കുക
161020188
ഫ്രാങ്കോയുടെ മോചനം വൈകി; ആരാധകര്‍ക്കു നിരാശ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us