Today: 16 Dec 2018 GMT   Tell Your Friend
Advertisements
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ
Photo #1 - India - Otta Nottathil - islam_amerul
കൊച്ചി : ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്നു തെളിഞ്ഞ പ്രതി അമീറുല്‍ ഇസ്ലാമിനു വധശിക്ഷ. ജിഷയെ കൊലപ്പെടുത്തിയ കേസിലാണു വധശിക്ഷ വിധിച്ചത്. മാനഭംഗം ഉള്‍പ്പെടെ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്കു ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണു വിധി പ്രസ്താവിച്ചത്. വിധി വന്നതിനു പിന്നാലെ പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.

ജിഷ കൊലപാതകം ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്ന് കോടതി നിരീക്ഷിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്നും ജഡ്ജി വിധിയില്‍ വ്യക്തമാക്കി.

അമീറിന്റെ ശിക്ഷ ഇങ്ങനെ:

ഐപിസി 302 വകുപ്പു പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഐപിസി 376 വകുപ്പു പ്രകാരം മാനഭംഗത്തിന് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും, ഐസിപി 376 എ പ്രകാരം മരണകാരണമായ പീഡനക്കുറ്റത്തിന് 10 വര്‍ഷം കഠിനതവും പിഴയും, ഐപിസി 449 പ്രകാരം അന്യായമായി തടഞ്ഞുവച്ചതിന് ഏഴു വര്‍ഷം കഠിനതടവ്, വീട്ടില്‍ അതിക്രമിച്ചു കടന്നതിന് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ.

പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. കുറ്റകൃത്യം നടന്ന് 19 മാസം പിന്നിടുമ്പോഴാണു പ്രതിക്കു കോടതി ശിക്ഷ വിധിച്ചത്. കേസ് അന്വേഷിച്ച സംഘാംഗങ്ങളും ജിഷയുടെ അമ്മ രാജേശ്വരി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനു ശിക്ഷയെക്കുറിച്ചു പറയാനുള്ളതു ദ്വിഭാഷിയുടെ സഹായത്തോടെ കോടതി രേഖപ്പെടുത്തിയിരുന്നു.

പ്രോസിക്യൂഷന്‍ ? പ്രതിഭാഗം വാദം

അതിക്രൂരവും അത്യപൂര്‍വവുമായ കുറ്റം ചെയ്ത പ്രതിക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്കെതിരെ ദൃക്സാക്ഷികളില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും ആവര്‍ത്തിച്ചു വാദിച്ച പ്രതിഭാഗം ശിക്ഷ അനുഭാവ പൂര്‍വമാവണമെന്നും അഭ്യര്‍ഥിച്ചു. നിര്‍ഭയ കേസിനു സമാനമല്ല ജിഷയുടെ കേസെന്നും ഇതില്‍ ദൃക്സാക്ഷിയില്ലെന്നും ഊഹാപോഹങ്ങള്‍ കണക്കിലെടുത്ത് ശിക്ഷിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അമീറുല്‍ കുറ്റക്കാരനാണെന്നു വിചാരണ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.

കേസില്‍ ബുധനാഴ്ച ശിക്ഷ വിധിക്കുമെന്ന അനുമാനത്തില്‍ ജിഷയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണ സംഘത്തിലെ മുഴുവന്‍ അംഗങ്ങളും കോടതി മുറിയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കുമ്പോഴും ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് അമീറുല്‍ പറഞ്ഞിരുന്നു. ആരാണ് കൊലപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അമീറുല്‍ നിലപാടെടുത്തു.

2016 ഏപ്രില്‍ 28നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ അമീറുല്‍ ഇസ്ലാമിനെ 2016 ജൂണ്‍ 14ന് തമിഴ്നാട്?കേരളാ അതിര്‍ത്തിയില്‍നിന്നാണു പൊലീസ് സംഘം അറസ്ററ് ചെയ്തത്. ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്.

കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി അമീര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ജിഷ എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി. ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കത്തികൊണ്ടു മുറിവേല്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ അമീറിനെതിരായ കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

പ്രതി അമീറുല്‍ ഇസ്ലാമിനു വധശിക്ഷ തന്നെ നല്‍കണമെന്ന് അമ്മ രാജേശ്വരി ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 13നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു. മരണംവരെ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണു പ്രതിക്കെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്.

പ്രതിക്കെതിരായ കുറ്റങ്ങള്‍

ന്മ ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) 302 കൊലക്കുറ്റം : വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാം.
ന്മ ഐപിസി 376 മാനഭംഗം : 2013 ഫെബ്രുവരിയില്‍ നിര്‍ഭയ നിയമം പ്രാബല്യത്തില്‍ വന്നതോടെ പ്രതിയുടെ തുടര്‍ന്നുള്ള ജീവിതം ജയിലില്‍ കഴിയേണ്ടി വരും.
ന്മ ഐപിസി 376 (എ)? മാനഭംഗത്തിനിടയില്‍ മരണം സംഭവിച്ചാല്‍: വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാം.
ന്മ ഐപിസി 342 അന്യായമായി തടഞ്ഞുവെക്കല്‍ : ഒരു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും
ന്മ ഐപിസി 449 ഭവനഭേദനം : ജീവപര്യന്തം തടവും പിഴയും.
- dated 14 Dec 2017


Comments:
Keywords: India - Otta Nottathil - islam_amerul India - Otta Nottathil - islam_amerul,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേനഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1512201807currency
ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201804indian
സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് യുഎസില്‍ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
141220187upi
പണം തട്ടിപ്പ്: രണ്ട് മൊബൈല്‍ ആപ്ളിക്കേഷനുകള്‍ പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_fr_G_T_Oonnukallil_thadiyoor
വിടപറഞ്ഞ റവ.ഫാ.ജി.ടി. ഊന്നുകല്ലിലിന്റെ സംസ്കാരം ഡിസം. 17 ന് തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us